Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചുവന്ന തുണിയില്‍ ചെമ്പുനാണയം ധനം തരും
ചുവന്ന തുണിയില്‍ ചെമ്പുനാണയം ധനം തരും
ധനലാഭം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ പലര്‍ക്കും പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്. അപ്രതീക്ഷിതമായ ചിലവുകള്‍ പലപ്പോഴും നമ്മെ ബുദ്ധിമുട്ടിപ്പിയ്ക്കുന്ന ഒന്നാണ്.
വേദിക് ആസ്ട്രോളജി പ്രകാരം പണം വരാന്‍, സാമ്പത്തിക തടസങ്ങള്‍ നീങ്ങാന്‍ വഴി പറയുന്നുണ്ട്. ഇതെക്കുറിച്ചറിയൂ

ബിസിനസ് നഷ്ടങ്ങള്‍
ബിസിനസ് നഷ്ടങ്ങള്‍ പലേരയും അലട്ടുന്ന ഒന്നാണ്. ഇതിനു പരിഹാരവുമുണ്ട്. ബിസിനസ് സ്ഥലത്ത് ഗോമൂത്രം തളിയ്ക്കുക. കുങ്കുമം കൊണ്ടോ മഞ്ഞള്‍ കൊണ്ടോ ഒരു സ്വാസ്തിക് ചിഹ്നം വരയ്ക്കുക. ഇതില്‍ കടലപ്പരിപ്പ്, ശര്‍ക്കര എന്നിവ വയ്ക്കുക. ഇതില്‍ ഒരു നെയ് വിളക്കും തെളിയ്ക്കണം. ഇത് വ്യാഴാഴ്ചകളില്‍ ചെയ്യുന്നത് ബിസിനസ് വളര്‍ച്ചയ്ക്കു സഹായിക്കും. ജോലിയ്ക്കോ ബിസിനസിനോ പോകുന്നതിനു മുന്‍പായി ഒരു കഷ്ണം ശര്‍ക്കര കഴിയ്ക്കുക. ഇത് എല്ലാ കാര്യങ്ങളിലും വിജയം നേടുവാന്‍ സഹായിക്കും.

നാളികേരം
എത്ര അധ്വാനിച്ചിട്ടും പണമില്ലെങ്കില്‍ ദീപാവലി ദിവസം മുതല്‍ തുടങ്ങി 44 ദിവസം തുടര്‍ച്ചയായി ഒരു നാളികേരം ഒഴുകുന്ന വെള്ളത്തില്‍, അതായത് പുഴയിലോ നദിയിലോ ഇടുക. ലക്ഷ്മീപൂജ ചെയ്തു ലക്ഷ്മീമന്ത്രമുരുവിടുക.

ഇരുമ്പ് പാത്രം
ദിവസ വരുമാനം വര്‍ദ്ധിയ്ക്കുവാന്‍ വേദിക് ആസ്ട്രോളജി പറയുന്ന ഒരു വഴിയുണ്ട്. ദിവസവരുമാനം വര്‍ദ്ധിയ്ക്കുവാന്‍ നിങ്ങള്‍ കിടക്കുമ്പോള്‍ തലയ്ക്കു സമീപം ഒരു വെള്ളം നിറച്ച ഇരുമ്പ് പാത്രം വയ്ക്കുക. പിറ്റേന്നു രാവിലെ ഈ വെള്ളം പുറത്തേയ്ക്കൊഴുക്കി കളയുക.ഇത് വരുമാനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.

ചപ്പാത്തി
പണം നേടാന്‍ ചിലപ്പോള്‍ സര്‍ക്കാര്‍ സംബന്ധമായ ചില നിയമ പ്രശ്നങ്ങളും കാര്യങ്ങളുമെല്ലാം തടസമായി വരാറുണ്ട്. ഇത്തരം തടസങ്ങളെങ്കില് ഞായറാഴ്ച ദിവസങ്ങളില്‍ ഒന്നേകാല്‍ കിലോ ഗോതമ്പുകൊണ്ട് ചപ്പാത്തിയുണ്ടാക്കി പശുവിന് കൊടുക്കുക.

ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്
ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ പലപ്പോഴും കടക്കെണിയിലാക്കുന്ന ചിലതാണ്. ഇതിനും വേദിക് ആസ്ട്രോളജി പ്രകാരം പരിഹാരം പറയുന്നുണ്ട്. ലോണ്‍, കാര്‍ഡ് സംബന്ധമായ ധനനഷ്ടമെങ്കില് മാസത്തിലെ ആദ്യ ശനിയാഴ്ച ഒരു കൂടു കണ്മഷി ആരും കാണാതെ ചതുപ്പായ നിലത്തു കുഴിച്ചിടുക.

തലയിണയ്ക്കിടയില്‍
പുതുതായുള്ള വരുമാനവഴിയോ വസ്തുവോ ആണ് ധനനഷ്ടം വരുത്തുന്നതെങ്കില്‍ ശനിയാഴ്ച രാത്രി കിടക്കുമ്പോള്‍ തലയിണയ്ക്കിടയില്‍ ഇരുമ്പുദണ്ഡു വയ്ക്കുക. പിറ്റേന്നു രാവിലെയിത് ആല്‍മരത്തിനു ചുവട്ടില്‍ വയ്ക്കണം. ഇത് അടുപ്പിച്ച് 40 ദിവസം ചെയ്യണം. ഇത് ഇത്തരം രീതികളിലൂടെയുള്ള ധന നഷ്ടം ഒഴിവാക്കും.



Click it and Unblock the Notifications
