Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം! -
2026 ഓഗസ്റ്റ് 6: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 6 നക്ഷത്രഫലം: ഗ്രഹനിലയിൽ വൻ മാറ്റം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യം, ഈ രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
ശ്രീകൃഷ്ണ ജയന്തി: ക്ഷേത്രത്തിലെ തിരക്കിലും വിയർപ്പിലും ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിത വഴികൾ -
ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് പറ്റാറുണ്ടോ? വാസ്തു പ്രകാരം ഐശ്വര്യം നിലനിർത്താൻ ചെയ്യേണ്ടത് -
ജന്മാഷ്ടമിയിൽ വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ; ഐശ്വര്യം കൂടും -
ജന്മാഷ്ടമി നാളിൽ ലോക്കർ ഇങ്ങനെ വെക്കൂ; സമ്പത്ത് ഇരട്ടിയാകാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ!
നിര്‍ഭാഗ്യം കൂടെയോ, ഇതു ചെയ്താല്‍ മാറും...
നിര്‍ഭാഗ്യം കൂടെയോ, ഇതു ചെയ്താല്‍ മാറും...
ഭാഗ്യമില്ല എന്നു നാം പലരും പല സന്ദര്ഭങ്ങൡും പറയാറുണ്ട്. ഭാഗ്യക്കേട് എന്നും പറയും. ചിലപ്പോള്‍ കൊതിച്ച പല കാര്യങ്ങളും കടുകിട വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു പോകുമ്പോള്‍ നാം പൊതുവേ ഉപയോഗിയ്ക്കുന്ന വിധമാണിത്.
ഭാഗ്യദോഷം തീര്‍ക്കാന്‍ പല വഴികളും നാം അന്വേഷിയ്ക്കാറുണ്ട്. പൂജകളും വിശ്വാസങ്ങളുമെല്ലാം കൂട്ടു പിടിയ്ക്കുന്നവരാണ് നാം പലരും. ദൗര്‍ഭാഗ്യം നീങ്ങി ഭാഗ്യം വരാന്‍ നാം സ്വീകരിയ്ക്കുന്ന ചില പ്രത്യേക വഴികളുമുണ്ട്. ഇതിനായി ചെയ്യാവുന്ന ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

ചന്ദനത്തിരി
ചന്ദനത്തിരി ആചാരപരമായ ചടങ്ങെങ്കിലും ഇത് ദുര്ഭാഗ്യം നീക്കാന്‍ ഏറെ നല്ലതാണ്. ഒറ്റ സംഖ്യയായി വരുന്ന, അതായത് 3, 5 എന്നിങ്ങനെ വരുന്ന നമ്പറിലെ ചന്ദനത്തിരി കത്തിയ്ക്കുന്നത് ദുര്ഭാഗ്യം നീക്കാന്‍ ഏറെ നല്ലതാണ്.

നാലില
ക്ലോവര്‍, അതായത് നാലില ഷേപ്പിലെ ഈ പ്രത്യേക ഇല കാണുന്നതും ഇതു കയ്യില്‍ വയ്ക്കുന്നതും നിര്‍ഭാഗ്യം നീക്കാനും ഭാഗ്യം വരാനും ഏറെ നല്ലതാണ്. പുളിയാറില ഈ ആകൃതിയിലെ ഒന്നാണ്.

കീ
പലരും ചരടില്‍ കോര്‍ത്ത് കീ ധരിയ്ക്കുന്നതു കണ്ടു കാണും. നാം പൊതുവേ ഓര്‍ക്കാറ് ഇത് കീ മറ്റാരും എടുക്കാതിരിയ്ക്കാന്‍ വേണ്ടിയാണെന്നതാണ്. എ്ന്നാല്‍ ഇതിന് ദുര്ഭാഗ്യം നീക്കി സൗഭാഗ്യം കൊണ്ടു വരിക എന്ന ഒരു അര്‍ത്ഥം കൂടിയുണ്ട്. മൂന്നു കീ ധരിയ്ക്കുന്നത് പണം, ആരോഗ്യം, പ്രണയം എന്നിങ്ങനെ മൂന്നു വാതിലുകള്‍ തുറക്കുമെന്നാണ് വിശ്വാസം.

ഗോള്‍ഡ് ഫിഷും
വീട്ടില്‍ അക്വേറിയത്തില്‍ ഒരു ഗോള്‍ഡ് ഫിഷുണ്ടാകുന്നത് ദുര്ഭാഗ്യം നീക്കാന്‍ ഏറെ നല്ലതാണ്. സൗഭാഗ്യം കൊണ്ടു വരാന്‍ ഏറെ നല്ലതാണ് ഇത്. എട്ടു ഗോള്‍ഡ് ഫിഷും ഒരു കറുത്ത മീനും ഭാഗ്യം കൊണ്ടു വരും.

ഉപ്പ്
നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും ഉപ്പ് ഏറെ നല്ലതാണ്. നിലം തുടയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ടു തുടയ്ക്കുന്നത് നെഗറ്റീവ് ഊര്‍ജം നീക്കി പൊസറ്റീവ് ഊര്‍ജം നിറയ്ക്കാന്‍ ഏറെ നല്ലതാണ്. 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് മുറിയുടെ നാലു മൂലകളില്‍ വയ്ക്കുന്നത് ആ മുറിയിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. ഒന്നുകില്‍ നിലത്തു വയ്ക്കാം, അല്ലെങ്കില്‍ ഏതെങ്കിലും പാത്രത്തില്‍ വയ്ക്കാം.

സര്‍ക്കിളുകള്‍
സര്‍ക്കിളുകള്‍, ഇതേ ഷേപ്പിലെ വസ്തുക്കള്‍ വാതിലില്‍ തൂക്കിയിടുന്നത് ഭാഗ്യം കൊണ്ടു വരും. ദുര്ഭാഗ്യം നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ഇതു പോലെ ഒരു കോയിന് ഇടതു പോക്കറ്റില്‍ വയ്ക്കുന്നത് ഏറെ നല്ലതാണ്. നിലത്ത് ഒരു കോയിന് കണ്ടാല്‍ ഇതെടുത്താല്‍ ഇത് ദിവസം മുഴുവന്‍ ഭാഗ്യം നല്കുമെന്നു പറയും. ഇത് എടുക്കാതെ പോയാല്‍ ദുര്ഭാഗ്യവുമെന്നാണ് പറയുക.

പ്രാര്‍ത്ഥന
പ്രാര്‍ത്ഥനകള്‍, മറ്റുള്ളവര്‍ക്കു നല്കുന്ന സഹായ ഹസ്തം ഇവയെല്ലാം തന്നെ സൗഭാഗ്യദായകമാണ്. ദുര്ഭാഗ്യവും ദോഷവും മാറ്റും എന്നെല്ലാം തന്നെ പറയാം. ഇത് സത്പ്രവൃത്തി കൂടിയാണ്.



Click it and Unblock the Notifications