Just In
Don't Miss
- News
എനിക്ക് ജീവിക്കണം: കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നത് കാണണമെന്ന് യുവതി! 24- 48 മണിക്കൂർ നിർണായകം
- Sports
ലോക ഹോക്കിയിലെ കിങാവുമോ മന്‍പ്രീത്? പ്ലെയര്‍ ഓഫ് ഇയറിന് നാമനിര്‍ദേശം... കാരണം ഈ പ്രകടനം
- Technology
ട്രാഫിക്ക് പിഴ പേടിഎം വഴി അടയ്ക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
- Automobiles
2020 റോയൽ എൻഫീൽഡ് തണ്ടർബേർഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- Movies
ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി! അജുവിന്റെ സിക്സ്പാക്ക് ചിത്രം
- Finance
10,000 രൂപവരെ പണമിടപാടുകൾ നടത്താവുന്ന പുതിയ പ്രീപെയ്ഡ് കാർഡ് പുറത്തിറക്കും
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
ആഗ്രഹപൂര്‍ത്തിയ്ക്ക് പച്ചമുളകും നാരങ്ങയും....
വിശ്വാസങ്ങളാണ് പലരേയും മുന്നോട്ടു നയിക്കുന്നത്. ഇതു പലര്‍ക്കും അന്ധവിശ്വാസമെന്ന സൂചികയില്‍ വരാറുമുണ്ട്.
പലര്‍ക്കും നാം വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതും തടസങ്ങള്‍ നേരിടുന്നതുമെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പൂജകളും മററുമായി നടക്കുന്നവര്‍ ചില്ലറയുമല്ല.
നമ്മുടെ തടസങ്ങള്‍ നീക്കി ആഗ്രഹപൂര്‍ത്തി വരാന്‍, ധന ഭാഗ്യത്തിനും സര്വ്വൈശ്വര്യത്തിനുമായി ചെയ്യാവുന്ന ചില പ്രത്യേക കര്‍മങ്ങളുണ്ട്. ഇത്തരത്തില്‍ ഒരു കര്‍മത്തെ കുറിച്ചറിയൂ. വളരെ എളുപ്പം നമുക്കു തന്നെ ചെയ്യാവുന്ന ഒന്നാണിത്.

11 പച്ചമുളകും ഒരു ചെറുനാരങ്ങയും
11 പച്ചമുളകും ഒരു ചെറുനാരങ്ങയും ഒരു കഷ്ണം കരി അഥവാ കല്‍ക്കരിയുമാണ് ഈ പ്രത്യേക കര്‍മത്തിനു വേണ്ടത്. നല്ല ശുദ്ധിയുള്ളവ വേണം, ഇതിനായി ഉപയോഗിയ്ക്കുവാന്‍.

പച്ചമുളക്
ഒരു നൂലില്‍ ആദ്യം പച്ചമുളക് ആറെണ്ണമോ അല്ലെങ്കില്‍ അഞ്ചെണ്ണമോ കോര്‍ക്കുക. തണ്ടു കളയാതെ തന്നെ പച്ചമുളക് ഉപയോഗിയ്ക്കാം. നല്ല ശുദ്ധിയുള്ളതു വേണമെന്നു മാത്രം. അടുക്കള ആവശ്യത്തിനുപയോഗിച്ചതില് ബാക്കിയുള്ളതെടുക്കാതെ ഇതിനായി വാങ്ങുക.

ചെറുനാരങ്ങ
പച്ചമുളക് ആദ്യം അഞ്ചോ ആറോ എണ്ണം കോര്‍ത്തതിനു പുറകേ ചെറുനാരങ്ങ കോര്‍ക്കുക. പിന്നീട് ബാക്കിയുള്ള പച്ചമുളക് കോര്‍ക്കുക. അവസാനം കരിയും കോര്‍ക്കുക.

ഇത് വീടിനു മുന്നില്‍
ഇത് വീടിനു മുന്നില്‍ പ്രധാന കവാടത്തിനു മുന്നിലായി തൂക്കിയിടാം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വേണം, ഇതു ചെയ്യുവാന്‍. ഇതു പോലെ രാവിലെ കുളിച്ചു ശുദ്ധിയായി നിലവിളക്കു കൊളുത്തു വച്ചു ചെയ്യുക.

മനസില്‍ പ്രാര്‍ത്ഥനയോടെ
മനസില്‍ പ്രാര്‍ത്ഥനയോടെ വേണം, ഇതു ചെയ്യുവാന്‍. ഐശ്വര്യം വരാന്‍, ധനം വരാന്‍, തടസങ്ങള്‍ നീങ്ങാന്‍, ആഗ്രപൂര്ത്തിയ്ക്ക്, കാര്യസാധ്യത്തിന് എല്ലാം തന്നെ ഇത് ഏറെ നല്ലൊരു കര്‍മമാണ്.