Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
സാമ്പത്തികത്തിനും കാര്യസാധ്യത്തിനും തേങ്ങവിദ്യ
സാമ്പത്തികത്തിനും കാര്യസാധ്യത്തിനും തേങ്ങവിദ്യ
വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവരാണ് നാം മിക്കവാറും പേരും. അവിശ്വാസികളെങ്കില് പോലും ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നാം വിശ്വാസങ്ങളെ മുറുകെപ്പിടിയ്ക്കാറുണ്ട്. ഇത് നല്ലതും മോശവുമായ പല കാര്യങ്ങളും നമുക്കു കൊണ്ടുവരികയും ചെയ്യും.
ഹൈന്ദവ ആചാര പ്രകാരം നാളികേരത്തിന് ഏറെ പ്രാധാന്യമുണ്ട്. പല പൂജകളിലും ഇത് ഏറെ പ്രധാനമായ ഒന്നാണ്. പല കര്‍മങ്ങള്‍ക്കും പ്രധാനപ്പെട്ട ഒന്നുമാണിത്.
ചില പ്രത്യേക രീതികളില്‍ തേങ്ങ ഉപയോഗിയ്ക്കുന്നത് ജീവിതത്തിലെ പല പ്രശ്നങ്ങളും മറി കടക്കുവാന്‍ സഹായിക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ.

കോടതി വ്യവഹാരങ്ങളില്‍ വിജയമുണ്ടാകാന്‍
കോടതി വ്യവഹാരങ്ങളില്‍ വിജയമുണ്ടാകാന്‍ തേങ്ങ ഉപയോഗിച്ചു പൂജ നടത്താം. വീട്ടില്‍ തേങ്ങ ഉപയോഗിച്ചു ചെറിയ പൂജ നടത്തുക. പിന്നീട് ഇതില്‍ ചുവപ്പു നിറത്തിലെ ഏതെങ്കിലും പൂ വയ്ക്കുക. പിന്നീട് കേസിനായി പോകുമ്പോള്‍ ഈ പൂവു കയ്യില്‍ കരുതുക. ഇത് വിജയം നല്‍കും.

കരിങ്കണ്ണു നീങ്ങാനും
കരിങ്കണ്ണു നീങ്ങാനും തേങ്ങാ പ്രയോഗമുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളില്‍ തേങ്ങ ചുവന്ന തുണിയില്‍ പൊതിഞ്ഞ് കരിങ്കണ്ണു ദോഷം മാറേണ്ടയാളുടെ തലയ്ക്കു ചുറ്റും 7 തവണ ഉഴിയുക. പിന്നീടിത് ഹനുമാന്റെ കാല്പാദത്തില് സമര്‍പ്പിയ്ക്കുക.

കാര്യതടസം നീങ്ങാന്‍
കാര്യതടസം നീങ്ങാന്‍ കിടക്കും നേരം സമീപത്തായി ഒരു തേങ്ങ വയ്ക്കുക. പിന്നീട് ഇത് ഗണപതിയ്ക്കു മറ്റു പൂജാദ്രവ്യങ്ങളോടൊപ്പം സമര്‍പ്പിയ്ക്കുക. കാര്യതടസം നീങ്ങിക്കിട്ടും. ബിസിനസ് ലാഭത്തിനായി വ്യാഴാഴ്ച ദിവസം ഒരു മഞ്ഞത്തുണിയില്‍ തേങ്ങ പൊതിഞ്ഞ് ഇതിനൊപ്പം മഞ്ഞ നിറത്തിലെ മധുരവുമടക്കം വിഷ്ണു ക്ഷേത്രത്തില്‍ സമര്‍പ്പിയ്ക്കുക.

ജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങിക്കിട്ടുവാന്‍
ജീവിതത്തിലെ പ്രശ്നങ്ങള്‍ നീങ്ങിക്കിട്ടുവാന്‍ ഒരു തേങ്ങ, ചുവന്ന തുണി, ചുവപ്പു പൂക്കള്‍, കര്‍പ്പൂരം എന്നിവയടക്കം ദുര്ഗാദേവിയ്ക്കു സമര്‍പ്പിയ്ക്കുക.

സാമ്പത്തിക തടസം
സാമ്പത്തിക തടസം പലരേയും അലട്ടുന്ന ഒന്നാണ്. സാമ്പത്തികം നന്നാകാനും തേങ്ങാപ്രയോഗമുണ്ട്. ചൊവ്വാഴ്ച ദിവസങ്ങളില്‍ തേങ്ങ കൊണ്ട് ഹനുമാന് ക്ഷേത്രത്തില്‍ പോകുക. ഹനുമാന്റെ വിഗ്രഹത്തില്‍ നിന്നുള്ള കുങ്കുമം കൊണ്ട് തേങ്ങയില്‍ സ്വാസ്തിക് ചിഹ്നം വരയ്ക്കുക. പിന്നീട് അവിടെയിരുന്ന് ഹനുമാന് ചാലിസ ജപിയ്ക്കുക. ഇത് എട്ടാഴ്ച ചെയ്യുക. സാമ്പത്തിക തടസങ്ങള്‍ മാറിക്കിട്ടും. ദാരിദ്ര്യം മാറാന്‍ വെള്ളിയാഴ്ച ദിവസം തേങ്ങ കയ്യിലെടുത്ത് മഹാലക്ഷ്മിയോടു പ്രാര്‍ത്ഥിയ്ക്കുക. പിന്നീട് ഈ തേങ്ങ ലോക്കറില്‍ സൂക്ഷിയ്ക്കുക.



Click it and Unblock the Notifications
