For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരിയില്‍ തിരുവോണം ഇങ്ങനെയെല്ലാമാണ്‌

|

കൊവിഡ് കാലത്തെ ഓണാഘോഷം ഓരോ മലയാളിയെ സംബന്ധിച്ചിടത്തോളവും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിഞ്ഞ വര്‍ഷവും ഓണാഘോഷം കൊവിഡിനിടയില്‍ മുങ്ങിപ്പോയി എന്ന് പറയുന്നതില്‍ തെറ്റില്ല. ഇപ്രാവശ്യവും നമ്മുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ തിരുവോണത്തെ കൊവിഡ് വിഴുങ്ങി എന്ന് പറയുന്നത് തന്നെയാണ് കൂടുതല്‍ ശരി. എങ്കിലും വരും കൊല്ലങ്ങളില്‍ ആഘോഷത്തോടെ ഓണം ആഘോഷിക്കുന്നതിന് വേണ്ടി നമുക്ക് ഈ വര്‍ഷം അല്‍പം വിട്ടുവീഴ്ചകള്‍ ചെയ്യാവുന്നതാണ്.

How to Celebrate Thiruvonam During Covid Pandemic In Malayalam

ഓണമായാലും സാമൂഹിക അകലം പാലിക്കുകയും കൃത്യമായ് മാസ്‌ക് ധരിക്കുകയും വേണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം ആഘോഷിക്കുന്ന എല്ലാ ഓണവും നമ്മളെ കൊവിഡ് കിടക്കയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കാവുന്നതാണ്. കൊവിഡ് മഹാമാരിക്കിടെ ഓണാഘോഷത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ജാഗ്രതയോടെ ഓണം

ജാഗ്രതയോടെ ഓണം

കൊവിഡ് കാലത്തെ രണ്ടാമത്തെ ഓണമാണ് ഇത്. അതുകൊണ്ട് തന്നെ നമ്മള്‍ ആദ്യ ഓണക്കാലത്ത് കാണിച്ച അതേ ജാഗ്രത ഈ പ്രാവശ്യവും കൈവിടരുത് എന്ന് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആദ്യ വര്‍ഷത്തെ ഓണത്തിന് ലോക്ക്ഡൗണ്‍ ആയതു കൊണ്ട് തന്നെ അധികം ഇളവുകള്‍ ഇല്ലാത്ത ഒരു ഓണക്കാലമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് ലോക്ക്ഡൗണ്‍ ഇളവുകള്‍ ധാരാളം ഉള്ളത് കൊണ്ട് തന്നെ ഓണ വിപണിയും സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഓണക്കാലത്തേയും പോലെ ഓണത്തെ വരവേല്‍ക്കാതെ വളരെ ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കുന്നതിന്.

നാട്ടിന്‍ പുറത്തെ കളികള്‍

നാട്ടിന്‍ പുറത്തെ കളികള്‍

എന്ത് തന്നെയായാലും ഓരോ ഓണക്കാലത്തും നാട്ടിന്‍ പുറത്തെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഓണക്കളികളും മറ്റും ഈ രണ്ട് വര്‍ഷമായി സംഘടിപ്പിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പ്രളയവും മറ്റും ഓണാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നെങ്കിലും ഈ വര്‍ഷം അത് കൊവിഡ് മഹാമാരിക്കിടയിലായി എന്നതാണ് സത്യം. ഒത്തു ചേരലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നിരിക്കേ രോഗവ്യാപനം കുറക്കുന്നതിന് വേണ്ടി പല കൂട്ടായ്മകളും ഓണാഘോഷങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഓണലൈന്‍ ഓണാഘോഷങ്ങള്‍ സജീവമായി നടക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

സദ്യയും ശ്രദ്ധിക്കണം

സദ്യയും ശ്രദ്ധിക്കണം

ഓണത്തിന്റെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് ഓണസദ്യയാണ്. ഓണസദ്യയുടെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം ഈ പ്രാവശ്യം എന്നുള്ളതാണ്. ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് ഓണക്കാലത്ത് കൂടുതല്‍ പ്രാധാന്യം നല്‍കുക. മുന്‍കരുതലോടെ വേണം ഓണസദ്യ കഴിക്കുന്നതിനും കാരണം പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് എന്നുള്ളതാണ് സത്യം.

Onam Horoscope 2021: 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഓണഫലം; ഗുണങ്ങളും ദോഷങ്ങളും നേരത്തേയറിയാംOnam Horoscope 2021: 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഓണഫലം; ഗുണങ്ങളും ദോഷങ്ങളും നേരത്തേയറിയാം

ഓണം ഷോപ്പിംങ്

ഓണം ഷോപ്പിംങ്

ഓണം ഷോപ്പിംങ് ഇന്നത്തോട് കൂടിയാണ് അവസാനിക്കുന്നത്. ഈ ദിനത്തില്‍ ഷോപ്പിംഗിന് പോവുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഓണാഘോഷത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് അടുത്ത ഓണം ഗംഭീരമായി ആഘോഷിക്കാം. ഓണത്തിന് വേണ്ടി പുറത്ത് പോവുമ്പോള്‍ ഡബിള്‍ മാസ്‌ക് ധരിക്കണം അതോടൊപ്പം തന്നെ സാനിറ്റൈസറും കൈയ്യില്‍ കരുതേണ്ടതാണ്. എന്നാല്‍ തന്നെ ഒരു വിധം ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ഓണക്കോടി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക

ഓണക്കോടി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക

ഓണത്തിന് ഒഴിച്ച് കൂടാനാവാത്തതാണ് ഓണക്കോടി. എന്നാല്‍ ഇതിന് വേണ്ടി സകുടുംബം കടയില്‍ കയറുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്നവര്‍ ആദ്യം തന്നെ പ്ലാന്‍ ചെയ്യണം ആര്‍ക്ക് എന്താണ് വാങ്ങിക്കേണ്ടത് എന്ന്, അതറിഞ്ഞ് വേണം വാങ്ങിക്കുന്നതിന്. ആദ്യമായി വസ്ത്രം വാങ്ങിക്കാന്‍ എല്ലാവരും കൂടി പോവാതെ ഒന്നോ രണ്ടോ പേര്‍ മാത്രം പോയി ഓണക്കോടി വാങ്ങി വരുന്നതിന് ശ്രദ്ധിക്കണം. ശേഷം ഒരു ലിസ്റ്റ് തയ്യാറാക്കി എല്ലാവര്‍ക്കും ഉള്ള വസ്ത്രം തിരഞ്ഞെടുക്കുക.

കൊറോണയിലെ ഓണം

കൊറോണയിലെ ഓണം

കൊറോണക്കാലത്തെ ഓണം എന്ന് പറയുന്നത് എന്തുകൊണ്ടും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ നമ്മള്‍ അത് വരെ ആഘോഷിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒരു ഓണാഘോഷം എന്നത് മലയാളിക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. എന്നാല്‍ കൊവിഡ് 19 ഇടയില്‍ സുരക്ഷിതരായി ഇരിക്കുക എന്നതിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. ഈ വൈറസ് ഭീതിയില്‍ നിന്ന് മുക്തരായാല്‍ പഴയതിനേക്കാള്‍ ഗംഭീരമായി നമുക്ക് ഓണം ആഘോഷിക്കാവുന്നതാണ്.

English summary

How to Celebrate Thiruvonam During Covid Pandemic In Malayalam

Here in this article we are discussing about How to celebrate Thiruvonam during covid-19 pandemic in malayalam. Take a look.
Story first published: Friday, August 20, 2021, 11:11 [IST]
X
Desktop Bottom Promotion