Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
പണം വരാന്‍ 11 രൂപയും മണ്‍കുടവും
പണം വരാന്‍ 11 രൂപയും മണ്‍കുടവും
ധനമുണ്ടാക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. പല രീതിയിലും പല വഴികളിലും പണമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവരാണ് ആളുകള്‍. ഇതിനായി നല്ല വഴിയും മോശം വഴിയുമെല്ലാം നോക്കുന്നവര്‍. മോശം വഴി മോശം തന്നെയാണ് എന്ന കാര്യത്തില്‍ സംശയവും വേണ്ട.
പലരുടേയും പ്രശ്നം പണം ലഭിയ്ക്കാത്തതു മാത്രമാകില്ല, എത്ര പണം ലഭിച്ചാലും കയ്യില്‍ നില്‍ക്കാത്ത അവസ്ഥ, വരവിനേക്കാള്‍ ചെലവു കൂടുന്ന അവസ്ഥ ഇതെല്ലാം വരുന്നവര്‍ ധാരാളമുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് വിശ്വാസമുള്ളവര്‍ വിശ്വസിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതിലൊന്നാണ് വാസ്തു ദോഷം. വാസ്തു ദോഷമെന്നാല്‍ നാം താമസിയ്ക്കുന്നിടത്തെ, അതായത് നമ്മുടെ വീട്ടിലെ ദോഷം. ഇതിനാലാണ് ഈ ദോഷം ഒഴിവാക്കാന്‍ പലപ്പോഴും വാസ്തു നോക്കി നാം വീടു പണിയുന്നത്. വാസ്തു ദോഷം വന്നാല്‍ രോഗങ്ങള്‍, ദുരിതങ്ങള്‍, ധന നഷ്ടം, മാനഹാനി, വഴക്ക് തുടങ്ങിയ പല ദോഷ ഫലങ്ങളും പറയുന്നുമുണ്ട്. വാസ്തു പുരുഷന് കടാക്ഷിച്ചാലേ വീട്ടിലെ കാര്യങ്ങളില്‍, വീട്ടില്‍ ഐശ്വര്യം നിറയൂ എന്നു വേണം പറയുവാന്‍.
വീട്ടിലെ ചെലവുകള്‍ കുറയ്ക്കാനും വരുമാനം വര്‍ദ്ധിപ്പിയ്ക്കുവാനും വാസ്തു ദോഷം തീര്‍ക്കാനും പറയുന്ന ഒരു പ്രത്യേക വഴിയുണ്ട്. ഇതെക്കുറിച്ചറിയൂ,

ഇതിനായി വേണ്ടത്
ഇതിനായി വേണ്ടത് 11 രൂപാ നാണമാണ്. അതായത് 11 രൂപയുടെ നാണയമല്ല, ഇത് ഇതു വരെ നിലവിലുമില്ല. ഒന്നിന്റെയോ രണ്ടിന്റെയോ അഞ്ചിന്റെയോ പത്തിന്റെയോ ഇങ്ങനെ ആകെ തുക 11 രൂപയാകണം. ഇതു നാണയരൂപത്തില്‍ തന്നെ വേണം താനും.

മണ്‍പാത്രം
പിന്നീട് ഇതിനു വേണ്ടത് ഒരു മണ്‍പാത്രമാണ്. പുതിയ മണ്‍പാത്രം തന്നെ വേണമെന്നില്ല. ഉള്ളത് നല്ലപോലെ കഴുകി വൃത്തിയാക്കിയാലും മതിയാകും. നല്ല ശുദ്ധമായ ഒന്നു വേണം, ഉപയോഗിയ്ക്കുവാന്‍. ഇത് പാത്രമോ കുടമോ എന്തെങ്കിലും മതി. നോണ്‍ വെജ് പാചകം ചെയ്യുന്നവയൊന്നും ഉപയോഗിയ്ക്കുകയുമരുത്.

ഈ മണ്‍പാത്രത്തില്‍
ഈ മണ്‍പാത്രത്തില്‍ 11 രൂപാ നാണയങ്ങള്‍ ഇട്ടു വയ്ക്കുക. ഇതിന്റെ മൂടി അരുത്. അതായത് മൂടി വയ്ക്കരുത്. ഇത് വീടിന്റെ കിഴക്കു ഭാഗത്തു വയ്ക്കുക. കിഴക്കു ഭാഗത്ത് എവിടെ വേണമെങ്കിലും വയ്ക്കാം. എന്നാല്‍ മറ്റാരും കാണരുത്. വീട്ടിലുള്ളവരോ മറ്റാരെങ്കിലുമോ കാണാത്ത രീതിയില്‍ വേണം, ഇതു വയ്ക്കുവാന്‍. ഇത് അടച്ചു വയ്ക്കുകയുമരുത്. അതേ സമയം ഇതെന്ത് എ്ന്നു മറ്റുള്ളവര്‍ ചോദിയ്ക്കുവാനോ കാണുവാനോ ഇട വരികയുമരുത്.

നാണയങ്ങള്‍
ഇതില്‍ നിന്നും നാണയങ്ങള്‍ എടുത്തുകയോ പകരം ഇടുകയോ അരുത്. ഇത് ഇങ്ങനെ തന്നെ നില നിര്‍ത്തുക. മറ്റൊന്നും ഇതില്‍ ചെയ്യേണ്ടതില്ല. വാസ്തു ദോഷം തീര്‍ക്കാനും വീട്ടിലെ പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും വാസ്തു ദോഷം കാരണം പണം നില്‍ക്കാത്ത അവസ്ഥയെങ്കില്‍.

വീട്ടിലെ വാസ്തു ദോഷം മാറാന്‍
വീട്ടിലെ വാസ്തു ദോഷം മാറാന്‍ ഏറെ നല്ലൊരു ഉപാധിയാണിത്. ഇത് വാസ്തു പുരുഷന്റെ പ്രീതിയ്ക്കു നല്ലതാണ്. അനാവശ്യ ചെലവുകള്‍ കുറയും, വരവു വര്‍ദ്ധിയ്ക്കും. ലക്ഷ്്മി വാഴുന്ന ഇടമാകാനും ഇതു നല്ലതാണ്. സേവിംഗ്സ് അതായത് നിക്ഷേപം വര്‍ദ്ധിപ്പിയ്ക്കുവാനും ഈ വാസ്തു ദോഷ നിവാരണ വഴി സഹായിക്കുമെന്നു വേണം, പറയുവാന്‍.

ഈ മണ്‍കുടവും ഇതിലെ നാണയങ്ങളും
ഈ മണ്‍കുടവും ഇതിലെ നാണയങ്ങളും എടുത്തു മാറ്റേണ്ടതില്ല. ഇത് ഇങ്ങനെ തന്നെ വയ്ക്കാം. സ്ഥിരമായി. ആരും കാണാത്തിടത്തു മൂടിയില്ലാതെ.



Click it and Unblock the Notifications
