Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നാരങ്ങയും ഉപ്പും ചേര്‍ത്താല്‍ പണം വീട്ടില്‍ വരും
നാരങ്ങയും ഉപ്പും ചേര്‍ത്താല്‍ പണം വീട്ടില്‍ വരും
പണത്തിനു വേണ്ടി ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഏതെങ്കിലും വിധത്തില്‍ പണമുണ്ടാക്കണം എന്നുള്ളവരുണ്ടാകും, ഇതിനു വേണ്ടി എന്തു വഴിയും ചെയ്യുന്നവരുമുണ്ടാകും. നല്ല വഴിയിലൂടെ മാത്രം പണമുണ്ടാക്കുവാന്‍ ആഗ്രഹിയ്ക്കുവരുമുണ്ടാകും.
പണം ജീവിതത്തില്‍ പ്രധാനം തന്നെയാണ്. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതിനായാണ് നാമെല്ലാവരും കഷ്ടപ്പെടുന്നതും പണിയെടുക്കുന്നതും. പണം നേടുകയെന്ന ലക്ഷ്യം വച്ചാണ് പല കഷ്ടപ്പാടുകളിലൂടെയും ആളുകള്‍ കടന്നു പോകുന്നതും.
പണം വന്നു ചേരാന്‍ വഴികള്‍ പലതുമുണ്ട്. ഇതില്‍ വിശ്വാസങ്ങളുടെ കൂട്ടു പിടിച്ച് പ്രവര്ത്തിയ്ക്കുന്നവര് ധാരാളമുണ്ട്. ഇതില്‍ നല്ല വഴികളും മോശം വഴികളുമെല്ലാം പെടും
ഇത്തരത്തില്‍ വളരെ എളുപ്പമായ,നമുക്കു വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഒരു വഴിയെക്കുറിച്ചറിയൂ, പണം നേടാന്‍ ചെയ്യാവുന്ന ഒന്ന്.

നാരങ്ങയും ഉപ്പുമാണ്
നാരങ്ങയും ഉപ്പുമാണ് ഇതിനായി വേണ്ടത്. പൂജകളിലും കര്‍മങ്ങളിലുമെല്ലാം നാരങ്ങയ്ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. നാരങ്ങ കണ്ണു ദോഷം പോലുളളവ ഒഴിവാക്കാന്‍ പ്രധാനമാണ്. ക്ഷേത്രങ്ങളില്‍ നാരങ്ങമാലയും നാരങ്ങ വഴിപാടുമെല്ലാം പ്രധാനവുമാണ്.

ഉപ്പ്
ഉപ്പും ഇത്തരം കര്‍മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഉപ്പ് വീട്ടിലെ നെഗറ്റീവ് ശക്തികളെ തുരത്തുവാന്‍ ഏറെ നല്ലതാണ്. പൊതുവേ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ പറയുന്ന ഒന്നാണ് ഉപ്പ്. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്. തുടയ്ക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പിട്ടു തുടയ്ക്കുന്നത് കീടങ്ങളെ കൊന്നൊടുക്കുവാന്‍ സഹായിക്കുമെന്നു പറയാം.

ഇതു ചെയ്യുവാന്‍
ഇതു ചെയ്യുവാന്‍ ഏറെ എളുപ്പമാണ്. കല്ലുപ്പാണ് ഇതിനായി വേണ്ടത്. ഒരു ചെറുനാരങ്ങയും വേണം. ഒരു പാത്രത്തില്‍ കല്ലുപ്പ് എടുക്കുക. നല്ല വൃത്തിയുള്ള പാത്രത്തില്‍ വൃത്തിയുള്ള കല്ലുപ്പു വേണം. അടുക്കള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ബാക്കി പാടില്ല.

നല്ല ഫ്രഷായ ചെറുനാരങ്ങ
നല്ല ഫ്രഷായ ചെറുനാരങ്ങയും ഇതിനായി വേണം. ഇത് നാലായി, അതേ സമയം വേര്‍പെടാതെ മുറിയ്ക്കുക. അതായത് അടിഭാഗത്തിന്റെ അറ്റം വരെ മുറിയ്ക്കരുത്. നാലു കഷ്ണമാക്കുമെങ്കിലും കഷ്ണങ്ങള്‍ വെവ്വേറെയാക്കരുതെന്നര്ത്ഥം. അടിഭാഗം കൂടിയിരിയ്ക്കുണം.

ഈ നാരങ്ങ ഉപ്പിട്ട പാത്രത്തിന്റെ നടുവിലായി
ഈ നാരങ്ങ ഉപ്പിട്ട പാത്രത്തിന്റെ നടുവിലായി വയ്ക്കുക. ഇത് കിടക്കുന്ന മുറിയുടെ കട്ടിലിനു കീഴെയായി വയ്ക്കുക. ഇതു വച്ചാല്‍ ആരും കാണുകയോ നിങ്ങള്‍ ഇതു പിന്നീടു കാണുകയോ അരുത്. ആരു കാണാത്ത രീതിയില്‍ വേണം, ഇതു വയ്ക്കുവാന്‍.

ഇത് അടുപ്പിച്ച് 7 ദിവസം
ഇത് അടുപ്പിച്ച് 7 ദിവസം ചെയ്യുക. ദിവസവും പുതിയ ഉപ്പും പുതിയ നാരങ്ങയും വേണം. ഒരു ദവസം വച്ച നാരങ്ങയും ഉപ്പും പിറ്റേ ദിവസം ഉപ്പിലോ നാരങ്ങയിലോ സ്പര്‍ശിയ്ക്കാത്ത വിധത്തില്‍ ഒരു കവറിലിട്ട് ദൂരേയ്ക്കു കളയുക. ഏഴു ദിവസം ഇതാവര്‍ത്തിയ്ക്കുക.

വീട്ടില്‍ ധനാഗമത്തിന്
വീട്ടില്‍ ധനാഗമത്തിന് ഇതു സംബന്ധിച്ച ശാസ്ത്രം പറയുന്ന വഴിയാണിത്. ഈ കര്‍മം കൊണ്ട് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പോകുകയും പൊസറ്റീവ് ഊര്‍ജം നിറയുകയും ചെയ്യുന്നു. ഇതാണ് മറ്റൊരു ഗുണം. വീടിന് ഐശ്വര്യവും ഭാഗ്യവുമെല്ലാം ഉണ്ടാകാന്‍ പറയുന്ന വഴിയാണിത്.



Click it and Unblock the Notifications
