Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
നടുക്ക് ഗണപതി, പുരുഷദൈവങ്ങളും സ്ത്രീദൈവങ്ങളും ഇവിടെ; പൂജാമുറിയില്‍ വിഗ്രഹം ഈവിധം വയ്ക്കണം
വീട്ടിലെ ഏറ്റവും ഐശ്വര്യവും പവിത്രവുമായ മുറികളില്‍ ഒന്നാണ് പൂജാമുറി. ആരാധനയും പ്രാര്‍ത്ഥനയുമെല്ലാം ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഊര്‍ജ്ജം പകരുന്ന വഴികളാണ്. മാനസികവും ആത്മീയവുമായ സംതൃപ്തിക്ക് ആരാധന അത്യന്താപേക്ഷിതമാണ്. വാസ്തു ശാസ്ത്ര പ്രകാരം ഒരു വീടിന്റെ വടക്ക് കിഴക്കന്‍ മേഖല അല്ലെങ്കില്‍ ഈശാന മൂലയാണ് പൂജാമുറി സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി കണക്കാക്കുന്നത്.
പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ നിങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കണം. അല്ലെങ്കില്‍ ആരാധനയുടെ പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കില്ല. പൂജാമുറിയില്‍ ദൈവവിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ പ്രത്യേക സ്ഥാനങ്ങളുമുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പൂജാമുറിയിലെ പ്രതിഷ്ഠകള്‍ ഈവിധം വേണം
പൂജാമുറി വാസ്തു പ്രകാരം വീടിന്റെ വടക്ക്-കിഴക്ക് മൂലയാണ് പൂജാ മുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. കിഴക്കും പടിഞ്ഞാറും മികച്ച രണ്ടാമത്തെ സ്ഥലങ്ങളാണ്. പൂജാമുറിയുടെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറോ വിഗ്രഹങ്ങള്‍ സൂക്ഷിക്കുക. എല്ലാ വിഗ്രഹങ്ങളും എല്ലായ്‌പ്പോഴും കേടുപാടുകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുക. പൂജാമുറിയുടെ മേല്‍ക്കൂര താഴികക്കുടമോ പിരമിഡിന്റെ ആകൃതിയിലോ വേണം സജ്ജമാക്കാന്‍. പൂജാമുറിയിലേക്ക് അഗ്രഭാഗത്ത് നിന്ന് താഴികക്കുടത്തിലേക്കോ പിരമിഡിലേക്കോ പോസിറ്റീവ് എനര്‍ജികളുടെ സുഗമമായ ഒഴുക്കിന് ഇത് സഹായിക്കുന്നു.

ഗണപതി ആദ്യം
നടുവില്‍ ഗണപതിയെ പ്രതിഷ്ഠിക്കണം. ഗണപതിയുടെ വലതുവശത്ത് പുരുഷദൈവങ്ങളും ഇടതുവശത്ത് സ്ത്രീ ദേവതകളെയും സ്ഥാപിക്കണം. ഗണപതിയെ ലക്ഷ്മി ദേവിയുടെ ഇടതുവശത്തും സരസ്വതി ദേവിയെ ലക്ഷ്മി ദേവിയുടെ വലതുവശത്തും പ്രതിഷ്ഠിക്കണം. വിവിധ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിന് വടക്ക്-കിഴക്കാണ് അനുയോജ്യമായ ദിശയെങ്കിലും, വ്യത്യസ്ത മൂര്‍ത്തികള്‍ക്ക് മംഗളകരമായ വ്യത്യസ്ത സ്ഥാനങ്ങളുണ്ട്:

ദൈവങ്ങളുടെ സ്ഥാനം
* ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍, കാര്‍ത്തികേയന്‍, ഇന്ദ്രന്‍, സൂര്യന്‍ എന്നിവരെ കിഴക്കും പടിഞ്ഞാറും അഭിമുഖമായി പ്രതിഷ്ഠിക്കണം.
* ഗണേശന്‍, ദുര്‍ഗ്ഗ, കുബേര്‍, ഭൈരവന്‍ എന്നിവരെ വടക്ക് ദിശയിലും തെക്ക് അഭിമുഖമായും പ്രതിഷ്ഠിക്കണം.
* ഹനുമാനെ വടക്ക്-കിഴക്ക് തെക്ക്-പടിഞ്ഞാറ് അഭിമുഖമായി വയ്ക്കണം.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക
പുരാതന ക്ഷേത്രങ്ങളില്‍ നിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങള്‍ ഒരിക്കലും വീടിന്റെ പൂജാമുറിയില്‍ സൂക്ഷിക്കരുത്. നിങ്ങള്‍ക്ക് ആത്മീയ നിയന്ത്രണവും പരമ്പരാഗത രീതിയില്‍ പൂജ നടത്താന്‍ കഴിവുമില്ലെങ്കില്‍ ശ്രീചക്രം, ശാലിഗ്രാം എന്നിവ പൂജാമുറിയില്‍ വയ്ക്കരുത്. പുണ്യഗ്രന്ഥങ്ങളും ധാര്‍മിക ഗ്രന്ഥങ്ങളും മറ്റ് സാമഗ്രി വസ്തുക്കളും പടിഞ്ഞാറ്, തെക്ക് ചുവരില്‍ സൂക്ഷിക്കുക. അഗ്‌നി ഭരിക്കുന്ന തെക്ക് കിഴക്ക് ദിശയില്‍ വിളക്കോ ദീപമോ കൊണ്ട് അലങ്കരിക്കണം.

ചെമ്പ്, പിച്ചള
തകിട്, കലശം മുതലായ പൂജയ്ക്കുള്ള പാത്രങ്ങള്‍ ചെമ്പില്‍ നിര്‍മിച്ചവയായിരിക്കണം. വിളക്ക്, മണി തുടങ്ങിയവ പിച്ചളയിലുള്ളത് ഉത്തമമാണ്. കലശം സ്ഥാപിക്കുമ്പോള്‍ ഒരു തേങ്ങയും കലശത്തിനുള്ളില്‍ ഒരു നാണയവും വെറ്റിലയും ഇട്ടുവയ്ക്കണം. കഴിയുമെങ്കില്‍ പൂജാമുറിയില്‍ ഒരു ശംഖ് സ്ഥാപിക്കാം. ശംഖ്, കലശം, മണി എന്നിവയെ ആരാധനാമൂര്‍ത്തിക്കൊപ്പം ആരാധിക്കണം. പൂജാമുറിയിലെ വിളക്ക് നെയ്യ് ഉപയോഗിച്ച് വേണം കത്തിക്കാന്‍.

പൂജാമുറിക്ക് മികച്ച നിറങ്ങള്‍
ഒരു പൂജാമുറിയുടെ ശാന്തത നിലനിര്‍ത്താന്‍, സൂക്ഷ്മമായ നിറങ്ങളാണ് അഭികാമ്യമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. വെള്ള, ഇളം നീല, ഇളം മഞ്ഞ എന്നിവയാണ് അനുയോജ്യം. പൂജാമുറിയില്‍ ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. കാരണം ഇവ ഒരു പ്രാര്‍ത്ഥനാമുറിക്ക് അനുയോജ്യമായ ശാന്തത നല്‍കില്ല. അതുപോലെ, നിങ്ങളുടെ പൂജാമുറിയുടെ തറയില്‍ വെളുത്ത മാര്‍ബിള്‍ അല്ലെങ്കില്‍ ഇളം നിറത്തിലുള്ള ഏതെങ്കിലും മാര്‍ബിള്‍ ടൈലിംഗ് ഉപയോഗിക്കുക.

ഇവ പൂജാമുറിയില്‍ വേണ്ട
നിങ്ങളുടെ പൂജാ മുറിയില്‍ ഒരിക്കലും ലെതര്‍ കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ സൂക്ഷിക്കരുത്. ഇത് അശുഭകരമായ കാര്യമായി കരുതപ്പെടുന്നു. ലെതര്‍ അഥവാ തുകല്‍ നിര്‍മ്മിച്ചിരിക്കുന്നത് മൃഗങ്ങളുടെ തോലുകൊണ്ടാണ്. മൃഗങ്ങളെ കൊന്ന് തോലിയുരിച്ച് തയാറാക്കുന്നതിനാല്‍ തുകല്‍ വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഏറ്റവും അശുഭകരമായി കണക്കാക്കുന്നു. ഹിന്ദു ആചാരപ്രകാരം പഴ്സ്, ബെല്‍റ്റ്, പായ, വസ്ത്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയ തുകല്‍ വസ്തുക്കള്‍ ഒഴിവാക്കണം. ദേവന്‍മാരുടെ വിഗ്രഹത്തിനൊപ്പം മരിച്ചു പോയ പൂര്‍വ്വികരുടെ ചിത്രങ്ങളും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സമൃദ്ധിയും നഷ്ടപ്പെടുത്തും.



Click it and Unblock the Notifications











