Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; ഈ മറുക് നിങ്ങള്‍ക്കുമുണ്ടോ ?
ഒരു വ്യക്തിയുടെ ശരീരത്തിലെ മറുകുകള്‍ സൗന്ദര്യത്തിന്റെ പ്രതീകം മാത്രമല്ല, അത് ഒരു വ്യക്തിയുടെ ഭാവിയെയും സൂചിപ്പിക്കുന്നു. അതെ, ശരീരത്തിലെ മറുകുകള്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും വെളിപ്പെടുത്തുന്നു. സാമുദ്രിക ശാസ്ത്രമനുസരിച്ച്, ഏതൊരു വ്യക്തിയുടെയും മുഖം ഒരു തുറന്ന പുസ്തകമാണ്. അതിലൂടെ ഒരാള്‍ക്ക് അവന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കുറിച്ച് എളുപ്പത്തില്‍ അറിയാന്‍ കഴിയും.
ജ്യോതിഷമനുസരിച്ച് ശരീരത്തിലെ മറുകുകള്‍ക്ക് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. മറുകുകള്‍ മുന്‍കാല ജീവിതത്തിന്റെ മുദ്രകളാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. മറുകുകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളുമുണ്ട്. ശരീരത്തിന്റെ പല ഭാഗത്തുള്ള മറുകുകള്‍ക്കും വ്യത്യസ്ത തരത്തിലാണ് അര്‍ത്ഥങ്ങള്‍. നിങ്ങളുടെ കൈകളിലെ മറുക് നിങ്ങളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും കുറിച്ച് എന്താണ് പറയുന്നതെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

കൈയിലെ മറുക്
വലതു കൈയില്‍ ഒരു മറുകുള്ള ഏതൊരു മനുഷ്യനും വളരെ ഭാഗ്യവാനാണ്. ഇടതുകൈയില്‍ ഒരു മറുകുള്ള മനുഷ്യന് എല്ലായ്പ്പോഴും തന്റെ ബിസിനസ്സില്‍ വിജയം കാണുന്നു. ഇടതുകൈയില്‍ ഒരു മറുകുള്ള സ്ത്രീ അവളുടെ ഭര്‍ത്താവിനെയും മക്കളെയും കുടുംബത്തെയും ഒരുപാട് സ്നേഹിക്കുന്നവളാണ്. എന്നാല്‍, വലതു കൈയില്‍ ഒരു മറുകുള്ള സ്ത്രീക്ക് അവളുടെ ജീവിതത്തില്‍ സമൃദ്ധിയിലും സംതൃപ്തിയിലും എല്ലായ്പ്പോഴും പ്രശ്നങ്ങളുണ്ടാകും.

കൈമുട്ടിലെ മറുക്
വലതു കൈമുട്ടിന് മറുകുള്ള ഒരാള്‍ സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നു. കൂടാതെ, ഒരു സ്ത്രീയുടെ വലതു കൈമുട്ടില്‍ ഒരു മറുകുണ്ടെങ്കില്‍ അവള് സംഘടനാ നൈപുണ്യമുള്ള ശക്തയായ സ്ത്രീയായിരിക്കും. ഇടതു കൈമുട്ടിന് ഒരു മറുകുള്ള മനുഷ്യന് വളരെ വൈകാരികമായി പെരുമാറുന്നവരായിരിക്കും.

കൈത്തണ്ടയിലെ മറുക്
വലതു കൈത്തണ്ടയില്‍ മറുകുള്ള ഏതൊരു സ്ത്രീയും ബുദ്ധിമതിയാണ്. വലതു കൈത്തണ്ടയില്‍ മറുകുള്ള ഒരാള്‍ സമൂഹത്തില്‍ നല്ല പേരും ബഹുമാനവും നേടുന്നു. ഇടത് കൈത്തണ്ടയില്‍ ഒരു മറുകുള്ള സ്ത്രീ നല്ല വീട്ടമ്മയാണെന്ന് തെളിയിക്കുന്നു. ഇടത് കൈത്തണ്ടയിലെ മറുകാണ് കരിയറിന് ഗുണം ചെയ്യുന്നത്. വലതു കൈത്തണ്ടയല് മറുകുള്ളത് കുട്ടികള്‍ക്ക് നല്ലതാണ്.

അകത്തെ കൈത്തണ്ടയിലെ മറുക്
അകത്തെ കൈത്തണ്ടയിലെ മറുക് ഉള്ള വ്യക്തി ബുദ്ധിമാനും ചിന്താശീലനും ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കാനും പരിഹരിക്കാനും ധൈര്യമുള്ളവരായിരിക്കും.

പുറത്തെ കൈത്തണ്ടയിലെ മറുക്
പുറത്തെ കൈത്തണ്ടയിലെ മറുക് സൂചിപ്പിക്കുന്നത്, ഈ മറുകുള്ളവര്‍ പങ്കാളികളെയും കുടുംബത്തെയും നന്നായി പരിപാലിക്കുകയും ഉത്തരവാദിത്തത്തോടെ, വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യുന്നവരാണെന്നാണ്.

കൈപ്പത്തിയിലെ മറുക്
ഒരു വ്യക്തിയുടെ വലത് കൈപ്പത്തിക്ക് നടുവില്‍ ഒരു മറുകുണ്ടെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ ധാരാളം പ്രശസ്തിയും പേരും നേടുന്നു. അത്തരം ആളുകള്‍ അവരുടെ ചുറ്റുമുള്ള ആളുകളെ വളരെയധികം സ്നേഹിക്കുന്നു. ഇടത് കൈപ്പത്തിയുടെ മധ്യത്തില്‍ ഒരു മറുകുണ്ടെങ്കില്‍ അത് സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്.

കൈപ്പത്തിയുടെ പിന്‍ഭാഗത്തെ മറുക്
ഒരു സ്ത്രീയുടെ കൈപ്പത്തിയുടെ വലതുഭാഗത്ത് ഒരു മറുകുണ്ടെങ്കില്‍ അവള് വളരെ ബുദ്ധിമതിയായ ഒരു സ്ത്രീയാണെന്ന് തെളിയിക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യുന്നു. കൈപ്പത്തിയുടെ വലതുവശത്ത് ഒരു മറുകുള്ള മനുഷ്യന് വളരെ ബുദ്ധിമാനാണ്, കൂടാതെ ഒരു വിജയകരമായ ബിസിനസുകാരനാകാനുള്ള കഴിവുമുണ്ട്. ഇടതു കൈയില്‍ ഒരു മറുകുള്ള മനുഷ്യന് വളരെ ബുദ്ധിമാനാണെന്ന് തെളിയിക്കുന്നു.

കൈയുടെ പിന്നിലുള്ള മറുക്
കൈയുടെ പിന്നില്‍ മറുകുള്ള ഒരാള്‍ പണം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നവരാണ്. അവര്‍ കുടുംബ സാമ്പത്തിക ശക്തി മനസിലാക്കുന്നവരാണ്. കൈയുടെ പിന്‍ഭാഗത്ത് മറുകുണ്ടെങ്കില്‍, ആ വ്യക്തി കഴിവുള്ളവനാണെന്നും ജീവിതത്തില്‍ ദ്രുതഗതിയിലുള്ള സ്ഥാനക്കയറ്റം നേടാനുള്ള ഭാഗ്യവുമുള്ളയാളാണ്.



Click it and Unblock the Notifications
