Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീ ശരീരത്തിലെ മറുക് ഫലം പറയും
സ്ത്രീ ശരീരത്തിലെ മറുക് ഫലം പറയും
മറുകുകള്‍ എല്ലാവരുടെ ശരീരത്തിലുമുള്ളവയാണ്. ഇതു പലപ്പോഴും പലര്‍ക്കും തിരിച്ചറിയല്‍ അടയാളം കൂടിയാണ്.
മറുകുകള്‍ നോക്കി പല ലക്ഷണങ്ങളും പറയാനാകും. ഇതിനെക്കുറിച്ചു പറയുന്ന ശാസ്ത്രശാഖ തന്നെയുണ്ടെന്നു വേണം, പറയുവാന്‍.
മറുകുകള്‍ രണ്ടു തരമുണ്ട്. പിംഗളവര്ണവും കൃഷ്ണവര്‍ണവും. ഇതു പോലെ ഇതിലെ രോമവും, ഇതിന്റെ എണ്ണവുമനുസരിച്ചും ഫലം പറയാറുണ്ട്.
സ്ത്രീയുടെ ശരീരത്തിലെ മറുകുകള്‍ ലക്ഷണ ശാസ്ത്രപ്രകാരം നിര്‍ദേശിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ.

സ്ത്രീ ശരീരത്തിലെ
സ്ത്രീകളുടെ ശരീരത്തില്‍ ഇടതു ഭാഗത്ത് മറുകാണെന്നാണ് നല്ലതെന്നു പറയാം. മൂക്കിന്റെ തുമ്പത്തു മറുകുള്ള സ്ത്രീകളെങ്കില്‍ പെട്ടെന്നു ദേഷ്യം വരുന്ന, ഒച്ചയോടുക്കുന്നവരാകും. മൂക്കിന്റെ വശത്താണ് മറുകെങ്കില്‍ ബന്ധുബലമുള്ള, ധാരാളം സുഹൃത്തുക്കളും ഫലമായി പറയുന്നു. ഇടതു വശത്താണ് ഈ മറുകെങ്കില്‍ കഷ്ടപ്പാടില്‍ ഗൃഹനായികയായി വാഴാന്‍ യോഗമുള്ള സ്ത്രീയെന്നു പറയും. നല്ലതല്ലെന്നര്‍ത്ഥം. കുടുംബ ജീവിതം കഷ്ടപ്പാടാകം.

പുരികത്തിന് ഇടയ്ക്കായി
പുരികത്തിന് ഇടയ്ക്കായി വരുന്ന മറുകുളള സ്ത്രീ സര്വ്വകലാവല്ലഭയാകും. ഏതു കാര്യത്തിലും ഉള്‍പ്പെടുത്താവുന്ന, ഒന്നില്‍ നിന്നും മാറി നില്‍ക്കാത്ത വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍. പുരികത്തിനും കണ്ണിനും ഇടയ്ക്കുള്ള സ്ഥലത്തുള്ള മറുകെങ്കില്‍ സര്‍വ്വ സുഖവും അനുഭവിയ്ക്കാന്‍ യോഗമുള്ള ഗണത്തില്‍ പെട്ട സ്ത്രീകളെ സൂചിപ്പിയ്ക്കുന്നു. എല്ലാ സുഖവും ഇവര്‍ക്കുണ്ടാകും.

നെറ്റിയിലുള്ള മറുകെങ്കില്‍
നെറ്റിയിലുള്ള മറുകെങ്കില്‍ പ്രശസ്തരും പ്രഗത്ഭരും ഉന്നത സ്ഥാനത്തില്‍ എത്തുന്നതുമായ സ്ത്രീകളാകും. ഇവര്‍ക്ക് ധന ധാന്യ സമൃദ്ധി, ജോലിയില്‍ ഉയര്‍ച്ച എന്നിവ ഫലമായി പറയാം. നെറ്റിയില്‍ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ഏറെ നല്ലതാണ്. ഇതു പോലെ ഇത്തരക്കാര്‍ക്ക് നല്ല ജീവിത പങ്കാളിയെ ലഭിയ്ക്കും.

സ്ത്രീയുടെ ചെവിയുടെ പുറകിലാണ് മറുകെങ്കില്‍
സ്ത്രീയുടെ ചെവിയുടെ പുറകിലാണ് മറുകെങ്കില്‍ കുടുംബ സ്നേഹമുള്ളവരും കുടുംബ കാര്യങ്ങള്‍ പുരുഷനെ പോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരുമാകും. ഏതു കാര്യത്തിലും ഉന്നത വിജയം കൈ വരിയ്ക്കാന്‍ യോഗമുള്ളവരാകും. ഇതു പോലെ ചെവിയ്ക്കുള്ളിലാണ് മറുകെങ്കില്‍ ചെറിയ രോഗങ്ങള്‍, അത്യന്തം ഗ്രഹപ്പിഴകള്‍ എന്നിവയ്ക്കു ശേഷം ഉന്നതിയില്‍ എത്തുന്നവര്‍ എന്നു പറയാം.

മറുകെങ്കില്‍
കഴുത്തിന്റെ ഇടതു ഭാഗത്താണ് മറുകെങ്കില്‍ ധാരാളം ആഭരണങ്ങള്‍ ലഭിയ്ക്കാന്‍ യോഗമുള്ള സ്ത്രീകളാകും. ഇതു പോലെ ഇടത്തേ ചുണ്ടിനു താഴെ മറുകുളള സ്ത്രീയെങ്കില്‍ വശ്യശക്തി കൂടുതലാകും. അതായത് ആരേയും മോഹിപ്പിയ്ക്കുന്ന സ്ത്രീകള്‍ എന്നു പറയാം. താടിയില്‍, പ്രത്യേകിച്ചും ഇടതു താടിയില്‍ മറുകെങ്കില്‍ സത്യസന്ധമായി പെരുമാറാനും ആളുകളുമായി പൊരുതി ജയിക്കാനും കഴിവുള്ള സ്ത്രീകളാണ്.

വലതു കയ്യില്‍ മറുകെങ്കില്‍
വലതു കയ്യില്‍ മറുകെങ്കില്‍ രാജ തുല്യരായി ജീവിയ്ക്കാന്‍ സാധിയ്ക്കുന്നവരാണ്. ഇതു പോലെ കയ്യിലെ മറുക് ഉത്തമയായ സ്ത്രീയെ സൂചിപ്പിയ്ക്കും. നെഞ്ചില്‍ മറുകെങ്കില്‍ ആഡംബര ജീവിതം നയിക്കാന്‍ യോഗമെന്നു പറയാം. ഒരു സ്തനത്തില്‍ മറുകെങ്കില്‍ കൂടുതല്‍ ആകര്‍ഷണീയത നല്കുന്ന, എടുത്തു ചാടുന്ന സ്ത്രീകളെന്നു പറയാം. വയറിലാണ് മറുകെങ്കില്‍ സത്സന്താനത്തിനു യോഗമെന്നു പറയാം. വയറിന് അടിഭാഗത്ത് മറുകുളള സ്ത്രീയെങ്കില്‍ അത്യുത്തമമായ കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിയ്ക്കും.

രഹസ്യഭാഗത്താണ് മറുകെങ്കില്‍
രഹസ്യഭാഗത്താണ് മറുകെങ്കില്‍ അത്യുത്തമമാണ് എന്നാണ് പറയുക. ഇത് ഉന്നതിയിലെത്തുന്നതിന്റെ സൂചന നല്കുന്നു. ഇതു പോലെ കണങ്കാലിനു താഴേയ്ക്കു മറുകെങ്കിലും സ്ത്രീകള്‍ക്ക് നല്ല ഫലമായി പറയുന്നു.



Click it and Unblock the Notifications
