Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിവാഹഭാവി പറയും ഈ പ്രത്യേക രേഖ
വിവാഹഭാവി പറയും ഈ പ്രത്യേക രേഖ
കൈ രേഖാ ശാസ്ത്രം ശാസ്ത്രമാണ്. ഹസ്തരേഖാശാസ്ത്രം എന്നൊരു ശാസ്ത്ര രേഖ തന്നെയുണ്ടെന്നു വേണം, പറയുവാന്‍. രേഖാ ശാസ്ത്രം പ്രകാരം ഓരോ കൈ രേഖകള്‍ക്കും ഓരോരോ ഫലങ്ങള്‍ പറയാനുമുണ്ട്.
പലരുടേയും കൈ രേഖകള്‍ പല തരമാകും. ചിലരുടെ കൈകളില്‍ രേഖകള്‍ കുറവാകും, ചിലരുടെ കൈകളില്‍ കൂടുതലും. ചിലരുടെ കൈകളിലെ രേഖയ്ക്കു തെളിച്ചക്കുറവുണ്ടാകും. ചിലരുടെ കയ്യില്‍ പല തരത്തിലെ പ്രത്യേക രേഖകളുമുണ്ടാകും.
മിക്കവാറും എല്ലാവരുടേയും കയ്യില്‍ കണ്ടു വരുന്ന ഇത്തരത്തിലെ ഒരു രേഖയെക്കുറിച്ചറിയൂ, ഇതു പറയുന്ന വിവാഹ വിശേഷങ്ങളെക്കുറിച്ചറിയൂ

ഹൃദയരേഖ
ഇരു കൈകളും ചേര്‍ത്തു പിടിച്ചാല്‍ ഹൃദയരേഖ എന്നൊരു രേഖ, ഇത് ഏറ്റവും മുകളില്‍ വശത്തു നിന്നും മുകളിലേയ്ക്കു പോകുന്ന രേഖയാണ്, ഇതു വരുന്ന രീതി അനുസരിച്ചു പല കാര്യങ്ങളും പറയാനാകും. പ്രത്യേകിച്ചും വിവാഹ, പ്രണയ കാര്യങ്ങളില്‍ ഇതു പല തരത്തിലുള്ള വിശദീകരണങ്ങളും നല്കുന്നു.

കൈകള്‍ കൂട്ടി വയ്ക്കുമ്പോള്‍
കൈകള്‍ കൂട്ടി വയ്ക്കുമ്പോള്‍ ഒരേ നിരപ്പില്‍ വരുന്ന രേഖകളെങ്കില്‍ പങ്കാളി എത്തരക്കാരന്‍, അല്ലെങ്കില്‍ എത്തരക്കാരിയെങ്കിലും നിങ്ങള്‍ നിറഞ്ഞ മനസോടെ സ്വീകരിയ്ക്കുമെന്നു പറയാം. എല്ലാവരുടേയും ഇഷ്ടപ്രകാരം പങ്കാളിയെ സ്വീകരിയ്ക്കുന്നവര്‍. സ്വന്തം താല്പര്യം മാത്രം നോക്കിയല്ല, പങ്കാളിയെ സ്വീകരിയ്ക്കുന്നതെന്നു വേണം, പറയുവാന്‍. സെന്‍സിറ്റീവായ, മാന്യരായ കൂട്ടരാകും ഇവരെന്നു പറയും. കോമണ്‍സെന്‍സുള്ളവര്‍.

വലതു കൈപ്പത്തിയിലെ രേഖ ഇടതു കൈപ്പത്തിയേക്കാള്‍ മുകളിലായി വരുന്നുവെങ്കില്‍
കൈ കൂട്ടി വയ്ക്കുമ്പോള്‍ വലതു കൈപ്പത്തിയിലെ രേഖ ഇടതു കൈപ്പത്തിയേക്കാള്‍ മുകളിലായി വരുന്നുവെങ്കില്‍ പങ്കാളിയുമായി ഏറെ പ്രായ വ്യത്യാസമുണ്ടാകും. ഇത്തരക്കാര്‍ക്ക് തങ്ങളേക്കാള്‍ ഏറെ പ്രായക്കൂടുതലുളള പങ്കാളിയെ ലഭിയ്ക്കാന്‍ സാധ്യതയേറെയാണ്. സമൂഹം പറയുന്നതു കേട്ടു ജീവിക്കാതെ തങ്ങളുടെ ഇഷ്ടത്തിനു ജീവിയ്ക്കുന്ന ഇവര്‍ യാഥാസ്ഥിതികരുമാകില്ല.

ഇടതു കൈ ഹൃദയ രേഖ
ഇടതു കൈ ഹൃദയ രേഖ ഉയര്‍ന്നു നില്ക്കുന്നവരെങ്കില് തീവ്രമായി പ്രണയിക്കുന്ന, പ്രണയത്തിനു വേണ്ടി ഏറെ വെല്ലുവിളികള്‍ സ്വീകരിയ്ക്കുന്നവരും നേരിടുന്നവരുമാകും. യാഥാസ്ഥിതിക വഴികളിലൂടെയാകില്ല, ഇവര്‍ പ്രണയത്തിനും വിവാഹത്തിനും വേണ്ടി നീങ്ങുക. വിദേശികളടക്കമുള്ളവരെ വിവാഹം കഴിയ്ക്കുന്ന ഇവര്‍ പൊതുവേ കാഴ്ചയില്‍ ഏറെ ആകര്ഷണമുള്ളവരുമാകും.



Click it and Unblock the Notifications
