Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
കാമശാസ്ത്ര പ്രകാരം സ്ത്രീ ലക്ഷണം അറിയൂ....
കാമശാസ്ത്ര പ്രകാരം സ്ത്രീ ലക്ഷണം അറിയൂ....
ശരീരലക്ഷണം നോക്കി ഫലം പറയുന്ന രീതി പണ്ടു കാലം മുതല്‍ തന്നെ നിലവിലുള്ള ഒന്നാണ്. ഇത് സ്ത്രീകളുടേയും പുരുഷന്റേയും ശരീര ശാസ്ത്രം നോക്കി പറയുന്നു. സ്ത്രീയുടെ പ്രത്യേകതകളാകില്ല, പുരുഷന്റേത്. തിരിച്ചും വേറെ ഫലം പറയുന്നു.
വാത്സ്യായന്റെ കാമശാസ്ത്ര പ്രകാരം സ്ത്രീ ശരീരത്തിന്റെ ചില പ്രത്യേകതകളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇതെക്കുറിച്ചറിയൂ.

സ്ത്രീ ലക്ഷണം
അഞ്ചടി ഉയരവും വയറിന്റെയും സ്തനങ്ങളുടേയും ഇടയില്‍ 30 ഇഞ്ച് വണ്ണവും ഒട്ടും വളവില്ലാത്തതുമായ സ്ത്രീ ശരീരമെങ്കില്‍ സൗഭാഗ്യവതിയാകുമന്നാണ് ഈ ശാസ്ത്രപ്രകാരം വിവരിയ്ക്കുന്നത്. സുശീല എന്നു പറയാം.
അഞ്ചടി രണ്ടിഞ്ച് ഉയരവും 30 ഇഞ്ച് വണ്ണവുമെങ്കില്‍ സൗഭാഗ്യവതിയാണ്. എന്നാല്‍ പരദൂഷണം കേള്‍ക്കേണ്ടി വരും. പരദൂഷണത്തിനു പാത്രമാകുന്ന സ്ത്രീയെന്നു ലക്ഷണശാസ്ത്രം വിവരിയ്ക്കുന്നു.

സ്ത്രീയെങ്കില്‍
അഞ്ചടി രണ്ടിഞ്ച് പൊക്കവും 32 ഇഞ്ചു വണ്ണവുമുള്ള സ്ത്രീയെങ്കില്‍ ഭര്‍തൃസുഖം കുറഞ്ഞ് വിരഹ വേദന അനുഭവിയ്ക്കേണ്ടി വരുന്നവളാകുമെന്നാണ് കാമശാസ്ത്രത്തില്‍ പറയുന്നത്. അഞ്ചടി ഉയരവും 32 ഇഞ്ച് വണ്ണവുമെങ്കില്‍ സന്താനഭാഗ്യം ഇല്ലാത്തവും ഭര്‍ത്താവിനോട് ഏറെ സ്നേഹവുമുള്ളവരാകുമെന്നാണ് ഈ ശാസ്ത്രം പറയുന്നത്.

ഭര്‍ത്തൃസ്നേഹം
അഞ്ചടി ഉയരവും 34 ഇഞ്ചു തടിയുമെങ്കില്‍ ഭര്‍ത്തൃസ്നേഹം ഏറെ അനുഭവിയ്ക്കുവാന്‍ യോഗമുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കു സന്താന ഭാഗ്യമില്ലെന്നാണ് പറയുന്നത്. അഞ്ചടി പൊക്കവും 28 ഇഞ്ച് തടിയുമെങ്കില്‍ സംഭോഗ സമയത്ത് ഭര്‍ത്താവിനെ ബലമായി കീഴടക്കുമെന്നും ശാസ്ത്രം പറയുന്നു. ഇവര്‍ക്കു ഭക്ഷണ പ്രിയം കൂടുതലാകും. അലങ്കാര താല്പര്യങ്ങളും ഏറുന്ന ഇവര്‍ക്ക് കാമപരമായ കഴിവുകളും ഉണ്ടാകും.
ഇതേ ഉയരവും 24, 25, 26 ഇഞ്ച് തടിയുമെങ്കില്‍ ഇവര്‍ കലഹപ്രിയരാകും. ഇവര്‍ക്കു വിരഹവും ഫലമായി പറയുന്നു. ഇതേ സമയം ഇവര്‍ സുശീലകളുമാകും.

നാലടി എട്ടിഞ്ചു
നാലടി എട്ടിഞ്ചു മുതല്‍ 10 ഇഞ്ചു വരെ പൊക്കവും 30-34 ഇഞ്ചു വരെ വണ്ണവുമെങ്കില്‍ സമ്പന്നയെങ്കിലും ദാരിദ്ര്യം പ്രകടിപ്പിയ്ക്കുന്നവരാകും. ഇവര്‍ക്കു കൂടുതല്‍ സന്താനങ്ങളും ഫലമായി പറയുന്നു.
നാലടി മുതല്‍ നാലടി ഏഴിഞ്ചു വരെ പൊക്കവും 30-34 ഇഞ്ചു വരെ വണ്ണവുമെങ്കില്‍ ജന്മനാ ദരിദ്ര്യയായിരിയ്ക്കും. ഇവര്‍ കലഹപ്രിയരും സന്താനങ്ങളില്‍ നിന്നും ഗുണമില്ലാത്തവരുമാകും.

5 അടി നാലിഞ്ചു മുതല്‍ ആറടി വരെ
5 അടി നാലിഞ്ചു മുതല്‍ ആറടി വരെ പൊക്കവും 28 ഇഞ്ചു മുതല്‍ 38 ഇഞ്ചു വരെ വണ്ണവും വളവില്ലാത്ത ശരീരവുമായ സ്ത്രീകള്‍ വിദ്യാഭ്യാസം കൊണ്ടു ജീവിയ്ക്കുന്നവരാണ്. ഇവര്‍ സത്സ്വഭാവികളും ധാരാളം ബന്ധുജനങ്ങളുമുള്ളവരുമാണ്. അധികാരമുള്ളവരുമാണ് ഇവര്‍.

ആറടിയില്‍ കൂടുതല്‍
ആറടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ത്രീകളെ ലക്ഷണ ശാസ്ത്രത്തില്‍ വിവരിയ്ക്കുന്നില്ല. ഇത്തരം സ്ത്രീകള്‍ പൊതുവേ കുറവുമാണ്. അഞ്ചു മുതലാണ് പൊതുവേ സ്ത്രീകളുടെ ഉയരം വരുന്നത്. ഇത് 5 ഇഞ്ച് ഏഴു വരെ സാധാരണയെന്നു പറയാം. ഇതില്‍ കൂടുതല്‍ ഉയരമുള്ള സ്ത്രീകള്‍ കുറവുമാണ്.



Click it and Unblock the Notifications
