Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
നെറ്റിയുടെ ആകൃതി നോക്കി അറിയാം നിങ്ങളുടെ വ്യക്തിത്വം; ഒളിഞ്ഞിരിക്കും രഹസ്യം ഇതാണ്
ഈ ലോകത്തിലെ ഓരോ വ്യക്തിയും വ്യത്യസ്തരാണ്. എന്നിരുന്നാലും, മൂക്കിന്റെയോ ചെവിയുടെയോ നെറ്റിയുടെയോ ആകൃതി പോലെ സമാനമായ നിരവധി സവിശേഷതകള്‍ നമുക്കുണ്ടാകാം. നിങ്ങളുടെ ചുറ്റുമുള്ള ചില ആളുകള്‍ക്കിടയില്‍ ചില പൊതു സവിശേഷതകള്‍ നിങ്ങള്‍ ചിലപ്പോള്‍ ശ്രദ്ധിച്ചേക്കാം. അടിസ്ഥാനപരമായി, ഈ സവിശേഷതകള്‍ ഏതൊരു വ്യക്തിയുടെയും ശാരീരിക രൂപത്തെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം എന്താണെന്ന് നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ നോക്കി കണ്ടെത്താനാകും.
ശരീരത്തിന്റെ അത്തരം ഭാഗങ്ങളില്‍ ഒന്ന് നിങ്ങളുടെ നെറ്റിയാണ്. അതെ, നിങ്ങളുടെ നെറ്റിയുടെ ആകൃതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായ, മുഖത്തിന്റെ ആകൃതി, വിരലിന്റെ നീളം, ചുണ്ടിന്റെ ആകൃതി തുടങ്ങിയവ നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാനാകും. അതുപോലെ നിങ്ങളുടെ നെറ്റിക്കും നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവത്തെയും പെരുമാറ്റ സവിശേഷതകളെയും കുറിച്ച് പറയാന്‍ കഴിയും. നെറ്റിയുടെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പലതും അറിയാന്‍ സാധിക്കും. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

വിശാലമായ നെറ്റി
വിശാലമായ നെറ്റി ഉയര്‍ന്ന ബുദ്ധിയുടെ അടയാളമായി കണക്കാക്കുന്നു. കയ്യിലെ അഞ്ചു വിരലും ചേര്‍ത്തുവയ്ക്കുന്ന അത്രയും വീതിയുള്ള നെറ്റി സൗന്ദര്യത്തിനു പോരായ്മയായി പലരും കരുതുന്നുണ്ടെങ്കിലും അത്തരം നെറ്റിയുള്ളവര്‍ അങ്ങേയറ്റം കഴിവുള്ളവരായിരിക്കും. അവരുടെ എല്ലാ ജോലികളും സമയപരിധിക്കു വളരെ മുമ്പുതന്നെ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയും. അധികം വിശദീകരണങ്ങള്‍ കൂടാതെ തന്നെ ഇവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാനുവള്ള കഴിവുണ്ട്. അവര്‍ക്ക് ആറാമത്തെ ഇന്ദ്രിയവുമുണ്ടെന്നു കരുതപ്പെടുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവും ഇവര്‍ക്കുണ്ട്.

ഇടുങ്ങിയ നെറ്റി
വിശാലമായ നെറ്റിയിലുള്ള ആളുകള്‍ വളരെ ബുദ്ധിമാന്മാരാണെന്ന് മനസിലാക്കിയല്ലോ? എന്നു കരുതി ഇടുങ്ങിയ നെറ്റിയുള്ളവര്‍ നേരെ വിപരീതമാണെന്നു തെറ്റിദ്ധരിക്കരുത്. അവരുടെ ഏറ്റവും പ്രകടമായ വ്യക്തിത്വ സവിശേഷതകളിലൊന്ന് ഇത്തരക്കാര്‍ വളരെ വൈകാരികരാണ് എന്നതാണ്. അവര്‍ മിക്കപ്പോഴും അവരുടെ ഹൃദയം പറയുന്നത് ശ്രദ്ധിക്കുന്നവരാകുന്നു. അവരുടെ യുക്തിസഹമായ ചിന്തകള്‍ അവര്‍ കേട്ടെന്നു വരില്ല. ഈ ആളുകള്‍ പലപ്പോഴും ഏകാന്തത അനുഭവപ്പെടാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താല്പര്യപ്പെടുന്നു. ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യും.

വളഞ്ഞ നെറ്റി
വളഞ്ഞ നെറ്റിയുള്ള ആളുകള്‍ വളരെ ഊര്‍ജ്ജസ്വലരും പോസിറ്റീവ് വ്യക്തിത്വത്തിന് ഉടമകളുമാണ്. ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും പോസിറ്റിവിറ്റി നല്കുന്നവരായിരിക്കും ഇവര്‍. ഈ ആളുകള്‍ സദാസമയം പോസിറ്റീവ് വികാരങ്ങളും സന്തോഷകരമായ നിമിഷങ്ങളും നിറയ്ക്കുന്നു. ആളുകള്‍ക്കിടയില്‍ ഇവര്‍ക്ക് ലഭിക്കുന്ന ജനപ്രീതി കാരണം മറ്റുള്ളവര്‍ ഇവരോട് അസൂയപ്പെടാനും സാധ്യതയുണ്ട്.

എം ആകൃതിയിലുള്ള നെറ്റി
ഇത്തരത്തിലുള്ള നെറ്റി 'എം' എന്ന അക്ഷരം പോലെ കാണപ്പെടുന്നു, കാരണം അവരുടെ മുടിയുടെ മധ്യഭാഗം ഇറങ്ങി വളരുന്നു. ഇത്തരക്കാര്‍ ഉജ്ജ്വലമായ ഭാവനയുടെ ഉടമകളാണ്. ഈ ആളുകളുടെ എപ്പോഴും ഏതു കാര്യത്തിലും മുന്നിട്ടു നില്ക്കാന് ആഗ്രഹിക്കുന്നവരായിരിക്കും. ഇവരില്‍ ഭൂരിഭാഗവും തികച്ചും കലയോട് ബന്ധപ്പെട്ടു നില്ക്കുന്നവരാകുന്നു. അവര്‍ പലപ്പോഴും അഭിനേതാക്കള്‍, കലാകാരന്മാര്, എഴുത്തുകാര്‍ എന്നിവരായി മാറുന്നു.

പര്‍വത ഷേപ്പ് നെറ്റി
ഈ ആളുകളുടെ നെറ്റി ഒരു പര്‍വതശിഖരം പോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് അത്തരമൊരു നെറ്റി ഉണ്ടെങ്കില്‍, നിങ്ങള്‍ ഭാഗ്യവാന്മാരാണ്. നിങ്ങള്‍ സൗമ്യതയുള്ളവരും ദയാശീലരുമാണെന്ന് ഇത് കാണിക്കുന്നു. നിങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായി മറ്റുള്ളവരോടൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്. നിങ്ങള്‍ നേതാവാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും നിങ്ങളുടെ അഭിപ്രായം പങ്കിടേണ്ടിവരുമ്പോള്‍ നിങ്ങള്‍ അത് വളരെ ആത്മവിശ്വാസത്തോടെ ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ നേടാമെന്നും നിങ്ങള്‍ക്കറിയാം.

നേരെയുള്ള നെറ്റി
നേരെയുള്ള നെറ്റിയുള്ളവര്‍ മികച്ച വ്യക്തിത്വ സവിശേഷതയുള്ളവരാകുന്നു. അത്തരം നെറ്റിയിലുള്ള ആളുകള്‍ വളരെ കര്‍ശനമായി നിയമങ്ങള്‍ പാലിക്കുന്നതിനായി സ്വന്തം സന്തോഷത്തെയും ആവശ്യങ്ങളെയും അവഗണിക്കുന്നു. ഈ ആളുകളും വളരെ സൗമ്യരും സമര്‍പ്പിതരുമാണ്. എല്ലാ കാര്യങ്ങളിലും ഇവര്‍ ആത്മാര്‍ത്ഥത പാലിക്കുന്നു. മാന്യമായ പെരുമാറ്റത്തിനും ഉടമകളാണ് ഇവര്‍. ബന്ധങ്ങളില്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഇവര്‍ അവസാനം വരെ ബന്ധങ്ങളില്‍ ആ സ്നേഹം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നു.

ഷാര്‍പ്പ് നെറ്റി
ഷാര്‍പ്പ് നെറ്റിയിലുള്ള ആളുകളെ ഒരു വാക്ക് കൊണ്ട് മാത്രമേ വിവരിക്കാന്‍ കഴിയൂ, അവര്‍ 'ധാര്‍ഷ്ട്യമുള്ളവരാണ്.'. കാര്യങ്ങള്‍ അവരുടെ ദിശയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ അവര്‍ അത് ചെയ്യുന്നത് അവര്‍ക്ക് ആവശ്യമുള്ളതുകൊണ്ടല്ല, മറിച്ച് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതിനാലാണ്. മറ്റുള്ളവരോടുള്ള അവരുടെ സംസാരവും അല്പം ധാര്‍ഷ്ട്യം നിറഞ്ഞതായിരിക്കും.



Click it and Unblock the Notifications