Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ന് കഷ്ടപ്പാടിൽ വലയുന്ന രാശിക്കാർ ഇവരാണ്
ഇന്നത്തെ രാശിഫലം എന്താണെന്ന് അറിയാൻ താൽപ്പര്യമില്ലേ? എങ്കിൽ സംശയിക്കാതെ നമുക്ക് ഇത് വായിക്കാവുന്നതാണ്. ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ജ്യോതിഷത്തിനും രാശിക്കും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഇന്നത്തെ രാശിഫലം നിങ്ങൾക്ക് നല്ലതോ ചീത്തയോ എന്ന് അറിയാൻ പലരും താല്‍പ്പര്യപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങൾ വന്നാലും പലരും സമയം ശരിയല്ല എന്ന് പറയുന്നത് തന്നെ.
ഓരോ തരത്തിലാണ് നിങ്ങളെ ജീവിതത്തിൽ പ്രതിസന്ധികൾ ബാധിക്കുന്നത്. എന്നാല്‍ പ്രതിസന്ധികളല്ലാതെ നല്ല കാലം ജീവിതത്തിൽ നിങ്ങളിൽ ഉണ്ടാവുന്നുണ്ടോ? എന്നാൽ അതിനും കാരണം ഓരോ സമയത്തും സംഭവിക്കുന്ന രാശിമാറ്റങ്ങളാണ്. ഓരോ രാശിമാറ്റത്തിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്ന രാശിഫലം എന്താണെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് പലപ്പോഴും ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് ഇന്നത്തെ ദിവസം. പ്രത്യേകിച്ച് ജോലിയുടെ കാര്യത്തിൽ അൽപം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കാരണം ആഗ്രഹിച്ച പ്രമോഷൻ പലപ്പോഴും നിങ്ങൾക്ക് ലഭിക്കാത്തതില്‍ ജോലി വരെ ഉപേക്ഷിക്കുന്നതിനുള്ള സാഹചര്യം നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ മാനസികമായി പ്രശ്നത്തിലാക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങൾ പല മേഖലകളിൽ നിന്നാണ് ഉണ്ടാവുന്നത്. രാശിപ്രകാരം സാമ്പത്തിക നേട്ടം ഇവർക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ഓരോ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം പ്രവഹിക്കുന്നതിന് ഇന്നത്തെ ദിവസം സഹായികകുന്നുണ്ട്. ഇടവം രാശിക്കാര്‍ക്ക് ജോലിക്കാര്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല.

മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. അനുകൂല സാഹചര്യം ഉണ്ടായിരിക്കും പല കാര്യത്തിലും. മാത്രമല്ല ഇന്ന് ദൂരയാത്രക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. എങ്കിലും പണമിടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതിൻറെ ആവശ്യകത വളരെ കൂടുതലാണ്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

കർക്കിടകം രാശി
കർക്കിടകം രാശിക്കാർക്ക് ഇന്ന് പൊതുവേ തിരക്കേറിയ ഒരു ദിവസമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ജീവിതച്ചിലവ് മെച്ചപ്പെടുന്ന അവസ്ഥയുണ്ടാവാം. ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഭാവിയിലേക്ക് നല്ല മുതൽക്കൂട്ടാണ്. അതുകൊണ്ട് തന്നെജീവിത പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സാമ്പത്തികം ഇവരെ ഒരു പരിധി വരെ സഹായിക്കുന്നു.

ചിങ്ങം രാശി
മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പൊതുവേ ഇന്നത്തെ ദിവസം അനുകൂലമായാണ് കണക്കാക്കുന്നത്. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കുക. പുതിയ പദ്ധതികൾ തുടങ്ങുമ്പോള്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

കന്നി രാശി
കുടുംബ ചിലവ് വളരെയധികം വർദ്ധിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുമായുള്ള തര്‍ക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. ഉദ്യോഗത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുമെങ്കിലും അത് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പണം ചിലവാക്കുമ്പോൾ അൽപം കൂടുതൽ ശ്രദ്ധ ഓരോ ഘട്ടത്തിലും നൽകാന്‍ ശ്രദ്ധിക്കുക.

തുലാം രാശി
പല കാരണങ്ങൾ കൊണ്ട് അലച്ചിലിന് വകയുള്ള ഒരു ദിവസമായിരിക്കും ഇന്നത്തേത്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ അതിന് വേണ്ടി അൽപം കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിൽ സന്തോഷ വാർത്തകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളുടെ കാര്യത്തില്‍ അൽപം കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകുന്നതിനുള്ള ദിവസമായിരിക്കും ഇന്നത്തേത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം വിവിധ പരിപാടികളുടെ ഭാഗമാവേണ്ടതായി വരുന്നുണ്ട്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. മറ്റുള്ളവരുമായുള്ള തര്‍ക്കങ്ങളിൽ നിന്ന് ഒരു പരിധി വരെ വിട്ടു നിൽക്കുന്നതാണ് ഉത്തമം. ഉദ്യോഗത്തിൻറെ കാര്യത്തിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് നിങ്ങളിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ദാമ്പത്യജീവിതം വളരെയധികം സുഖകരമായിരിക്കും. ചെലവുകൾ അൽപം നിയന്ത്രിക്കേണ്ടതായി വരുന്നുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യുന്നതിന് വേണ്ടി ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കുന്നുണ്ട്. ഉദ്യോഗത്തിൽ സന്തോഷപ്രദമായ കാര്യങ്ങൾ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.

മകരം രാശി
പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നല്ലൊരു ദിനമാണ് ഇന്നത്തേത്. ഏത് കാര്യത്തേയും വളരെയധികം ഊർജ്ജത്തോടെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. നിങ്ങളുടെ വാക്കുകൾ അനുസരിക്കുന്നതിന് വേണ്ടി എപ്പോഴും കാതോർത്തിരിക്കുന്നവർ ധാരാളമുണ്ടായിരിക്കും. സാമ്പത്തിക ഇടപാടുകൾ വളരെ സുഗമമായി നടക്കാൻ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്നത്തേത്.

കുംഭം രാശി
പുതിയ അവസരങ്ങൾ എങ്ങനേയും പരിചയപ്പെടുത്താൻ കുംഭം രാശിക്കാർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലപ്പോഴും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യം ഇവരെ ക്ഷേത്രദർശനത്തിന് സ്ഥിരം പോവുന്നവരാക്കി മാറ്റുന്നു. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ പ്രശ്നങ്ങൾ എന്നിവക്ക് തുടക്കം കുറിക്കുന്നു.

മീനം രാശി
മീനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത യാത്രക്കുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കാവട്ടെ പഠനത്തിൽ നേട്ടമുണ്ടാക്കുന്നതിനും ആരോഗ്യത്തിന്‍റെ കാര്യത്തിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങൾ അൽപം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് വളരെ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്.



Click it and Unblock the Notifications
