Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഇന്നത്തെ പ്രധാന തീരുമാനമെടുക്കും രാശി ഇതാണ്
ഓരോ ദിവസത്തെയും രാശിഫലം എങ്ങനെയാണ് എന്നത് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാവും. ഇന്ന് ഭാഗ്യമാണോ നിർഭാഗ്യമാണോ നിങ്ങളെ കാത്തുവെച്ചിരിക്കുന്നത് എന്ന് നോക്കാവുന്നതാണ്.
ഇത് നിങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ള കാര്യം കൂടി അറിഞ്ഞിരിക്കണം. ഇന്നത്തെ നിങ്ങളുടെ ദിവസത്തെക്കുറിച്ച് എന്തൊക്കെ ഫലങ്ങളാണ് സൂര്യ രാശിപ്രകാരം കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്‍റേതായിരിക്കും. പലപ്പോഴും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനം എടുക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിനുള്ള പ്രവണത ഇവരിൽ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നല്ല ദിവസമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ നേരിടുന്നതിന് സാധിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കായി പണം ചിലവഴിക്കേണ്ടി വരുന്നുണ്ട്. വസ്തുക്കൾ മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാര്യങ്ങളെ വളരെയധികം ധീരതയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
ഗുണദോഷസമ്മിശ്രമായിരിക്കും ഇന്നത്തെ ഫലം ഈ രാശിക്കാർക്ക്. ജോലിക്കാര്യത്തിൽ ഉയര്‍ച്ചയും അതോടൊപ്പം തന്നെ പഴിയും കേൾക്കേണ്ടി വരുന്ന ദിവസമായിരിക്കും. ചെറിയ വിമർശനങ്ങൾ പോലും നിങ്ങളിൽ പലപ്പോഴും സമ്മർദ്ദം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി
വളരെ ക്രിയേറ്റീവായി കാര്യങ്ങളെ സമീപിക്കാൻ ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പലപ്പോഴും ജോലിയില്‍ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് ഇവര്‍ തയ്യാറാവും. ഓരോ കാര്യത്തിനും ഓരോ തരത്തിലുള്ള വ്യത്യസ്തമായ ഐഡിയകൾ ഇവരിൽ നിന്ന് ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം നല്ല നിലയിൽ ആയിരിക്കും ഇവർ.

ചിങ്ങം രാശി
ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ജോലിയില്‍ അൽപം പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ ഇതിന്റെ യാതൊരു വിധത്തിലുള്ള പ്രതിഫലനവും ഉണ്ടാവുന്നില്ല. പുതിയ ജോലി ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കും,

കന്നി രാശി
സാമ്പത്തിക കാര്യങ്ങളിൽ അൽപം പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ദൈവീക കാര്യങ്ങളിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തീരുമാനങ്ങൾ എടുക്കുമ്പോൾ അൽപം ശ്രദ്ധിക്കണം.

തുലാം രാശി
സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ദീർഘദൂര യാത്രകൾ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയുമായി വാക്ക് തർക്കങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തുകൊണ്ടും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി ഉണ്ട്.

വൃശ്ചികം രാശി
കഷ്ടപ്പെടുന്നതിന് മടിയില്ലാത്ത രാശിക്കാരാണ് ഇവർ. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നമുക്ക് കഴിയുന്നതാണ്. ജോലി സംബന്ധമായ കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ചില അവിചാരിതമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ധനു രാശി
സാമ്പത്തിക നേട്ടം ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാവുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഇവർക്ക് ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

മകരം രാശി
മാനസികമായി പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കഠിന പ്രയത്നങ്ങള്‍ കാര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി വരുന്നു. മേലുദ്യോഗസ്ഥരിൽ നിന്ന് അൽപം മോശം സമീപനം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തടസ്സങ്ങൾ പലപ്പോഴും നേരിടേണ്ടതായി വരുന്നു.

കുംഭംരാശി
അപ്രതീക്ഷിത മാറ്റങ്ങൾ നിങ്ങളുട ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത് സാമ്പത്തിക കാര്യത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നിയമോപദേശങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പങ്കാളിയുടെ സാമീപ്യം പലപ്പോഴും നിങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് പൊതുവേ മങ്ങിയ ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി വളരെയധികം രൂക്ഷമായി ഇവരെ ബാധിക്കുന്നുണ്ട്. എന്നാൽ പങ്കാളിയുടെ സാമിപ്യം നിങ്ങളെ വളരെയധികം സന്തോഷത്തിലാക്കുന്നു. ജോലിക്കാര്യത്തിൽ അൽപം തടസ്സങ്ങൾ വരുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications