For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് കടംകൊടുക്കുന്നത് തിരിച്ച്കിട്ടാത്ത രാശിക്കാർ

|

രാശിപ്രകാരം ഓരോ ദിവസവും ഓരോ തരത്തിലുള്ള മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളില്‍ പോസിറ്റീവ് ആയിട്ടാണോ നെഗറ്റീവ് ആയിട്ടാണോ ബാധിക്കുക എന്ന കാര്യം നമുക്ക് അറിയുകയില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് നിങ്ങളുടെ ഇന്ന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുമ്പോളും അല്ലാത്തപ്പോഴും അൽപം ശ്രദ്ധിക്കേണ്ടതാണ് ചില രാശിക്കാർ.

Most read: ആഗസ്റ്റില്‍ ഈ നക്ഷത്രക്കാർക്ക് ഭാഗ്യം മാത്രം

ഓരോ തരത്തിലും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫല പ്രകാരം എന്തൊക്കെ മാറ്റങ്ങൾ അത് നല്ലതോ ചീത്തയോ എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങൾ മുന്‍കൂട്ടി അറിയാൻ ഈ ലേഖനം വായിക്കൂ. നിങ്ങളുടെ ഇന്നത്തെ രാശിഫലം ഇതെല്ലാമാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ ശാന്തമായ ഒരു ദിവസമായിരിക്കും. എങ്കിലും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്ക് നിങ്ങളായി മുന്നിട്ടിറങ്ങുമ്പോള്‍ അതില്‍ നഷ്ടം സംഭവിക്കുന്നത് നിങ്ങൾക്ക് തന്നെയാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുപോലെ തന്നെ മറ്റുള്ളവരുടെ കഷ്ടപ്പാട് കണ്ട് അതിനെ പരിഹരിക്കുന്നതിന് വേണ്ടി കടം കൊടുക്കുമ്പോൾ അത് തിരിച്ച് കിട്ടുമോ ഇല്ലയോ എന്ന കാര്യം കൂടി ആദ്യം കണ്ടിരിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അൽപം സന്തോഷം കൂടുതൽ ഉള്ള ദിവസമായിരിക്കും. ജീവിതത്തിൽ ഏത് അവസ്ഥയിലും അതിനെയെല്ലാം തരണം ചെയ്യുന്നതിനും അതിന്റെ ഇല്ലായ്മകളെക്കുറിച്ച് ആലോചിക്കാതെ നല്ല പുലരിക്ക് വേണ്ടി ശ്രമിക്കുന്നതിനും ഇന്ന് ഇടവം രാശിക്കാർക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഇന്ന് അത്ര് വലിയ പ്രശ്നമില്ലാതെ മുന്നോട്ട് പോവുന്ന ഒരു ദിവസമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളെ ആശ്രയിച്ച് നിൽക്കുന്ന പല കാര്യങ്ങളിലും മുൻതൂക്കം കൊടുത്ത് തീരുമാനം എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. അല്ലെങ്കില്‍ പദ്ധതി വിജയിക്കില്ല എന്നത് തന്നെയാണ് കാര്യം. ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

കർക്കിടകം രാശി

കർക്കിടകം രാശി

കര്‍ക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമൂഹ്യ കാര്യങ്ങളിൽ വളരെയധികം ഇടപെടല്‍ നടത്തേണ്ട ദിവസമാണ്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴും അല്‍പം ശ്രദ്ധയോടെ തന്നെ നിങ്ങൾ കാര്യങ്ങളെ തീരുമാനിക്കാൻ ശ്രദ്ധിക്കണം. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ‌ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരായവർക്ക് ഇന്നത്തെ ദിവസം അമിത സന്തോഷത്തിന് ഇട നൽകുന്ന ഒരു ദിവസമായിരിക്കും. ഓരോ ദിവസവും ഓരോ ഫലങ്ങൾ ആയിരിക്കും നിങ്ങൾക്ക്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ഇന്ന് എങ്ങനെ ആയിരിക്കണം എന്ന കാര്യം നിങ്ങൾ ആണ് തീരുമാനിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ അല്‍പം ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ ജീവിതത്തില്‍ നല്ല ദിവസമായിരിക്കും ഇന്ന് ഉണ്ടാക്കുന്നത്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യേണ്ട ദിവസമാണ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കാൻ ഇട നൽകുന്ന ഒരു ദിവസവും കൂടിയായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അത് പലപ്പോഴും പോസിറ്റീവ് തീരുമാനങ്ങൾ ആയിരിക്കും എന്നതാണ് സത്യം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം പൊതുവേ തെളിച്ചമുള്ള ഒരു ദിവസമായിരിക്കും. ഇത് നിങ്ങളുടെ ഇന്ന് എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയാൻ താൽപ്പര്യമില്ലേ? തുലാം രാശിക്കാർക്ക് ജോലിക്കാര്യത്തിൽ ഉയർച്ചയും മേലധികാരികളിൽ നിന്ന് നല്ല പെരുമാറ്റവും ആയിരിക്കും. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളെ പിന്നീട് കാത്തിരിക്കുമെങ്കിലും ഇന്നത്തെ തീരുമാനത്തിൽ ഇതെല്ലാം മാറിപ്പോവുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല. നിങ്ങളുടെ ഇന്ന് അപകടത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ ചിലപ്പോൾ ഈശ്വരാധീനം കൊണ്ട് അത് മാറിപ്പോവുന്നതിനും വഴി കാണുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളെ നഷ്ടത്തിലേക്ക് എത്തിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം നിങ്ങൾ കഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും. എങ്കിലും അൽപം ശ്രദ്ധിച്ചാൽ അധികം തട്ടു കേടുകളില്ലാതെ നിങ്ങൾക്ക് ഇന്നത്തെ ദിവസം മുന്നോട്ട് പോവാൻ സാധിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ജീവിതത്തിൽ ഉണ്ടാവുന്ന നേട്ടങ്ങളെ പോസിറ്റീവ് ആക്കി മാറ്റുന്നതിന് ഇന്നത്തെ ദിവസം വളരെ നല്ലതാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസഫലം മോശമല്ല. സാമ്പത്തിക നേട്ടം ജീവിതത്തില്‍ സമാധാനം കുടുംബത്തിൽ സന്തോഷം എന്നിവക്കുള്ള വക കാണുന്നുണ്ട്. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാവുന്ന ദിവസമാണെങ്കിലും അത് നിങ്ങളെ ബാധിക്കുകയേ ഇല്ല എന്നതാണ് സത്യം. മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം മോശമല്ലാത്ത ദിവസമായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. യാതൊരു വിധത്തിലുള്ള അല്ലലുകളും ഇല്ലാത്ത ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഇന്ന്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് മാത്രം ഇന്നത്തെ ദിവസം നിങ്ങൾ ചിന്തിച്ചാല്‍ മതി. കാരണം അത്രക്കും നിങ്ങൾക്ക് സന്തോഷം നൽകുന്നുണ്ട് ഇന്ന്.

മീനം രാശി

മീനം രാശി

മീനം രാശിക്കാർക്ക് വലിയ തട്ടുകേടില്ലാതെ മുന്നോട്ട് പോവാൻ സാധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട്

തന്നെ വലിയ പ്രതീക്ഷകൾ ഇല്ലെങ്കിലും അൽപം പ്രതിസന്ധികളെ അതിജീവിച്ചാണെങ്കിലും നിങ്ങൾ മുന്നോട്ട് പോവുന്നുണ്ട്. എന്ത് നിസാര കാര്യങ്ങളും കൂടുതൽ ബാധ്യതയോടെ തലയിൽ എടുത്ത് വെച്ചാല്‍ അത് പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ നിസ്സാരമാക്കി വിട്ടാൽ ഒരു പ്രശ്നവും ഉണ്ടാവുന്നില്ല.

English summary

Horoscope prediction 5 august 2019

Prepare yourself for all the goodies coming your way today. Read todays horoscope
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more