Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത ഉയർച്ച ഈ രാശിക്ക്
ഓരോ ദിവസത്തേയും രാശിഫലം ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്. ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ചെയ്യേണ്ട ഓരോ കാര്യങ്ങളും വളരെയധികം ശ്രദ്ധയോടെയാണ് ചെയ്ത് തീർക്കേണ്ടത്. കാരണം ഇവ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം.
ഓരോ ദിവസത്തേയും ഫലങ്ങൾ അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ ദിവസത്തേയും രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നല്ലതോ ചീത്തയോ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ ഉണ്ടായിരിക്കും. എങ്കിലും സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത ഉയര്‍ച്ച ഇന്ന് മേടം രാശിക്കാർക്ക് ഉണ്ടാവും. മാത്രമല്ല സ്നേഹബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ജീവിതത്തിൽ ചെറിയ ചെറിയ തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു.

ഇടവം
പ്രണയിക്കുന്നവർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തേത്. ചില പ്രവൃത്തികൾ ചെയ്യുന്നതിന് ഇവർക്ക് കൂടുതൽ സമയം വേണ്ടി വരുന്നു. ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുന്നതിന് വേണ്ടി ശ്രമിക്കണം. അല്ലെങ്കിൽ അത് പലപ്പോഴും നല്ല അവസ്ഥയിലേക്കായിരിക്കില്ല നിങ്ങളെ എത്തിക്കുന്നത്.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനും ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. ലാഭമനുസരിച്ചായിരിക്കും ഇന്നത്തെ ദിവസം നിങ്ങൾക്ക് പലതും നേടിത്തരുന്നത്.

കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതീകൂലമായാണ് കാര്യങ്ങൾ പോവുന്നത്. പല സാഹചര്യങ്ങളും ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്നുണ്ട്. എങ്കിലും ജോലിസ്ഥലത്ത് നിങ്ങൾക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. മേലുദ്യോഗസ്ഥരിൽ നിന്ന് പല വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം തിരക്കുള്ള ഒരു ദിവസമായിരിക്കും. ബിസിനസ് മേഖവലയിൽ നേട്ടവും ലാഭവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ നഷ്ടങ്ങളെ നിങ്ങൾക്ക് ഇന്നത്തെ ദിവസം നേട്ടമാക്കി മാറ്റുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ദിവസമായിരിക്കും ഇന്നത്തേത്.

കന്നി
പുതിയ അവസരങ്ങൾ ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുന്നു. നിലവിലെ ജോലിയിൽ നിന്ന് മാറ്റം ലഭിച്ച് ഉയർന്ന സ്ഥാനത്ത് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവർക്ക് വളരെയധികം അനുകൂലമായ ദിവസമായിരിക്കും ഇന്നത്തേത്.

തുലാം
തുലാം രാശിക്കാർക്ക് കുടുംബത്തില്‍ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതുയുണ്ട്. ജോലിസ്ഥലത്ത് ടെൻഷനും സമ്മര്‍ദ്ദവും വളരെയധികം കൂടുതലായിരിക്കും. എങ്കിലും പലപ്പോഴും ഭാഗ്യപരീക്ഷണത്തിനുള്ള ദിവസമായിരിക്കും ഇന്നത്തേത്. അതുകൊണ്ട് തന്നെ വളരെ വലിയ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യത ഇന്നില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തിൽ അൽപം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നത്. ഇന്ന് ശുഭകാര്യങ്ങൾക്ക് അനുകൂലമായ ദിവസമാണ് എന്നുണ്ടെങ്കിലും അശ്രദ്ധയാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

ധനു
ധനു രാശിക്കാർക്ക് നല്ല കാര്യങ്ങൾ ആരംഭിക്കുന്നതിനുള്ള ദിവസമായി ഇത് കണക്കാക്കാവുന്നതാണ്. പുതിയ പദ്ധതികൾ തുടങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്. പണം ധാരാളം ചിലവഴിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ മതി.

മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ ഉണ്ടെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട ഒരു ദിവസമായിരിക്കും. രണ്ട് തവണ ചിന്തിച്ച ശേഷം മാത്രം പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുക. ജോലിയിൽ പല വിധത്തിലുള്ള പ്രശ്ങ്ങള്‍ നിങ്ങൾക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്കെല്ലാം ശ്രദ്ധ അത്യാവശ്യമാണ്.

മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവുണ്ട്. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം. ജോലിയിൽ സമ്മർദ്ദത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളുടെ ഇന്നത്തെ ദിവസം കാത്തിരിക്കുന്നുണ്ട്. എങ്കിലും സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത ഇവരിലുണ്ട് എന്നത് തന്നെയാണ് കാര്യം.



Click it and Unblock the Notifications
