For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Holi 2021: നിറങ്ങളുടെ ആഘോഷമായ ഹോളി; ചരിത്രകഥ

|

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇത് ആഘോഷിച്ചു വരുന്നത്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നത്. രണ്ടു ദിവസമായാണ് ഉത്സവ ചടങ്ങുകള്‍. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

ഹോളി ഉത്സവത്തിന് മതപരമായി മാത്രമല്ല, സാംസ്‌കാരികമായും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 29 തിങ്കളാഴ്ച ഹോളി ആഘോഷിക്കും. മാര്‍ച്ച് 28 ന് ഹോളിക ദഹന്‍ നടക്കും. ഈ വര്‍ഷം ഹോളിയുടെ ശുഭമുഹൂര്‍ത്തവും ഹോളി ഉത്സവവുമായി ബന്ധപ്പെട്ട ഐതിഹ്യവും വായിച്ചറിയൂ.

നിറങ്ങളുടെ ആഘോഷമായ ഹോളി

നിറങ്ങളുടെ ആഘോഷമായ ഹോളി

ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകളില്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നത്.

വടക്കേ ഇന്ത്യയില്‍

വടക്കേ ഇന്ത്യയില്‍

വടക്കേ ഇന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

ഈ വര്‍ഷം ഹോളി

ഈ വര്‍ഷം ഹോളി

പൂര്‍ണ്ണ ചന്ദ്ര തീയതി ആരംഭം - 2021 മാര്‍ച്ച് 28ന് 03:27

പൂര്‍ണ്ണചന്ദ്ര തീയതി അവസാനിക്കുന്നത് - 2021 മാര്‍ച്ച് 29ന് 00:17

ഹോളിക ദഹന്‍ 2021

ഹോളിക ദഹന്‍ മുഹൂര്‍ത്തം - 18:37 മുതല്‍ 20:56 വരെ

ദൈര്‍ഘ്യം - 02 മണിക്കൂര്‍ 20 മിനിറ്റ്

ഹോളാഷ്ടക് 2021

ഹോളാഷ്ടക് 2021

ഹോളിക്ക് എട്ട് ദിവസം മുമ്പാണ് ഹോളാഷ്ടക് നടക്കുന്നത്. ഫാല്‍ഗുണ ശുക്ലപക്ഷത്തിന്റെ അഷ്ടമി തീയതിയില്‍ ഹോളാഷ്ടക് ആരംഭിക്കും. ഈ വര്‍ഷം മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 28 വരെയാണ് ഹോളാഷ്ടക്. മതവിശ്വാസമനുസരിച്ച്, വിവാഹം, വാഹനം വാങ്ങല്‍, വീട് വാങ്ങല്‍, മറ്റ് ഇടപാടുകള്‍ എന്നിവയും ഹോളാഷ്ടകിന്റെ സമയത്ത് നടക്കില്ല. എന്നിരുന്നാലും, ഈ സമയത്ത് പൂജ ചൊല്ലുന്നതും ഭജന പാരായണം ചെയ്യുന്നതും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ഹോളി പുരാണം

ഹോളി പുരാണം

ഐതിഹ്യം അനുസരിച്ച്, പ്രഹ്ലാദന്റെ കഥയുമായി ഹോളി ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ഹരി ഭക്തനായിരുന്നു പ്രഹ്‌ളാദന്‍. എന്നാല്‍ പിതാവായ ഹിരണ്യകശിപു ഇതിനെ എതിര്‍ത്തു. നാരായണ ഭക്തിയില്‍ നിന്ന് പ്രഹ്ലാദനെ പിന്തിരിപ്പിക്കാനുള്ള എല്ലാ വഴികളും രാജാവ് ചെയ്തു. അദ്ദേഹം ഫാല്‍ഗുണ ശുക്ലപക്ഷ അഷ്ടമി ദിവസം പ്രഹ്ലാദനെ ബന്ദിയാക്കി പീഢനമുറകള്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴും പ്രഹ്‌ളാദന്‍ വിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്നു.

പ്രഹ്‌ളാദന്റെ കഥ

പ്രഹ്‌ളാദന്റെ കഥ

ഏഴു ദിവസം കഴിഞ്ഞ് എട്ടാം ദിവസം, ഹിരണ്യകശിപുവിന്റെ സഹോദരി ഹോളിക പ്രഹ്ലാദനെ തീയില്‍ ദഹിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. അത് ഹിരണ്യകശിപു അംഗീകരിച്ചു. ഹോളിഗയ്ക്ക് അഗ്‌നിദേവന്‍ ഒരു വരം നല്‍കിയിരുന്നു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്നായിരുന്നു അത്. പക്ഷെ ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. ഹിരണ്യകശ്യപുവിന്റെ ആജ്ഞപ്രകാരം ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്‌നിയിലേക്കിറങ്ങി. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ പൊള്ളല്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍, ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഈ എട്ട് ദിവസത്തെ പീഢനത്തിന്റെ സ്മരണയിലാണ് ഹോളാഷ്ടക് ആയി ആഘോഷിക്കുന്നത്.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

തിന്മയുടെ മേല്‍ നന്മ നേടിയ വിജയം

തിന്മയുടെ മേല്‍ നന്മ നേടിയ വിജയം

തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കാന്‍ ഹോളിയുടെ തലേന്നു രാത്രി 'ഹോളിഗ ദഹന്‍' ചടങ്ങും നടത്തുന്നു. അഗ്‌നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജയും നടത്താറുണ്ട്.

English summary

Holi 2021 Date Muhurat Timing and Significance in malayalam

Holi marks the arrival of spring and the festival also symbolizes the triumph of good over evil. Read on to know the holi date, muhurat and significance in malayalam.
X
Desktop Bottom Promotion