Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കേന്ദ്രബജറ്റ്2020: പ്രതീക്ഷകൾ ഇതെല്ലാമാണ്
രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് പാർലമെന്‍റിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇപ്പോൾ രാജ്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും വെല്ലുവിളികൾക്കും എല്ലാം പരിഹാരം ഈ ബജറ്റില്‍ ഉണ്ടാകുമോ എന്ന് രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. എന്തിനേയും മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾക്ക് വേണ്ടിയാണ് രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ബജറ്റ് അവതരണത്തിൽ ഇത് വരെയുണ്ടായിരുന്ന ആണ്‍മേൽകോയ്മയെ തകര്‍ത്താണ് പതിവ് തുകൽപ്പെട്ടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിന് പാർലമെന്‍റിൽ എത്തിയത്. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായ സാമ്പത്തിക തകർച്ചക്കും തൊഴിലില്ലായ്മക്കും എല്ലാം ഈ ബജറ്റ് അവതരണത്തിൽ മാറ്റമുണ്ടാവും എന്നാണ്. കൂടുതൽ വായിക്കാം

സാമ്പത്തിക നേട്ടം, കരുതൽ, തൊഴിലില്ലായ്മ എന്നിവ ലക്ഷ്യം വെച്ചുള്ള ബജറ്റാണ് എന്നതാണ് ഈ പ്രാവശ്യത്തെ ബജറ്റിന്‍റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ബജറ്റിൽ ഊന്നൽ നൽകുന്നതും. ജിഎസ്ടി കൊണ്ടു വന്നതോടെ കുടുംബ ബജറ്റിൽ നാല് ശതമാനം ആണ് കുറവ് വന്നത്. കൂടാതെ ബാങ്കുകളുടെ കിട്ടാക്കടം കുറക്കാനായെന്നും മന്ത്രി ബജറ്റ് സമ്മേളനത്തിൽ പറഞ്ഞു. കർഷകർക്കായി വളരെയധികം കരുതലും പ്രാധാന്യവും നൽകുന്ന ബജറ്റാണ് ഈ പ്രാവശ്യത്തെ ബജറ്റ്. 2022- ൽ കർഷക വരുമാനം ഇരട്ടിയാക്കുന്നതിന് വേണ്ടി 16 ഇനം പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ 20 ലക്ഷം കർഷകർക്ക് സോളാർ പമ്പുകളും ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ട്.

ഊർജ്ജമേഖലയില്‍ ബജറ്റിന് 22000 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. ചൈനീസ് മോഡൽ നടപ്പിലാക്കി തൊഴിൽ മേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതിയുണ്ട്. 2025 ആവുമ്പോഴേക്ക് നാലു കോടി തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കുകയെന്നാണ് സർക്കാർ വാഗ്ദാനം. 2030-ലേക്ക് അടുക്കുമ്പോൾ അത് എട്ട് കോടിയായി ഉയർത്തും. 2025-ഓടെ സമ്പൂര്‍ണ ക്ഷയ രോഗ നിർമ്മാർജ്ജനം ഉറപ്പാക്കുന്നു. ആരോഗ്യമേഖലക്ക് അധികമായി 69000 കോടി രൂപ നൽകും. 100 ഉന്നത സ്ഥാപനങ്ങളിൽ ഓൺലൈൻ ബിരുദ സൗകര്യം ഉറപ്പ് വരുത്തും. സ്വച്ഛ് ഭാരത് പദ്ധതിക്കായി 12300 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന് മന്ത്രി പറഞ്ഞു. ദേശീയ ടെക്സ്റ്റൈൽ മിഷന് 1480 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.




Click it and Unblock the Notifications
