For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

|

സംഖ്യകളെ ഭാഗ്യമായി കരുതുന്ന നിരവധിപേര്‍ നമുക്കിടയിലുണ്ട്. സംഖ്യാശാസ്ത്രം എന്നതുതന്നെ ഇതുസംബന്ധിച്ച ഒരു ശാഖയാണ്. സാര്‍വത്രികമായി ഭാഗ്യമായി കണക്കാക്കപ്പെടുന്ന ചില സംഖ്യകളുണ്ട്. അത്തരത്തിലൊരു ഭാഗ്യ സംഖ്യയാണ് 7. ആഴ്ചയിലെ ഏഴ് ദിവസങ്ങള്‍, അല്ലെങ്കില്‍ മഴവില്ലിന്റെ ഏഴ് നിറങ്ങള്‍ അല്ലെങ്കില്‍ സംഗീതത്തിലെ ഏഴ് സ്വരങ്ങള്‍, അല്ലെങ്കില്‍ ഏഴ് സമുദ്രങ്ങള്‍, ഏഴ് ഭൂഖണ്ഡങ്ങള്‍ എന്നിവ പോലെ ലോകമെമ്പാടും നമ്പര്‍ 7 തീര്‍ച്ചയായും പ്രിയപ്പെട്ട സംഖ്യയാണ്.

Most read: ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി മുതല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരെ പല മുന്‍നിര താരങ്ങളുടെയും ഔദ്യോഗിക ജേഴ്‌സിയില്‍ ഈ ഭാഗ്യ സംഖ്യയുണ്ട്. 7 എന്ന സംഖ്യയുടെ നിഗൂഢമായ ചില രഹസ്യങ്ങള്‍ എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ഈ സംഖ്യയുടെ പ്രത്യേകത എന്തെന്ന് നോക്കൂ.

ദിവ്യ സംഖ്യയായി കണക്കാക്കപ്പെടുന്നു

ദിവ്യ സംഖ്യയായി കണക്കാക്കപ്പെടുന്നു

ആത്മീയ ലോകത്ത്, നമ്പര്‍ 7 എന്നത് സത്യം അന്വേഷിക്കുന്നവരെ പ്രതീകപ്പെടുത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു മതത്തോടും പ്രതിബദ്ധതയില്ലാത്തതാണ് ഈ സംഖ്യ, എന്നാല്‍ അതിന്റെ കൃപ പിന്തുടരുന്നവര്‍ ഒരു പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു.

സംഖ്യാശാസ്ത്രവും ഏഴിന്റെ ശക്തിയും

സംഖ്യാശാസ്ത്രവും ഏഴിന്റെ ശക്തിയും

ഓരോ സംഖ്യയ്ക്കും അതിന്റേതായ ആത്മീയ പ്രാധാന്യമുണ്ട്. ചില വ്യക്തികള്‍ അവരുടെ ജനനത്തീയതി അവരുടെ ഭാഗ്യസംഖ്യയായി കാണുന്നു. എന്നാല്‍ സംഖ്യാശാസ്ത്രത്തില്‍, നമ്പര്‍ 7 സാര്‍വത്രിക ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെടുന്നു, കാരണം മിക്ക ആളുകളും അവരുടെ ശുഭപ്രവൃത്തികളില്‍ ഈ നമ്പര്‍ ഉപയോഗിക്കുന്നത് പരിഗണിക്കുന്നു.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

ബിസിനസ്, ജോലി

ബിസിനസ്, ജോലി

ബിസിനസ്സിലോ ജോലിയിലോ പലപ്പോഴും ഏഴാം തീയതി വളരെ പ്രധാനമായി കാണുന്നവരുണ്ട്. ഏഴ് തീയതി സമയപരിധിയുള്ള പ്രോജക്ടുകള്‍ വാങ്ങുക, ഏഴാം തീയതി പ്രവൃത്തികള്‍ തുടങ്ങുക, ഏഴാം തീയതി പണം സ്വീകരിക്കുക എന്നിവ പോലെ ഇത് വിജയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സംഖ്യാശാസ്ത്രം പ്രകാരം ഈ പ്രവൃത്തികളിലൂടെ ജോലി നിങ്ങളുടെ വഴിക്ക് വരും, തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം നേടാനും കഴിയും.

777 നമ്പര്‍

777 നമ്പര്‍

നമ്പര്‍ ഏഴ് ഉപയോഗിക്കുന്നവര്‍ എല്ലായ്‌പ്പോഴും പോസിറ്റീവ് എനര്‍ജികളും ഭാഗ്യവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ചും, 777 ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍ ഈ പരമ്പര ഉപയോഗിക്കുന്നവര്‍ ദൈവിക ശക്തിയാല്‍ അനുഗ്രഹിക്കപ്പെടുന്നു. അത് ഓരോ ഘട്ടത്തിലും അവരെ സഹായിക്കുകയും ഏതെങ്കിലും നിര്‍ഭാഗ്യത്തില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നു.

Most read:സെപ്റ്റംബര്‍ 14 മുതല്‍ ഈ 6 രാശിക്ക് ഭാഗ്യകാലം

ഈ സംഖ്യയെ ഭാഗ്യമെന്ന് കരുതുന്ന ആളുകള്‍

ഈ സംഖ്യയെ ഭാഗ്യമെന്ന് കരുതുന്ന ആളുകള്‍

7 ഭാഗ്യ സംഖ്യയായി കരുതുന്ന ആളുകള്‍ ആത്മീയ തല്‍പരരും, ബുദ്ധിമാനും, ശ്രദ്ധയുള്ളരും, ആത്മപരിശോധനയും ഉള്ളവരാണ്. ഇതുകൂടാതെ, അവര്‍ അവബോധവും അറിവും ഉള്ളവരാണെന്നും വിശ്വസിക്കപ്പെടുന്നു.

ആന്തരിക ജ്ഞാനം

ആന്തരിക ജ്ഞാനം

ഭാഗ്യ സംഖ്യ ഏഴ് ആയ ആളുകള്‍ക്ക് ചില പ്രത്യേക സ്വഭാവഗുണങ്ങള്‍ ഉണ്ട്. അവര്‍ ധ്യാനാത്മകവും ഗൗരവമുള്ളതും പരിഷ്‌കൃതവും കൃപ തുടങ്ങിയ സ്വഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്നവരായി പറയപ്പെടുന്നു. ഇത്തരക്കാര്‍ ഒരു വലിയ ആന്തരിക ജ്ഞാനവും പ്രദര്‍ശിപ്പിക്കുന്നു.

Most read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരം

ഈ സംഖ്യയിലുള്ള ആളുകള്‍

ഈ സംഖ്യയിലുള്ള ആളുകള്‍

7 ഒരു ഭാഗ്യ സംഖ്യയായി കരുതുന്ന ആളുകള്‍ക്ക് പണം ഒരു വിഷയമല്ല. കാരണം അവര്‍ ഒരിക്കലും സാമ്പത്തികം മാത്രം അടിസ്ഥാനമാക്കി മോശം തീരുമാനങ്ങള്‍ എടുക്കില്ല. അവര്‍ ഗോസിപ്പുകളെ വെറുക്കുകയും വിശാലമായി ചിന്തിക്കുകയും ചെയ്യുന്നവരാണ്.

നമ്പര്‍ 7ന്റെ വ്യക്തിത്വ സവിശേഷതകള്‍

നമ്പര്‍ 7ന്റെ വ്യക്തിത്വ സവിശേഷതകള്‍

ജ്യോതിഷത്തില്‍, നമ്പര്‍ 7 നെപ്റ്റിയൂണ്‍ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. ഇത് ചന്ദ്രനുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ്. അവര്‍ വളരെ സ്വതന്ത്രരും, ശക്തമായ വ്യക്തിത്വമുള്ളവരും, കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്നവരുമാണ്. സത്യത്തിനും അറിവിനും വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം ഇവരിലുണ്ട്. യുക്തിപരമായ കാര്യങ്ങള്‍, യുക്തി, മറ്റ് കാര്യങ്ങള്‍ എന്നിവ അന്വേഷിക്കുന്നതില്‍ ഇവര്‍ വളരെ ഉത്സാഹം കാണിക്കുന്നു.

English summary

Here’s Why 7 Is Considered a Lucky Number in Malayalam

From the Indian Cricket Captain Dhoni to Ronaldo, all these biggies have this lucky number on their official Jerseys. So, let's find out Why 7 Is Considered a Lucky Number in Malayalam. Read on.
Story first published: Thursday, September 16, 2021, 10:50 [IST]
X