Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ സ്നേഹം തോല്‍പ്പിക്കും ഏത് കൊറോണയേയും
വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് നാമോരോരുത്തരുടേയും സൈ്വര്യം കെടുത്തിയ കൊറോണവൈറസിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതിനെതിരേ രാവും പകലും ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് നമ്മുടെ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും. സമയവും കാലവും നോക്കാതെ ഇന്ന് ഏത് പോരാട്ടത്തിനും മുന്‍നിരയില്‍ തന്നെയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം കുടുംബത്തേയോ വീട്ടുകാരേയോ കാണാനാവാതെ ലോക്ക്ഡൗണില്‍ കുടുങ്ങി രോഗബാധിതര്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍.
ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ദമ്പതികളായ ആരോഗ്യ പ്രവര്‍ത്തകരുടേത്. സുരക്ഷാവസ്ത്രങ്ങള്ക്കുള്ളില് നിന്ന് കൊണ്ട് തന്നെ പരസ്പരം തലോടുന്ന ഈ ദമ്പതികളുടെ ചിത്രം നമ്മെ ചിലത് ഓര്‍മ്മിപ്പിക്കുകയാണ്. എത്രയൊക്കെയാണെങ്കിലും എന്തൊക്കെ മഹാമാരി വന്നാലും നമ്മളാരും തോല്‍ക്കില്ല എന്നുള്ളത് തന്നെയാണ് ഈ ചിത്രം നമ്മളെ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നത്.
പരസ്പരം മുഖം കൈയ്യിലെടുത്ത്
പരസ്പരം മുഖം കൈയ്യിലെടുത്ത നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ചിത്രമാണ് ഇന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരായ ദമ്പതികള്‍ പരസ്പരം സ്നേഹം പങ്കിടുന്ന ചിത്രമാണ് ഇന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഇത്തരത്തില്‍ ഒരു ചിത്രം ട്വിറ്ററില്‍ പങ്ക് വെച്ചിരിക്കുന്നത്.

കളങ്കമില്ലാത്തത സ്നേഹം
ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം നമ്മളോട് പറയാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. കളങ്കമില്ലാത്ത സ്നേഹമാണ് എല്ലാത്തിനും അടിസ്ഥാനം എന്നുള്ളത്. എന്തിനേയും ജയിക്കുന്നതിന് ഈ സ്നേഹത്തിന് സാധിക്കും എന്നുള്ളത്. കൊറോണക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്ക്കുന്നവര് തന്നെയാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

സുരക്ഷാ വസ്ത്രങ്ങള്‍
സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നത് പോലും. ഇവര്‍ കൊറോണപോരാളികളാണ് എന്ന് പറഞ്ഞാണ് ചിത്രം പങ്കു വെച്ചിരിക്കുന്നത് തന്നെ. ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്ത ഉടനേ തന്നെ നിരവധി പേരാണ് ഇത് പങ്കു വെച്ചിരിക്കുന്നത്. പലരും ഇത് റീട്വീറ്റ് ചെയ്യുകയും സ്നേഹമുള്ള ആത്മാക്കള്‍ എന്ന കമന്റ് വരെയാണ് ഇട്ടിരിക്കുന്നത്.

യഥാര്‍ത്ഥ പോരാളികള്‍
യഥാര്‍ത്ഥ പോരാളികള്‍ ആണ് ഇവര്‍ എന്നത് തന്നെയാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇവര്‍ എന്നതിന് സംശയമേ ഇല്ല. അതിലുപരി ഒരു ജനതക്ക് സുഖമായ ഉറക്കത്തിന് വേണ്ടി ഉറക്കവും ഭക്ഷണവും കളഞ്ഞ് രാപകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുകയാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ ഇവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

സ്വന്തം ജീവന്റെ സുരക്ഷിതത്വം
സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലും വകവെക്കാതെയാണ് ഇവര്‍ നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ലോകം കൊറോണവൈറസിനെ തോല്‍പ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലും ഇല്ലാതെയാണ് ഇവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഉറക്കമിളക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ലോകത്തിന്റെ പല ഭാഗത്തും മരിക്കുന്നത്. എന്നാല്‍ ഇതിനെകൊണ്ടൊന്നും നമ്മളെ തോല്‍പ്പിക്കാന്‍ ആവില്ല എന്ന് ഉറപ്പിക്കുകയാണ് ഈ ഒരു ചിത്രത്തിലൂടെ.



Click it and Unblock the Notifications
