Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അഭിമാന നേട്ടവുമായി വീണ്ടും ശൈലജ ടീച്ചര്
ഫാഷന് ആന്റ് ലൈഫ് സ്റ്റൈല് മാസികയായ വോഗിന്റെ ഇന്ത്യാ പതിപ്പില് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ വുമണ് ഓഫ് ദ ഇയര് 2020 ആയി തിരഞ്ഞെടുത്തു. ലേകം മുഴുവന് കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുമ്പോള് കേരളത്തെ ചേര്ത്ത് നിര്ത്തി മികച്ച പ്രവര്ത്തനങ്ങള് കാഴ്ച വെച്ചതിനാണ് വോഗ് പുരസ്കാരം. മാഗസിന്റെ 2020 നവംബര് ലക്കം തിങ്കളാഴ്ചയാണ് പുറത്തിറങ്ങുന്നത്. ടീച്ചറുടെ കവര് ഇമേജിലൂടെയാണ് ഈ ലക്കത്തെ വോഗ് മാഗസിന് പുറത്തിറങ്ങുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചും നിപ്പ, കൊവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവര്ത്തനങ്ങളെക്കുറിച്ചും ഇതിന് വേണ്ടി മുന്നില് നിന്ന് നയിച്ച നേതാവെന്ന നിലക്കാണ് വോഗ് ശൈലജ ടീച്ചറെ വുമണ് ഓഫ് ദ ഇയര് ആയി തിരഞ്ഞെടുത്തത്.

ടീച്ചറെക്കൂടാതെ ബോളിവുഡ് താരം ശില്പ്പഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരേയും ഈ ലക്കത്തിലെ വോഗ് മാഗസിന് അടയാളപ്പെടുത്തുന്നുണ്ട്. ലോകപ്രശസ്ത ഫാഷന് സ്റ്റൈല് മാഗസിനാണ് വോഗ് മാഗസിന്. ഇക്കഴിഞ്ഞ ജൂലൈയില് പരോസ്പക്റ്റസ് മാഗസിന്റെ പട്ടികയിലും കെ കെ ശൈലജ ടീച്ചര് ഇടം നേടിയിരുന്നു. ലണ്ടന് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന മാഗസിന് ആണ് ഇത്. അമ്പതംഗങ്ങള് ഉള്പ്പെടുന്ന പട്ടികയിലാണ് ശൈലജ ടീച്ചറുടെ പേര് ഉള്പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് -19 ന്റെ വ്യാപനത്തില് പ്രതിരോധം സൃഷ്ടിക്കുന്നതില് ആരോഗ്യമന്ത്രിയുടെ പങ്ക് വളരെയധികം പ്രശംസനീയമാണ്. ഏപ്രില് മാസത്തില് കോവിഡ് -19 വര്ദ്ധിച്ച സാഹചര്യത്തില് ആണ് സംസ്ഥാനത്തില് ലോക്കഡൗണ് നിയന്ത്രണങ്ങള് കടുപ്പിച്ചത്. എന്നാല് ഈ അവസ്ഥയിലും കൂടുതല് മികച്ച രീതിയില് കെ കെ ഷൈലജ ടീച്ചര് നടത്തിയ പ്രവര്ത്തനം മികതായിരുന്നു. ഷൈലജ ടീച്ചറുടെ കരുത്തുറ്റ നിലപാടിനെ ബഹുമാനിച്ച് കൊണ്ടാണ് ഇത്തരത്തില് ഒരു പുരസ്കാരം നല്കിയത്.
View this post on InstagramA post shared by VOGUE India (@vogueindia) on



Click it and Unblock the Notifications
