Latest Updates
-
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും?
രോഗമുണ്ടാക്കുന്ന ഊര്‍ജ്ജത്തെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ ധരിക്കാം ഈ കല്ലുകള്‍
മുമ്പെങ്ങുമില്ലാത്തവിധം ആളുകള്‍ക്ക് ആരോഗ്യപരമായ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന കാലമാണിത്. ലോകമെമ്പാടും മഹാമാരിയുടെ ഈ അനന്തരഫലങ്ങളുമായി പൊരുതുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, പ്രതിരോധശേഷി സംബന്ധമായ പ്രശ്നങ്ങള്‍, ചെറിയ അണുബാധകള്‍ എന്നിങ്ങനെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളെ ആളുകള്‍ അഭിമുഖീകരിക്കുന്നു. അത്തരമൊരു വിഷമകരമായ സാഹചര്യത്തില്‍, ഒരു രോഗശാന്തി സ്പര്ശനമാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്.
ജ്യോതിഷം അനുസരിച്ച്, രോഗമുണ്ടാക്കുന്ന ഊര്‍ജ്ജങ്ങളെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് ഒഴുകാന്‍ പ്രേരിപ്പിക്കുന്ന വിവിധ രത്നങ്ങളുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന രത്നങ്ങളുടെ വിശ്വാസവും ജനപ്രീതിയും അങ്ങനെയാണ്. വാസ്തവത്തില്‍, രത്ന രോഗശാന്തി ചികിത്സ സമീപ വര്‍ഷങ്ങളില്‍ ജനപ്രീതിയില്‍ കുതിച്ചുയരുകയാണ്. അതിനാല്‍, അത്ഭുത രത്നങ്ങള്‍ നിങ്ങളുടെ ആന്തരികവും മൊത്തത്തിലുള്ള ആരോഗ്യവും എങ്ങനെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് വായിച്ചറിയാം.

മാണിക്യം (Ruby)
നേത്ര സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനായും ജാതകപ്രകാരം മാണിക്യം ധരിക്കുന്നു. പരമേശ്വരന്റെ അനുഗ്രഹം നേടിത്തരാന്‍ മാണിക്യം സഹായിക്കുന്നു. സൂര്യന്റെ രത്നം എന്നറിയപ്പെടുന്ന മാണിക്യം നിങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നു. അധികാരശക്തി, അപകടങ്ങളില്‍ നിന്നു മുന്നറിയിപ്പ്, സര്‍ക്കാര്‍ ജോലിക്ക്, ജാതകത്തിലെ സൂര്യന്റെ ബലക്കുറവ്, മറ്റ് പാപഗ്രഹങ്ങളുടെ അപഹാരം എന്നിവയിലുള്ള ദോഷവും മാറാനും മാണിക്യം ധരിക്കാവുന്നതാണ്.

മുത്ത് (Pearl)
മുത്ത് ധരിക്കുന്നതിലൂടെ പാര്‍വ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നു. ജാതകത്തിലെ രാജയോഗ ഫലങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ജാതകത്തില്‍ ചന്ദ്രന്റെ ബലക്കുറവ്, ഗ്രഹണദോഷം എന്നിവ കുറയ്ക്കാന്‍ മുത്ത് ധരിക്കുന്നു. മനഃസമാധാനം, ഓര്‍മ്മശക്തി, ആത്മവിശ്വാസം എന്നിവ വര്‍ധിപ്പിക്കാനും ഉറക്കക്കുറവ്, കുട്ടികളുടെ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവ നീക്കാനും മുത്ത് ധരിക്കുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ തകരാറുകള്‍, വന്ധ്യത എന്നിവയ്ക്ക് പരിഹാരം കാണാനും മനോരോഗങ്ങള്‍ മായ്ക്കാനും മുത്ത് ധരിക്കാവുന്നതാണ്.

ചുവന്ന പവിഴം (Red Coral)
ശക്തി, ധീരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ദാമ്പത്യസൗഖ്യം നേടുന്നതിനും ചുവന്ന പവിഴം ധരിക്കുന്നു. രക്തസംബന്ധ പ്രശ്നങ്ങള്‍, ഹൃദയപ്രശ്നങ്ങള്‍, ആര്‍ത്തവ തകരാറുകള്‍, കൗമാര പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് ചുവന്ന പവിഴം ധരിക്കുന്നു. അഗ്നിഗ്രഹമായ ചൊവ്വയുടെ രത്നം മാന്ത്രികരത്നം എന്നും ചുവന്ന പവിഴം അറിയപ്പെടുന്നു. ജാതകത്തില്‍ ചൊവ്വാദോഷം നേരിടുന്നവര്‍ക്ക് പരിഹാരമായും ശത്രുഗ്രഹ യോഗം നീക്കാനും ചുവന്ന പവിഴം ധരിക്കാവുന്നതാണ്. വൈദ്യുതി, വാഹനം, അഗ്നി സംബന്ധമായ അപകടങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണത്തിനായി ചുവന്ന പവിഴം ധരിക്കാം.

മരതകം (Emerald)
മഹാവിഷ്ണുവിന്റെ അനുഗ്രഹം നേടാനായി മരതകം ധരിക്കുന്നു. വിദ്യാ ഗ്രഹമായി കരുതുന്ന ബുധന്റെ രത്നമായി മരതകത്തെ കണക്കാക്കുന്നു. മത്സരപരീക്ഷയില്‍ വിജയം, വിദ്യാഭ്യാസ വിജയം എന്നിവയ്ക്കായി ധരിക്കുന്ന ഈ പച്ച രത്നം എഴുത്തുകാര്‍ക്കും ശുഭഫലം നല്കുന്നു. ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ക്ക്, ഉദര രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍ എന്നിവ നീക്കാനും മരതകം ധരിക്കാം. സാമ്പത്തിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മരതകം നേട്ടം നല്കുന്നു. ജാതകത്തില്‍ ബുധന്റെ ദോഷം നീക്കാനും മരതകം ഫലപ്രദമാണ്.

മഞ്ഞ പുഷ്യരാഗം (Yellow Sapphire)
മഹാവിഷ്ണുവിന്റെ അനുഗ്രഹത്തിനായി മഞ്ഞപുഷ്യരാഗം ധരിക്കുന്നു. പ്രമേഹം, പാന്‍ക്രിയാസ്, കരള്‍ രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതിനും സത്സന്താനഭാഗ്യത്തിനും മഞ്ഞ പുഷ്യരാഗം ധരിക്കാം. ദൈവാധീനവും സാമ്പത്തിക ശേഷിയും ആജ്ഞാശക്തിയും കൈവരുത്താനും ദേവഗുരുവായ വ്യാഴത്തിന്റെ(ബൃഹസ്പതി) രത്നം ഉപകരിക്കുന്നു. ജാതകത്തിലെ വ്യാഴത്തിന്റെ ദോഷം തീര്‍ക്കാനും സഹായകമാണ് മഞ്ഞ പുഷ്യരാഗം.

വജ്രം (Diamond)
ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ അനുഗ്രഹത്തിനായി വജ്രം ധരിക്കുന്നു. ഭൂമിയില്‍ ഏറ്റവും കാഠിന്യമുള്ള വസ്തുവാണ് അസുരഗുരുവായ ശുക്രന്റെ രത്നമായ വജ്രം. ജാതകത്തിലെ ശുക്രന്റെ അപഹാരം തീര്‍ക്കാന്‍ ഈ തിളക്കം കൂടിയ വസ്തു ധരിക്കുന്നു. രത്നം ധരിക്കുന്നതിലൂടെ ദാമ്പത്യസൗഖ്യം, സൗന്ദര്യവര്‍ദ്ധന, ഭാഗ്യം, ആയുസ്, ബഹുമതി, വിവാഹം എന്നിവയാല്‍ അനുഗ്രഹിക്കപ്പെടുന്നു. അഭിനയം, സംഗീതം, നൃത്തം മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ ഉന്നതിക്കായും വജ്രം ധരിക്കാവുന്നതാണ്.

ഇന്ദ്രനീലം (Blue Sapphire)
ശനീശ്വരന്റെ രത്നമായി ഇന്ദ്രനീലത്തെ കരുതുന്നു. ജാതകത്തില്‍ ശനിയുടെ അപഹാരം നീക്കാന്‍ ഇന്ദ്രനീലം ധരിക്കാവുന്നതാണ്. വാതരോഗങ്ങള്‍, അസ്ഥി പ്രശ്നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ ഇന്ദ്രനീലം ധരിക്കുന്നു. തുടര്‍ച്ചയായ വാഹനാപകടങ്ങളില്‍ നിന്ന് രക്ഷനേടാനും ആത്മീയത വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ദ്രനീലം ഉപകരിക്കുന്നു. മതപ്രഭാഷകര്‍, യോഗ, ധ്യാനപരിശീലകര്, കെട്ടിട നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും ഇന്ദ്രനീലം ഗുണം ചെയ്യുന്നു.

ഗോമേദകം (Grossular Garnet)
രാഹുവിന്റെ രത്നമായി ഗോമേദകത്തെ കരുതുന്നു. സര്‍പ്പദോഷം നീക്കാനും സര്‍പ്പപ്രീതി ലഭിക്കുന്നതിനും ഗോമേദകം ഉപകരിക്കുന്നു. ത്വക്ക് രോഗം, സൈനസൈറ്റിസ്, ചെവി, ഇ.എന്‍.ടി രോഗങ്ങള്‍ എന്നിവയ്ക്ക് ഗോമേദകം ശമനം നല്‍കും. ഊഹക്കച്ചവടം, വിദേശജോലി, കയറ്റുമതി, വ്യാപാരം എന്നിവയിലെ വിജയത്തിനും ഇത് ഗുണം ചെയ്യും.

വൈഡൂര്യം (Cat's Eye)
കേതുവിന്റെ രത്നം എന്നറിയപ്പെടുന്ന വൈഡൂര്യം കേതുര്ദശാ ദോഷ പരിഹാരമായി ധരിക്കുന്നു. പൂച്ചയുടെ കണ്ണ് രാത്രിയില്‍ തിളങ്ങുന്നതുപോലെ തോന്നുന്ന വൈഡൂര്യം മാന്ത്രികരത്നം എന്നും അറിയപ്പെടുന്നു. ഗണപതി ഭഗവാന്റെ പ്രീതിക്കായും ഇത് ധരിക്കാം. ശരീരത്തിന് ഉന്മേഷം, ദുഃസ്വപ്ന മുക്തി, ദൃഷ്ടിദോഷം, ദുര്‍മന്ത്രവാദ ദോഷം എന്നിവ മാറ്റാന്‍ വൈഡൂര്യം ധരിക്കാം. ത്വക്ക രോഗങ്ങള്‍, അലര്‍ജി, പകര്‍ച്ചവ്യാധികള്‍ എന്നിവയേയും വൈഡൂര്യം തടയുന്നു.



Click it and Unblock the Notifications
