For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ധ്യാപക ദിനം 2023: പ്രിയപ്പെട്ട ഗുരുനാഥനായി അയക്കാം ഈ സന്ദേശങ്ങള്‍

|

ലോക അധ്യാപക ദിനം ആഘോഷിക്കുന്നത് ഒക്ടോബര്‍ 5ന് ആണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് വര്‍ഷാവര്‍ഷം സെപ്റ്റംബര്‍ 5ന് അദ്ധ്യാപക ദിനം ആഘോഷിച്ചുവരുന്നു. പ്രശസ്ത പണ്ഡിതനും ഭാരത രത്‌ന ജേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി കൊണ്ടാടുന്നത്.

Most read: കഠിനാദ്ധ്വാനികളും കലാകാരന്‍മാരും ഈ മാസം ജനിച്ചവര്‍Most read: കഠിനാദ്ധ്വാനികളും കലാകാരന്‍മാരും ഈ മാസം ജനിച്ചവര്‍

ഈ അദ്ധ്യാപക ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക് ആശംസകളറിയിക്കാനായി ഇതാ അല്‍പം സന്ദേശങ്ങള്‍. ഫെയ്‌സ്ബുക്, വാട്‌സ് ആപ്പ് മെസേജുകളായി ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കയക്കാം. ഒപ്പം അദ്ധ്യാപക ദിനത്തിന്റെ കഥയും ലേഖനത്തിലൂടെ വായിച്ചറിയൂ.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

ഒരു രാജ്യത്തിന്റെ ഭാവി അതിന്റെ കുട്ടികളുടെ കൈകളിലാണ് എന്നു പറയാറുണ്ട്. ഉപദേഷ്ടാക്കളെന്ന നിലയില്‍, ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്ന ഭാവി നേതാക്കളായി വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്താന്‍ അദ്ധ്യാപകര്‍ക്ക് സാധിക്കും. ഒരു കുട്ടിയുടെ കരിയറിലും ബിസിനസ്സിലും വിജയിക്കാന്‍ അവര്‍ നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല മനുഷ്യനായി, സമൂഹത്തിലെ മികച്ച അംഗമായി, രാജ്യത്തിന്റെ ഉത്തമ പൗരനായിത്തീരാന്‍ അദ്ധ്യാപകര്‍ നിങ്ങളെ സഹായിക്കുന്നു.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്‍മദിനമാണ് സെപ്റ്റംബര്‍ അഞ്ച്. 1962ല്‍ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മുന്‍ വിദ്യാര്‍ത്ഥികളും ഒരിക്കല്‍ അദ്ദേഹത്തെ സമീപിച്ച് സെപ്റ്റംബര്‍ 5ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി, സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കില്‍ അത് തന്നോടുള്ള ബഹുമാനമായി കണക്കാക്കുന്നുവെന്നായിരുന്നു.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

പണ്ഡിതനും ഭാരത് രത്‌ന ജേതാവും ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍. 1888 സെപ്റ്റംബര്‍ 5 നാണ് അദ്ദേഹം ജനിച്ചത്. ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനെന്ന നിലയില്‍ പരിഷ്‌കരണത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അധ്യാപകരോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സമര്‍പ്പണവും പ്രകടമാക്കിയുള്ള ഈ അഭ്യര്‍ത്ഥന മാനിച്ച് 1962 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അധ്യാപക ദിനം ആഘോഷിച്ചുവരുന്നു. ഡോ. രാധാകൃഷ്ണന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായി സ്ഥാനമേറ്റതും 1962ലാണ്. അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച വ്യക്തികളാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

സമൂഹത്തില്‍ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് ലോകമെമ്പാടും അധ്യാപക ദിനം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 5നാണ് ലോക അധ്യാപക ദിനം ആഘോഷിക്കുന്നത്, എന്നാല്‍ അധ്യാപക ദിനം വിവിധ രാജ്യങ്ങളില്‍ വിവിധ തീയതികളിലായി ആഘോഷിക്കുന്നു.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

ഓരോ രാജ്യങ്ങളിലെയും ആഘോഷം പ്രമുഖ വ്യക്തികളുമായോ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുമായോ നാഴികക്കല്ലുകളുമായോ ബന്ധപ്പെട്ടിരിക്കുന്നു.

ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ 1962ല്‍ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രപതിയായി. ഉന്നതനായ വിദ്യാഭ്യാസ വിദഗ്ധനും പ്രശസ്ത നയതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി ഒരു മികച്ച അദ്ധ്യാപകനുമായിരുന്നു അദ്ദേഹം.

അധ്യാപകര്‍ രാജ്യത്തെ ഏറ്റവും മികച്ച സമ്പത്താണെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ എപ്പോഴും വിശ്വസിച്ചിരുന്നു.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അധ്യാപക ദിനത്തില്‍, സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ആദരിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കുന്നു. അദ്ധ്യാപകര്‍ക്കായി ആശംസകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു മികച്ച അവസരമാണ് അധ്യാപക ദിനം.

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

അദ്ധ്യാപക ദിന സന്ദേശങ്ങള്‍

ഈ വര്‍ഷം കോവിഡ് 19 മഹാമാരി കാരണം രാജ്യത്തെ സ്‌കൂളുകളും കോളേജുകളുമൊക്കെ അടഞ്ഞു കിടക്കുകയാണ്. എങ്കിലും സ്മാര്‍ട്ട് ഫോണുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്ക് വീട്ടിലിരുന്നു തന്നെ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഈ ദിവസം ബന്ധപ്പെടാനും ആശംസിക്കാനും സാധിക്കും. നിങ്ങളുടെ അധ്യാപകരുമായും ക്ലാസ്സിലെ സുഹൃത്തുക്കളുമായും ഈ ദിവസം ആഘോഷിക്കാന്‍ വീഡിയോ കോള്‍ പോലുള്ളവ പ്രയോജനപ്പെടുത്താവുന്നതാണ്.

English summary

Happy Teachers Day 2023 Quotes, Wishes, Images, Greetings, Thoughts, Posters, Messages, Whatsapp Status in Malayalam

Happy Teachers Day 2023 Wishes in Malayalam : On this Teachers' Day we share Teachers' Day Wishes, Quotes, Wishes, Images, Greetings, Thoughts, Posters, Messages, Whatsapp Status that you can share with your beloved teachers.
X
Desktop Bottom Promotion