Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
പ്രണയത്തിന്റെ പ്രതീകമായി റോസ് ഡേ: പ്രിയപ്പെട്ടവര്‍ക്കയക്കാം സ്നേഹ സമ്മാനങ്ങള്‍
ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ, പ്രണയത്തിന് വേണ്ടിയുള്ള ദിനങ്ങള്‍. പ്രണയത്തിന്റെ ഈ ദിനത്തിന് തുടക്കം കുറിക്കുന്നത് റോസ് ഡേയിലൂടെയാണ്. പ്രണയം എന്ന് പറയുമ്പോള്‍ പലര്‍ക്കും ആദ്യം ഓര്‍മ്മ വരുന്നത് പോലും ഒരു റോസാപ്പൂവായിരിക്കും. അത്രയേറെ അടുത്ത് നില്‍ക്കുന്നതാണ് പ്രണയവും റോസാ പുഷ്പവും. വാലന്റൈന്‍സ് വീക്കിന് തുടക്കം കുറിക്കുന്നത് പോലും അത് കൊണ്ട് തന്നെ റോസ് ഡേയിലൂടെയാണ്. എന്നാല്‍ റോസാപ്പുഷ്പത്തിലും ഓരോ നിറത്തിലും ഓരോ പ്രത്യേകതകളാണ് ഉള്ളത്. നിങ്ങളുടെ ഇഷ്ടനിറം തിരഞ്ഞെടുക്കുന്നത് അനുസരിച്ച് നിങ്ങള്‍ക്ക് അത് പ്രണയിക്കുന്നവര്‍ക്ക് പരസ്പരം കൈമാറാം.

ഫെബ്രുവരി 7 മുതലാണ് വാലന്റൈന്‍സ് വീക്കിന് തുടക്കമാവുന്നത്. പ്രണയം എന്നാല്‍ അത്രയേറെ തീവ്രമാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ പ്രണയത്തെ എത്രത്തോളം നമുക്ക് നമ്മുടെ പങ്കാളിയെ അറിയിക്കാമോ അതിനുള്ള ഒരു വഴിയാണ് റോസ് ഡേ ആയി നാം കാത്തിരിക്കുന്നത്. പ്രണയത്തിന്റെ പ്രതീകമാണ് റോസാ പുഷ്പങ്ങള്‍. വ്യത്യസ്ത തരം റോസാപുഷ്പങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറി നിങ്ങളുടെ പ്രണയം നിങ്ങള്‍ക്ക് അവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്താം. പ്രിയപ്പെട്ടവര്‍ക്കായി ഈ ദിനത്തില്‍ ചെയ്യേണ്ടത്......

പൂക്കള്‍ സമ്മാനിക്കുമ്പോള്‍
നിങ്ങളുടെ പ്രണയത്തിന്റെ തീവ്രതയെയാണ് ഓരോ നിറങ്ങളും സൂചിപ്പിക്കുന്നത്. ചുവന്ന റോസാപ്പൂക്കള്‍ എപ്പോഴും നിങ്ങളുടെ ഉള്ളിലെ യഥാര്‍ത്ഥ പ്രണയത്തേയും അതിനോടുള്ള തീവ്രതയേയും ആണ് സൂചിപ്പിക്കുന്നത്. അതിന്റെ പ്രതീകമായാണ് നിങ്ങള്‍ ചുവന്ന റോസാപ്പുക്കള് പങ്കാളിക്ക് നല്‍കുന്നത്. എന്നാല്‍ നിങ്ങള്‍ പിങ്ക് റോസാപ്പൂക്കളാണ് നല്കാന് ആഗ്രഹിക്കുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അവരോടുള്ള സ്നേഹത്തോടൊപ്പം സന്തോഷം, നന്ദി, അഭിനന്ദനം എന്നിവയെ എല്ലാമാണ്. വെളുത്ത റോസാപ്പൂക്കള്‍ എപ്പോഴും സമാധാനത്തേയും ജീവിതത്തില്‍ കൂടുതല്‍ മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നു എന്നതിനേയും സൂചിപ്പിക്കുന്നു.

പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ ചില പ്രണയ സന്ദേശങ്ങള്‍ അയക്കാവുന്നതാണ്.
* ഭൂമിയുടെ ആഴവും ആകാശത്തിന്റെ ഉയരവും എനിക്ക് നിന്നോടുള്ള പ്രണയവും ഒന്നു കൊണ്ടും അളക്കാന്‍ കഴിയില്ല, അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.... ഹാപ്പി റോസ് ഡേ
ജീവിതത്തോടുള്ള തീക്ഷ്ണതയും അഭിനിവേശവും എനിക്ക് നിന്നില്‍ നല്കാന് കഴിയട്ടെ, ഹാപ്പി റോസ്ഡേ....
എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം അത് നീയാണ്, ഹാപ്പി റോസ് ഡേ....
ഒരു കൂട്ടം റോസാപ്പൂക്കള്‍ ഞാന്‍ നിനക്ക് അയയ്ക്കുന്നു, അത് നമ്മുടെ സന്തോഷത്തിന്റേയും വിശുദ്ധമായ പ്രണയത്തിന്റേയും പ്രതീകമാണ്. ഹാപ്പി റോസ് ഡേ....
എന്റെ പ്രിയപ്പെട്ടവള്‍ക്ക് സന്തോഷകരമായ ഒരു റോസ് ഡേ ആശംസിക്കുന്നു
നമുക്കിടയില്‍ ഒരു പിണക്കമുണ്ടെങ്കിലും, ഈ റോസാപ്പൂ ദിനവും മനോഹരമായ ചുവന്ന റോസാപ്പൂക്കളും അതിനെയെല്ലാം ഇല്ലാതാക്കി പരസ്പരസ്നേഹത്തോടെ മുന്നോട്ട് പോവാന്‍ സഹായിക്കട്ടെ ഹാപ്പി റോസ് ഡേ...

സ്നേഹസമ്പന്നമായ ചില ഉദ്ധരണികള്‍
പ്രണയിക്കുന്ന രണ്ട് പേര് തമ്മിലുള്ള അകലം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പരസ്പരം ചുവന്ന റോസാപ്പൂക്കള്‍ കൈമാറുക എന്നതാണ്. ഹാപ്പി റോസ് ഡേ!
നിങ്ങള്‍ എന്നെ കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോള്‍ ഞാനൊരു റോസാപൂഷ്പമാണെന്ന് തോന്നുന്നു, ഈ സ്നേഹം എന്നെന്നും നിലനില്ക്കട്ടെ. ഹാപ്പി റോസ് ഡേ 2023!
എല്ലാ ദിവസവും നിങ്ങള്‍ എന്റെ ജീവിതത്തിലേക്ക് നിറങ്ങള്‍ ചേര്‍ക്കുന്നു. അതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഹാപ്പി റോസ് ഡേ,
ഒരു പൂവിന് പകരം ഒരു റോസാച്ചെടി നിങ്ങള്‍ക്ക് അയച്ചുതരുന്നു, ഈ ചെടിയെപ്പോലെ നമ്മുടെ സ്നേഹം എന്നെന്നും നിലനില്‍ക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹാപ്പി റോസ് ഡേ!

സമ്മാനങ്ങള്‍ നല്‍കാം
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ക്ക് ഈ ദിനത്തില്‍ നല്കാന് പറ്റിയ ചില സമ്മാനങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് നമുക്ക് നോക്കാം. പ്രണയാതുരമായ ഒരു റോസാപുഷ്പം തന്നെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം. ഇത് കൂടാതെ കേക്കുകള്‍. ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍. ബട്ടര്‍സ്കോച്ച് കേക്കുകള്‍. ഫ്രഷ് ഫ്രൂട്ട് കേക്കുകള്‍ എന്നിവയും സമ്മാനമായി നല്‍കാം. ചെടികള്‍, ചോക്ലേറ്റുകള്‍, വീട്ടിലെ അലങ്കാരങ്ങള്‍, എന്നിവയും നല്‍കാം. പൂക്കള്‍. മിക്സഡ് പൂക്കള്‍, ഓര്‍ക്കിഡുകള്‍ എന്നിവയും സമ്മാനമായി നല്‍കാം. കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങളും നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്.



Click it and Unblock the Notifications











