Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
Happy Raksha Bandhan 2022: രക്ഷാബന്ധന് ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ഈ സന്ദേശങ്ങള്‍
സഹോദരീ സഹോദര സ്നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്. സ്വന്തം സുരക്ഷയ്ക്കുള്ള വാഗ്ദാനമാണ് ഇതിലൂടെ നല്‍കുന്നത്. രക്ഷാബന്ധന് ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പുരാതന കാലം മുതല്‍ നടന്നുവരുന്നു. ഹിന്ദി കലണ്ടറിലെ ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പൗര്‍ണ്ണമി ദിനത്തില്‍ ആഘോഷിക്കുന്നതിനാല്‍, പല സ്ഥലങ്ങളിലും ഇതിനെ രാഖി പൂര്‍ണിമ എന്നും വിളിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്.
രക്ഷാബന്ധന് ദിവസം സഹോദരി സഹോദരന് ചരട് കെട്ടി തിലകം തൊടുകയും അവന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സഹോദരിയുടെ ജീവിതത്തിലുടനീളം സന്തോഷത്തിലും ദുഖത്തിലും കൂടെനില്‍ക്കുമെന്ന് സഹോദരന് വാഗ്ദാനം ചെയ്യുകയും അവര്‍ക്ക് സ്നേഹസമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഹോദരനോട് സ്നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഈ രക്ഷാബന്ധന് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ ഷെയര്‍ ചെയ്യാവുന്നതാണ്.

രക്ഷാബന്ധന് ആശംസകള്‍
നമ്മുടെ ഒത്തൊരുമ അദൃശ്യമായ ചരട് പോലെയാണ്, അത് നമ്മുടെ സ്നേഹത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു - രക്ഷാബന്ധന് ആശംസകള്‍.

രക്ഷാബന്ധന് ആശംസകള്‍
ഞാന്‍ സഞ്ചരിച്ച വഴി തടസ്സങ്ങളില്ലാത്തതാണെന്ന് ഉറപ്പുവരുത്തി, നിങ്ങള്‍ എപ്പോഴും എന്റെ ഉറ്റ സുഹൃത്തായിരുന്നു, എന്റെ കൈ പിടിച്ച്. ഈ ലോകം മുഴുവന്‍ നിങ്ങളെക്കാള്‍ മികച്ച ഒരു സഹോദരന് ഉണ്ടാകില്ല. ജീവിതത്തില്‍ എപ്പോഴും നിങ്ങള്‍ക്ക് നല്ലത് മാത്രം ആശംസിക്കുന്നു - രക്ഷാബന്ധന് ആശംസകള്‍

രക്ഷാബന്ധന് ആശംസകള്‍
ഞാന്‍ എപ്പോഴും നിങ്ങളില്‍ വിശ്വസിച്ചു, എന്റെ ജീവിതത്തില്‍ വളരെയധികം അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസവും ശക്തിയും നിങ്ങള്‍ എനിക്ക് നല്കി. നിങ്ങള്‍ക്കായി എനിക്കും അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു - ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ആശംസകള്‍

രക്ഷാബന്ധന് ആശംസകള്‍
ഏതൊരു വാക്കിനും പ്രകടിപ്പിക്കാവുന്നതിലും കൂടുതല്‍ നിങ്ങള്‍ എന്നെ വിലമതിക്കുന്നു. നിങ്ങളോടൊപ്പമുള്ള ഓര്‍മ്മകള്‍ ഞാന്‍ എപ്പോഴും വിലമതിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു - രക്ഷാബന്ധന് ആശംസകള്‍.

രക്ഷാബന്ധന് ആശംസകള്‍
നാം ഒന്നിച്ച് ചിരിക്കുകയും കരയുകയും കളിക്കുകയും പോരാടുകയും ചെയ്യുന്നു. സന്തോഷത്തിന്റെയും ദുഖത്തിന്റെയും നിമിഷങ്ങള്‍ നമ്മള് ഒരുമിച്ച് പങ്കുവെച്ചു, നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാക്കി - ഹൃദയം നിറഞ്ഞ രക്ഷാബന്ധന് ദിനം ആശംസിക്കുന്നു.

രക്ഷാബന്ധന് ആശംസകള്‍
സഹോദരീസഹോദരന്മാര് പൂച്ചകളെയും നായ്ക്കളെയും പോലെ വഴക്കുണ്ടാക്കുമെങ്കിലും അവര്‍ മികച്ച സുഹൃത്തുക്കളാണ്, ആവശ്യമുള്ള സമയങ്ങളില്‍ എപ്പോഴും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്നു. എല്ലാ സഹോദരീസഹോദരന്മാര്‍ക്കും സന്തോഷകരമായ രക്ഷാബന്ധന് ആശംസിക്കുന്നു.

രക്ഷാബന്ധന് ആശംസകള്‍
നിങ്ങള്‍ക്ക് സമാധാനവും നല്ല ആരോഗ്യവും സന്തോഷവും ജീവിതത്തിലെ എല്ലാ നന്മകളും ലഭിക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു - രക്ഷാബന്ധന് ആശംസകള്‍

രക്ഷാബന്ധന് ആശംസകള്‍
നിങ്ങള്‍ എന്റെ ഉറ്റ സുഹൃത്തും വഴികാട്ടിയും ഉപദേഷ്ടാവും രക്ഷിതാവുമാണ്. നിങ്ങള്‍ ഒരു വിളിപ്പാട് അകലെയാണെന്ന് എനിക്കറിയാം. എന്നാലും നിങ്ങളെ എന്നും ഞാന്‍ ഓര്‍ക്കുന്നു - രക്ഷാബന്ധന് ആശംസകള്‍

രക്ഷാബന്ധന് ആശംസകള്‍
നമ്മള് പരസ്പരം മൈലുകള്‍ അകലെയാണെങ്കിലും പരസ്പരം ഹൃദയങ്ങളില്‍ എന്നെന്നേക്കുമായി ഉറച്ചുനില്‍ക്കുന്നതിനാല്‍ ഒരിക്കലും മറക്കില്ല നിങ്ങളെ - രക്ഷാബന്ധന് ആശംസകള്‍



Click it and Unblock the Notifications
