For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്ത് ദിനവും പൂക്കളം; വീട്ടില്‍ ഐശ്വര്യത്തിന് പൂവിടുന്നത് ഇങ്ങനെ

|

അത്തം പത്തിന് തിരുവോണമാണ് മലയാളിക്ക്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ അതിന് പിന്നില്‍ ചില പ്രത്യേകതകള്‍ ഉണ്ട്. എന്തുകൊണ്ടാണ് പൂക്കളം ഇടുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? അങ്ങനെയെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന ഐശ്വര്യവും മാറ്റങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓണം എന്ന് പറയുന്നത് കേരളത്തില്‍ വളരെ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്.

Happy Onam 2021: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍Happy Onam 2021: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍

എന്നാല്‍ ഓണപ്പൂക്കളം മുതല്‍ ഓണസദ്യ വരെ കെങ്കേമമായി ആഘോഷിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഈ കൊവിഡ് കാലത്ത് ഓണം വീട്ടിലിരുന്ന് സുരക്ഷിതമായി സാമൂഹിക അകലം പാലിച്ച് കൊണ്ട് തന്നെ നമുക്ക് ആഘോഷിക്കാവുന്നതാണ്. പത്ത് ദിവസങ്ങളില്‍ പൂക്കളം ഇടുന്നത് എന്തിനാണെന്നും എന്താണ് ഇതിന്റെ പ്രത്യേകതകള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അത്തം

അത്തം

ഓണത്തിന്റെ കാര്യത്തില്‍ ആദ്യം തുടക്കമിടുന്ന ദിവസമാണ് അത്തം. ഈ ദിനത്തില്‍ ആണ് എല്ലാവരും പൂക്കളത്തിന് തുടക്കം കുറിക്കുന്നത്. പരമ്പരാഗതമായി, അത്തം ദിനത്തില്‍ ഇടുന്ന പൂക്കളം അത്തപ്പൂവ് എന്നറിയപ്പെടുന്നുണ്ട്. ഇത് വളരെ ചെറുതും മഞ്ഞ പൂക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതും ആയിരിക്കും. എന്നാല്‍ പൂക്കളത്തിന്റെ ഓരോ സമയത്തും ഇതിന്റെ വലിപ്പം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ചിത്തിര

ചിത്തിര

ചിത്തിരദിനത്തില്‍ നമുക്ക് ഓണത്തിന്റെ രണ്ടാം ദിവസം ഇടുന്ന പൂക്കളത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഉത്സവങ്ങളുടെ ആരംഭത്തോടെ വീടുകള്‍ വൃത്തിയാക്കുക എന്നതാണ് ഇന്ത്യയിലെ പതിവ്. ഓണത്തിന്റെ രണ്ടാം ദിവസം കേരളത്തിലെ ജനങ്ങള്‍ അവരുടെ വീടുകള്‍ വൃത്തിയാക്കുന്നതിനും ഓണത്തെ വരവേല്‍ക്കുന്നതിനും തയ്യാറെടുക്കുന്നു. ഈ ദിനത്തില്‍ പൂക്കളത്തില്‍ രണ്ട് വരി പൂവാണ് ഉണ്ടാവുന്നത്.

ചോതി

ചോതി

ഓണക്കോടി എടുക്കുന്ന ഒരു ദിവസമാണ് ചോതി ദിനം. എന്നാല്‍ ഈ ദിനത്തില്‍ മൂന്ന് വരി പൂക്കളാണ് ഉണ്ടാവുന്നത്. ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതാണ് സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്ന ദിനം. ഈ ദിവസം, പൂക്കളത്തിലേക്ക് ഒന്നിലധികം വരിയില്‍ പൂക്കള്‍ ചേര്‍ക്കുന്നു.

വിശാഖം

വിശാഖം

ഉത്സവത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് ഈ ദിവസമാണ്. വിശാഖം നക്ഷത്ര ദിനത്തില്‍ ഓണസദ്യക്ക് തുടക്കം കുറിക്കാന്‍ അന്നത്തെ ദിവസം സാധിക്കുന്നു. ഇന്നത്തെ ദിവസം മുതല്‍ ആണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പറയുന്നത്. അതുകൊണ്ട് ഈ ദിനത്തില്‍ നാല് വരി പൂക്കള്‍ ആണ് ഉണ്ടാവുന്നത്.

അനിഴം

അനിഴം

അനിഴം ദിനമാണ് ഓണത്തിന്റെ അഞ്ചാം നാള്‍. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണ് ഇന്നത്തെ ദിവസം. അഞ്ചാം ദിവസമായ അനിഴം ആറന്‍മുള ഉത്രട്ടാതിക്കുള്ള തുടക്കവും കൂടിയാണ്. അനിഴം ദിവസത്തിലാണ് വള്ളം കളിക്ക് മുന്നോടിയായി തുടക്കം കുറിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ട്.

തൃക്കേട്ട

തൃക്കേട്ട

ഓണത്തിന്റെ ആറാം ദിവസമാണ് തൃക്കേട്ട ദിനം വരുന്നത്. ഇത്രയും ആവുമ്പോഴേക്ക് തന്നെ ഓണത്തിന്റെ ആഘോഷങ്ങളിലേക്കും തിരക്കുകളിലേക്കും എല്ലാവരും എത്തുന്നുണ്ട്. ഈ ദിവസമാവുമ്പോഴേക്ക് തന്നെ മുറ്റത്തെ പൂക്കളത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു. തൃക്കേട്ട ദിനം മുതല്‍ പൂക്കളം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

മൂലം

മൂലം

മൂലം ഓണത്തിന്റെ ഏഴാമത്തെ ദിവസമാണ്. പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു ചെറിയ രീതിയിലുള്ള ഓണസദ്യയാണ് ഈ ദിനം മുതല്‍ ആഘോഷിക്കുന്നത്. ഈ ദിവസം മുതലാണ് തയ്യാറാക്കുന്നത്. അധിക ക്ഷേത്രങ്ങളിലും ഓണത്തിന്റെ തിരക്ക് വര്‍ദ്ധിക്കുന്ന ദിവസം ഇന്ന് മുതലാണ്.

പൂരാടം

പൂരാടം

പൂരാടം ദിനത്തില്‍ വീട്ടുകാര്‍ വീടെല്ലാം വൃത്തിയാക്കുകയും വാമനനേയും മഹാബലി തമ്പുരാനേയും വരവേല്‍ക്കുന്നതിനായി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. ഈ ദിവസമാണ് പൂരാട ഉണ്ണികള്‍ എന്ന പേരില്‍ കുട്ടികളെ ഒരുക്കുന്നത്. മാതേവരെ ഉണ്ടാക്കുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും പൂജ ചെയ്യുന്നതും എല്ലാം പൂരാടം ദിനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം ദിനത്തിലാണ് ഒന്നാം ഓണം ആരംഭിക്കുന്നത്. ഈ ദിവസമാണ് ശരിക്കുള്ള ഓണം തുടങ്ങുന്നത്. പച്ചക്കറികളും പഴങ്ങളും പുതുവസ്ത്രങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ഓരോ വീട്ടുകാരും തയ്യാറെടുക്കും. ജാതി മതഭേദമന്യേ തന്നെ മാവേലി മന്നനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഉത്രാട ദിവസം വൈകിട്ടാവുന്നതിലൂടെ പൂര്‍ണമാവുന്നുണ്ട്. ഉത്രാടദിനത്തില്‍ ഉണ്ടാവുന്ന തിരക്കാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്.

തിരുവോണം

തിരുവോണം

അത്തം മുതലുള്ള പത്താമത്തെ ദിവസമാണ് തിരുവോണം. ഈ ദിനമാണ് തിരുവോണം എന്ന് അറിയുന്നത്. ഈ ദിനത്തില്‍ വലിയ പൂക്കളമൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സദ്യയൊരുക്കിയും എല്ലാം തിരുവോണ ദിവസം ആഘോഷിക്കുന്നു. അമ്പലത്തില്‍ പോക്കും പ്രത്യേക പൂജയും വഴിപാടും എല്ലാം തിരുവോണത്തിന്റെ മാറ്റ് കൂട്ടുന്നു. രാവിലെ തന്നെ കുളിച്ച് പുതുവസ്ത്രമിട്ട് സദ്യയൊരുക്കി തിരുവോണ ദിനം ആഘോഷിക്കുന്നു.

English summary

Happy Onam 2023: All You Need To Know About The 10 Days Onapookkalam

Here in this article we are sharing all you need to know about the 10 days of onapookalam. Take a look.
X
Desktop Bottom Promotion