For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവത്സര സന്തോഷം സന്ദേശങ്ങളിലൂടെ

|

ആഘോഷങ്ങളുടെയും ആശംസകളുടെയും കാലമാണ് പുതുവത്സരം. ബന്ധം പുതുക്കുന്നതിന്റെ സന്തോഷം സന്ദേശങ്ങളിലൂടെ കൈവരുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്. നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വരുന്ന പുതുവത്സര സന്ദേശങ്ങള്‍ തീര്‍ച്ചയായും ഒരു പുഞ്ചിരിയോടെ മാത്രമേ നിങ്ങള്‍ക്ക് സ്വീകരിക്കാനാവൂ. മുന്‍കാലങ്ങളില്‍ നിന്ന് മാറി ഇന്ന് ലോകത്തെവിടെയും സന്ദേശങ്ങള്‍ എത്തിക്കാവുന്ന തരത്തില്‍ നമ്മുടെ സാങ്കേതിക വിദ്യ മാറി. മൊബൈലുകളും കമ്പ്യൂട്ടറുകളും ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിന് ലളിതമായ മാര്‍ഗവുമായി.

Most read: പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധംMost read: പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധം

ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ തുടങ്ങിയതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കാര്‍ഡുകളായി ആശംസാ സന്ദേശങ്ങള്‍ കൈമാറുന്നതിന് പുതുവത്സര ദിനങ്ങള്‍ എന്നും അനുയോജ്യമാണ്. ഒരു ചരിത്രം കൂടി പറയാനുണ്ട് ഇത്തരം ആശംസാ കാര്‍ഡുകള്‍ക്ക്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ പുരാതന ഈജിപ്ഷ്യന്‍ പാരമ്പര്യത്തിലാണ് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്ന ആശയം പിറന്നത് എന്നാണ്. ലളിതമായ സ്ലിപ്പുകളില്‍ എഴുതിയ സന്ദേശങ്ങള്‍ ഒരു ദൂതന്‍ വഴി അയയ്ക്കുക. സമാന സമ്പ്രദായം ഗ്രീസിലും നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

കൈകൊണ്ട് നിര്‍മ്മിച്ച ഗ്രീറ്റിംഗ് കാര്‍ഡ് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഈ സമയത്താണ് ജര്‍മ്മനിയില്‍ പുതുവത്സരാശംസകള്‍ അച്ചടിക്കാനും ആശംസകള്‍ കൈമാറാനും തുടങ്ങിയതെന്ന് കരുതുന്നു. 1840 ല്‍ തപാല്‍ സ്റ്റാമ്പ് നിലവില്‍ വന്നതോടെ ഗ്രീറ്റിംഗ് കാര്‍ഡുകളുടെ ജനപ്രീതി വളരെയധികം വളര്‍ന്നു. അച്ചടി രീതികളിലെ പുരോഗതിയും ഗ്രീറ്റിംഗ് കാര്‍ഡുകളുടെ വന്‍തോതിലുള്ള ഉത്പാദനത്തിന് സഹായിച്ചു. ക്രിസ്തുമസ് - പുതുവത്സര ദിനത്തില്‍ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ വ്യത്യസ്ത രീതിയില്‍ ആളുകളിലെത്തുന്നതിന് കാലം സാക്ഷ്യം വഹിച്ചു.

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

അമേരിക്കയില്‍ 1856ല്‍ ജര്‍മ്മന്‍ കുടിയേറ്റക്കാരനായ ലൂയിസ് പ്രാങ്ങ് ബോസ്റ്റണിനടുത്ത് സ്ഥാപിച്ച ലിത്തോഗ്രാഫി കമ്പനിയാണ് രാജ്യത്ത് ഗ്രീറ്റിംഗ് കാര്‍ഡ് വ്യവസായത്തിന് അടിത്തറ പാകിയത്. 1870 കളില്‍ നൂതന പ്രിന്റര്‍ ആവിഷ്‌കരിച്ചു.'ക്രോമോലിത്തോഗ്രാഫി' എന്നറിയപ്പെടുന്ന ഒരു മള്‍ട്ടി-കളര്‍ പ്രിന്റിംഗ് പ്രക്രിയ മനോഹരമായ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്ക് പ്രശസ്തിയേകി. പുതിയ സാങ്കേതികവിദ്യകളുടെ കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ക്ക് അയക്കാവുന്ന ചില പുതുവത്സരാശംസകളുണ്ട്. ഈ അവസരത്തില്‍ പുതുവത്സര ദിനം ആഘോഷമാക്കാന്‍ വാട്ട്‌സ്ആപ്പില്‍ അയക്കാവുന്ന ചില മികച്ച സന്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

ഗ്രീറ്റിംഗ് കാര്‍ഡുകള്‍

അമേരിക്കയില്‍ 1856ല്‍ ജര്‍മ്മന്‍ കുടിയേറ്റക്കാരനായ ലൂയിസ് പ്രാങ്ങ് ബോസ്റ്റണിനടുത്ത് സ്ഥാപിച്ച ലിത്തോഗ്രാഫി കമ്പനിയാണ് രാജ്യത്ത് ഗ്രീറ്റിംഗ് കാര്‍ഡ് വ്യവസായത്തിന് അടിത്തറ പാകിയത്. 1870 കളില്‍ നൂതന പ്രിന്റര്‍ ആവിഷ്‌കരിച്ചു. 'ക്രോമോലിത്തോഗ്രാഫി' എന്നറിയപ്പെടുന്ന ഒരു മള്‍ട്ടി-കളര്‍ പ്രിന്റിംഗ് പ്രക്രിയ മനോഹരമായ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ക്ക് പ്രശസ്തിയേകി. പുതിയ സാങ്കേതികവിദ്യകളുടെ കാലത്ത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ക്ക് അയക്കാവുന്ന ചില പുതുവത്സരാശംസകളുണ്ട്. ഈ അവസരത്തില്‍ പുതുവത്സര ദിനം ആഘോഷമാക്കാന്‍ വാട്ട്‌സ്ആപ്പില്‍ അയക്കാവുന്ന ചില മികച്ച സന്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

English summary

Happy new year wishes, messages, status and images

Here we are listing some new year wishes, greetings and status images. Take a look.
Story first published: Tuesday, December 31, 2019, 14:13 [IST]
X
Desktop Bottom Promotion