Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Happy New Year 2025 Wishes : പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ഈ സന്ദേശങ്ങള്‍
പ്രതീക്ഷകള്‍ നിറഞ്ഞ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്നതാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. ആഘോഷങ്ങളുടെയും ആശംസകളുടെയും കാലമാണ് പുതുവത്സരം. ബന്ധം പുതുക്കുന്നതിന്റെ സന്തോഷം സന്ദേശങ്ങളിലൂടെ കൈവരുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്. നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വരുന്ന പുതുവത്സര സന്ദേശങ്ങള്‍ തീര്‍ച്ചയായും ഒരു പുഞ്ചിരിയോടെ മാത്രമേ നിങ്ങള്‍ക്ക് സ്വീകരിക്കാനാവൂ.
മുന്‍കാലങ്ങളില്‍ നിന്ന് മാറി ഇന്ന് ലോകത്തെവിടെയും സന്ദേശങ്ങള്‍ എത്തിക്കാവുന്ന തരത്തില്‍ നമ്മുടെ സാങ്കേതിക വിദ്യ മാറി. മൊബൈലുകളും കമ്പ്യൂട്ടറുകളും ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിന് ലളിതമായ മാര്‍ഗവുമായി. ക്രിസ്മസ്പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ആളുകള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ തുടങ്ങിയതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കാര്‍ഡുകളായി ആശംസാ സന്ദേശങ്ങള്‍ കൈമാറുന്നതിന് പുതുവത്സര ദിനങ്ങള്‍ എന്നും അനുയോജ്യമാണ്. ഒരു ചരിത്രം കൂടി പറയാനുണ്ട് ഇത്തരം ആശംസാ കാര്‍ഡുകള്‍ക്ക്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ പുരാതന ഈജിപ്ഷ്യന്‍ പാരമ്പര്യത്തിലാണ് ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്ന ആശയം പിറന്നത് എന്നാണ്. ഇതാ, 2025-ലെ പുതുവര്ഷപ്പുലരിയില് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അയക്കാവുന്ന ചില സന്ദേശങ്ങള്‍ നോക്കൂ.

ഇന്നലെകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭ പ്രതീക്ഷയോടെ നല്ല നാളേയ്ക്കായി കാത്തിരിക്കാം - ഹാപ്പി ന്യൂ ഇയര്‍
സ്നേഹവും സമാധാനവും നന്മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ
സ്നേഹവും സന്തോഷവും പുത്തന്‍ പ്രതീക്ഷകളും നിറഞ്ഞ പുതുവര്‍ഷം ഏവര്‍ക്കും വന്നണയട്ടെ - ഹാപ്പി ന്യൂ ഇയര്‍
നന്മനിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം - ഏവര്‍ക്കും പുതുവത്സര ആശംസകള്‍
ഏറെ പ്രതീക്ഷകള്‍ നിറഞ്ഞ വീണ്ടുമൊരു പുതുവത്സരപ്പുലരി കൂടി വന്നെത്തി. ഈ നവവത്സരം ഏവര്‍ക്കും മംഗളമാവട്ടെ - ഹാപ്പി ന്യൂ ഇയര്‍
പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവര്‍ഷം ആശംസിക്കുന്നു - ഏവര്‍ക്കും പുതുവത്സര ആശംസകള്‍
കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട. വരാന്‍ പോകുന്ന ദിനങ്ങള്‍ സന്തോഷത്തിന്റേതു മാത്രമാവട്ടെ - ഏവര്‍ക്കും പുതുവത്സര ആശംസകള്‍
പുതിയ ദിനം, പുതിയ വര്‍ഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകള്‍.. ഈ 2025 സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞതാവട്ടെ
പുത്തനുണര്‍വ്വും പുതുപ്രതീക്ഷയുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ഏവര്‍ക്കും പുതുവത്സര ആശംസകള്‍
ഓരോ മനുഷ്യനും ജനുവരിയിലെ ആദ്യ ദിവസം വീണ്ടും ജനിക്കണം. ഒരു പുതിയ ജീവിതം ആരംഭിക്കുക - ഹാപ്പി ന്യൂ ഇയര്‍
എല്ലാ സങ്കടങ്ങളും കഴുകിക്കളഞ്ഞ് സര്വ്വേശ്വരന് എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ - ഏവര്‍ക്കും പുതുവത്സര ആശംസകള്‍
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവര്‍ഷം നേരുന്നു - ഹാപ്പി ന്യൂ ഇയര്‍



Click it and Unblock the Notifications
