For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mother's day 2023: മാതൃദിനത്തില്‍ അറിഞ്ഞിരിക്കാം അമ്മയെന്ന പോരാളിയെക്കുറിച്ച്

|

അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്‌നേഹം എന്നാണ്. ഓരോ വര്‍ഷവും വളരെയധികം പ്രാധാന്യത്തോടെ തന്നെ നാം ആഘോഷിക്കേണ്ട ദിനമാണ് മാതൃദിനം. ഏറി വരുന്ന വൃദ്ധസദനങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. വഴക്കുകളും കുറുമ്പുകളുമായി അമ്മയുമായി നീണ്ട് നില്‍ക്കുന്ന ഒരു ബന്ധം തന്നെയാണ് നമ്മളോരോത്തര്‍ക്കും ഉള്ളത്. സ്‌നേഹം, ക്ഷമ, കാരുണ്യം, ത്യാഗം എന്നീ വാക്കുകളുടെ അര്‍ത്ഥമാണ് അമ്മക്കുള്ളത്. എന്നാല്‍ അമ്മമാരോടുള്ള സ്‌നേഹം വെളിപ്പെടുത്താന്‍ ഒരു ദിനത്തിന്റെ ആവശ്യം ഇല്ല എന്നുള്ളത് തന്നെയാണ് സത്യം. എന്നാല്‍ ഈ ദിനത്തിനുള്ള പ്രാധാന്യവും വളരെയധികം സന്തോഷത്തോടെയും നാം ആഘോഷിേക്കണ്ടതാണ്.

appy Mothers Day Wishes, Greetings, Images, Quotes, Whatsapp and Facebook Status Messages for Your Mom In Malayalam

 അമ്മയ്ക്ക് നല്‍കുവാന്‍ സമ്മാനം നമുക്ക് സ്വയം ഉണ്ടാക്കാം അമ്മയ്ക്ക് നല്‍കുവാന്‍ സമ്മാനം നമുക്ക് സ്വയം ഉണ്ടാക്കാം

ഗ്രീക്കിലാണ് മാതൃദിനം ആദ്യമായി ആഘോഷിച്ച് കൊണ്ടിരുന്നത്. പിന്നീട് അത് ലോകത്തെങ്ങുമുള്ള സംസ്‌കാരത്തിന്റേയും ആഘോഷത്തിന്റേയും ഭാഗമായി. അമ്മമാരുടെ സ്‌നേഹത്തിന് ഈ ഒരു ദിനത്തിന്റെ മാത്രം സന്തോഷങ്ങള്‍ പോരാ. നാമുള്ള കാലത്തോളം ഓരോ സെക്കന്റിലും ഓരോ പരമാണുകൊണ്ടും നാം നമ്മുടെ അമ്മയെ സ്‌നേഹിക്കണം, ദൈവതുല്യമായി കണക്കാക്കണം. അതുകൊണ്ട് തന്നെയാണ് മാതാ പിതാ ഗുരു ദൈവം എന്നു പറയുന്നതും. മക്കള്‍ക്ക് വേണ്ടി തന്റെ ജീവനും ജീവിതവും ഉഴിഞ്ഞ് വെച്ച വ്യക്തിയാണ് അമ്മ എന്ന കാര്യത്തില്‍ സംശയം വേണ്ട. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും നമ്മുടെയൊന്നും ജീവിതത്തില്‍ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഈ മാതൃദിനത്തില്‍ നമ്മുടെ അമ്മമാര്‍ക്ക് ചില ആശംസകള്‍ അറിയിക്കാം

മാതൃദിനത്തില്‍ അറിഞ്ഞിരിക്കാം അമ്മയെന്ന പോരാളിയെക്കുറിച്ച്

പകരം വെക്കാനില്ലാത്ത അമ്മയെന്ന സ്‌നേഹത്തെക്കുറിച്ച് നമുക്ക് നോക്കാം.

"അമ്മ ആയിരിക്കും നിങ്ങളുടെ ആദ്യ സുഹൃത്ത്, നിങ്ങളുടെ ഉത്തമസുഹൃത്ത്, നിങ്ങളുടെ എക്കാലത്തെയും സുഹൃത്ത്"

മാതൃദിനത്തില്‍

മാതൃദിനത്തില്‍

അമ്മക്ക് ഒരു കാരണവശാലും മക്കളെ വെറുക്കാനെ ഒഴിവാക്കാനോ സാധിക്കുകയില്ല. അത് തന്നെയാണ് ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനവും.

"നിങ്ങള്‍ നിങ്ങളുടെ അമ്മയെ നോക്കുമ്പോള്‍, നിങ്ങള്‍ക്ക് അറിയുന്ന ഏറ്റവും ശുദ്ധമായ സ്‌നേഹത്തിലേക്കാണ് ആ നോട്ടം എത്തുന്നത്"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

നിസ്വാര്‍ത്ഥമായ സ്‌നേഹം മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരാള്‍. അത് അമ്മ മാത്രമായിരിക്കും. ഒരിക്കലും അതിന് പകരം വെക്കാന്‍ ആര്‍ക്കും സാധിക്കില്ല

"അമ്മയാണ് വീട്ടിലെ ഹൃദയമിടിപ്പ്; അമ്മയില്ലാതെ, ഹൃദയമിടിപ്പ് ഇല്ല, മാതൃദിനാശംസകള്‍"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

അമ്മമാരോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നതിന് വേണ്ടി മാത്രം ഒരു ദിനത്തിന്റെ ആവശ്യം ഇല്ല. അതുകൊണ്ട് തന്നെ എല്ലാ ദിവസവും നമുക്കെല്ലാം മാതൃദിനം തന്നെയാണ്.

"അമ്മയെ പോലെ നമുക്ക് അമ്മ മാത്രം, പകരം വെക്കാന്‍ മറ്റാരുമില്ല"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

അമ്മയെന്ന സത്യം നമ്മുടെ ഉള്ളില്‍ ജീവിക്കുന്ന ഒരു പ്രകാശമാണ്. ഒരു അമ്മ തന്റെ മരണക്കിടക്കയില്‍ പോലും ആഗ്രഹിക്കുന്നത് മക്കളുടെ സുഖവും ക്ഷേമവും തന്നെയാണ്‌

" എന്റെ വഴികളിലെ വെളിച്ചമാണ് എന്റെ അമ്മ, മാതൃദിനാശംസകള്‍"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

എത്ര മക്കളുണ്ടെങ്കിലും ഒരമ്മക്ക് തന്റെ എല്ലാ മക്കളും ഒരുപോലെ തന്നെയാണ്. ഒരിക്കലും ഒരാളെ മറ്റൊരാളേക്കാള്‍ സ്‌നേഹിക്കാനോ ലാളിക്കാനോ ഒരമ്മക്കും സാധിക്കില്ല.

"അമ്മമാര്‍ എന്തിനേയും ചേര്‍ത്ത് നിര്‍ത്തുന്നു, നിങ്ങള്‍ക്ക് കാണാന്‍ കഴിയാത്തപ്പോള്‍ പോലും, അവര്‍ എപ്പോഴും കുടുംബത്തെ ഒരുമിച്ചു നിര്‍ത്തുന്നു"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

തന്റെ ഉള്ളില്‍ ജീവന്റെ തുടിപ്പ് ഉണ്ട് എന്ന് മനസ്സിലാക്കുന്ന ആ നിമിഷം മുതല്‍ തന്നെ ഓരോ സ്ത്രീയും സ്വയം അമ്മയായി മാറുകയാണ്‌

"കൊച്ചുകുട്ടികളുടെ അധരങ്ങളിലും ഹൃദയങ്ങളിലും ദൈവത്തിനുള്ള പേരാണ് അമ്മ, മാതൃദിനാശംസകള്‍"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

മക്കളുടെ ഓരോ വളര്‍ച്ചയിലും അമ്മയുടെ പങ്ക് അത് അവിസ്മരണീയമാണ് എന്നുള്ളത് തന്നെയാണ് പ്രപഞ്ച സത്യം. അത്രയധികം കഷ്ടപ്പാടുകളിലൂടെയാണ് ഒരമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തിക്കൊണ്ട് വരുന്നത്‌

"മക്കളുടെ ജീവിതത്തില്‍ ഒരു അമ്മയുടെ സ്വാധീനം കണക്കാക്കാനാവില്ല"
മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

മാതൃത്വവും സ്‌നേഹവും പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീക്കുണ്ടാവുന്ന ഗുണങ്ങളല്ല. പ്രസവിക്കാത്തവരിലും ഇതെല്ലാം ഉണ്ട് എന്നുള്ളത് തന്നെയാണ് സത്യം. ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ഗര്‍ഭധാരണം ബുദ്ധിമുട്ടായ പല അമ്മമാരും ഉണ്ട്‌

"മാതൃത്വത്തേക്കാള്‍ അത്യാവശ്യമായ മറ്റൊന്നും ജീവിതത്തില്‍ ഇല്ല"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

അമ്മയെന്ന ദൈവത്തെ പലരും വിസ്മരിക്കുന്നു. എന്നാല്‍ അമ്മക്ക് പകരം എത്രയൊക്കെ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചാലും അമ്മയെന്ന ദൈവത്തെയാണ് ആദ്യം തിരിച്ചറിയേണ്ടത്.

"എനിക്ക് ദൈവത്തെ കാണാം, അതെ എന്റെ അമ്മയെ കാണുമ്പോള്‍"

മാതൃദിനാശംസകള്‍

മാതൃദിനാശംസകള്‍

മലയാളം ബോള്‍ഡ് സ്‌കൈയുടെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

"അമ്മ എന്റെ കൂട്ടുകാരി, അന്നും ഇന്നും ഇനി എന്നും, മാതൃദിനാശംസകള്‍"

English summary

Happy Mother's Day 2023 Wishes, Greetings, Images, Quotes, Whatsapp and Facebook Status Messages for Your Mom In Malayalam

Here we are sharing mother's day wishes, greetings, images, quotes, whatsapp and facebook status for your mom in malayalam. Take a look.
X
Desktop Bottom Promotion