Latest Updates
-
നവംബർ 13 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് കരുതലോടെ നീങ്ങാം -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ജോലി, ധനം, ബന്ധങ്ങൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക
Happy Maha Shivratri 2025 : ശിവരാത്രി നാളില്‍ അയക്കാന്‍ സന്ദേശങ്ങളും വാട്സാപ്പ് സ്റ്റാറ്റസുകളും
Happy Maha Shivaratri 2025 Quotes, Messages, Wishes in Malayalam: എല്ലാ വര്‍ഷവും ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തീയതിയിലാണ് മഹാശിവരാത്രി ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് മഹാശിവരാത്രി. ഈ വര്‍ഷം മഹാശിവരാത്രി ഉത്സവം ഫെബ്രുവരി 26 ബുധനാഴ്ച ആഘോഷിക്കും. പുരാണ വിശ്വാസമനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്ദശി തിയതിയിലാണ് ശിവനും പാര്‍വതിദേവിയും വിവാഹിതരായത്.
ഈ ശിവരാത്രി നാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങള്‍ ഞങ്ങള്‍ ഇവിടെ നല്കുന്നു. ഇത് നിങ്ങള്‍ക്ക് വാട്സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതാണ്.

കാളകൂട വിഷം കുടിച്ച നാള്
ശിവരാത്രിയുമായി ബന്ധപ്പെട്ട് പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്ന് പരമശിവന് കാളകൂട വിഷം കുടിച്ചതുമായി ബന്ധപ്പെട്ടാണ്. പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന് പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്താതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന് വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില് ഉറച്ചു നിന്നു. അങ്ങനെ ഭഗവാന് നീലകണ്ഠന് എന്ന പേരും ലഭിച്ചു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.

പരമേശ്വര-പാര്‍വതീ വിവാഹം
പരമേശ്വരന്റെയും പാര്‍വതീ ദേവിയുടെയും വിവാഹം നടന്ന ദിനമാണ് ശിവരാത്രി എന്നാണ് മറ്റൊരു ഐതിഹ്യം. അതിനാലാണ് ശിവരാത്രി വിശേഷദിവസമായി പലരും ആഘോഷിക്കുന്നത്.

ശിവതാണ്ഡവം നടത്തിയ നാള്
പരമശിവന് ആദ്യമായി താണ്ഡവ നൃത്തം ആടിയ ദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായി ശിവരാത്രി അറിയപ്പെടുന്നു. മഹാനടനത്തില് സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി രൂപപ്പെട്ടു.

ശിവലിംഗം രൂപപ്പെട്ട നാള്
ബ്രഹ്മാവും മഹാവിഷ്ണുവും തമ്മില്‍ ഒരിക്കല്‍ തര്‍ക്കമുണ്ടായി. ആ സമയം അവര്‍ക്കിടയില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അതിന്റെ മുകള്‍ഭാഗവും കീഴ്ഭാഗവും ദൃശ്യമായിരുന്നില്ല. രണ്ട് അറ്റങ്ങളും കണ്ടുപിടിക്കാനായി ബ്രഹ്മാവ് മുകളിലേക്കും വിഷ്ണുദേവന് താഴേക്കും സഞ്ചരിച്ചു. എന്നാല്‍ ഉദ്യമം പരാജയപ്പെട്ട് ഇരുവരും പൂര്‍വസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ പരമശിവന് പ്രത്യക്ഷപ്പെട്ട് ഇരുവരെയും തന്റെ അന്തസ്സാരമെന്തെന്ന് ബോധ്യപ്പെടുത്തി. പരമശിവന് പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്ദശി രാത്രിയിലായിരുന്നു. എല്ലാ വര്‍ഷവും ഈ രാത്രി വ്രതം അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും അദ്ദേഹം അരുളിയെന്നുമാണ് വിശ്വാസം.

മഹാശിവരാത്രിയുടെ പ്രാധാന്യം
മഹാശിവരാത്രിയില്‍ വിശ്വാസികള്‍ പരമശിവനെ ആരാധിക്കുന്നു. ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നു. ഈ ദിവസം ഉപവസിക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ നല്ല ഭര്‍ത്താവിനെ ലഭിക്കുമെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു.

വിവാഹ തടസങ്ങള്‍ നീങ്ങാന്‍
പെണ്‍കുട്ടിയുടെ വിവാഹ തടസങ്ങള്‍ നീങ്ങാന്‍ ശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ മതി. വ്രതം അനുഷ്ഠിക്കുന്നതിലൂടെ പരമേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു. ഇതിനൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നിലനില്ക്കുന്നു.

ശിവലിംഗ പൂജ
പരമശിവന്റെ പ്രതീകമാണ് ശിവലിംഗം. ശിവ എന്നാല്‍ ക്ഷേമം, ലിംഗം എന്നാല്‍ സൃഷ്ടി. സംസ്കൃതത്തില്‍ ലിംഗ എന്നാല്‍ ചിഹ്നം എന്നാണ് അര്‍ത്ഥമാക്കുന്നത്. ശിവന് നിത്യതയുടെ പ്രതീകമാണ്. വിശ്വാസമനുസരിച്ച്, ലിംഗം പ്രപഞ്ചത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

മഹാശിവരാത്രി പൂജ
മഹാശിവരാത്രി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് വ്രതം ആരംഭിക്കുക. ശിവക്ഷേത്രത്തിലോ അല്ലെങ്കില്‍ പൂജാമുറിയിലോ ചെന്ന് ശിവലിംഗത്തില്‍ വെള്ളം അര്‍പ്പിക്കുക. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവ ഭക്തിപൂര്‍വ്വം ചൊല്ലാം.

ശിവരാത്രി വ്രതം
പരമേശ്വരന് കൂവളത്തിലയും കൂവളമാല സമര്‍പ്പിക്കുന്നതും ജലധാര നടത്തുന്നതും അത്യുത്തമമാണ്. ശിവരാത്രി നാളില്‍ രാത്രി പൂര്‍ണ്ണമായും ഉറക്കം ഒഴിവാക്കിയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. പഞ്ചാക്ഷരീമന്ത്രം ഈ ദിനം ജപിക്കാം. ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്.



Click it and Unblock the Notifications
