Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
Happy Women's Day 2024: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മറന്നു പോവരുതാത്ത പെണ്ശബ്ദങ്ങള്
അന്താരാഷ്ട്ര വനിതാ ദിനം 2024: വനിതകള്‍ക്ക് മാത്രമായുള്ള ഒരു ദിനം. അന്താരാഷ്ട്രവനിതാ ദിനത്തെ ഓര്‍ക്കാന്‍ അത്രയും മതി. എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ ഭാഗമായാണ് ഈ ദിനത്തെ എപ്പോഴും കണക്കാക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അഴിമതികളും പ്രശ്നങ്ങളും അവസാനിപ്പിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് മാര്‍ച്ച്-8 ലെ അന്താരാഷ്ട്ര വനിതാ ദിനം. എന്നാല്‍ എന്തുകൊണ്ടാണ് ഈ ദിനം അന്താരാഷ്ട്ര വനിതാ ദിനമായത് എന്ന് നിങ്ങള്‍ക്കറിയാമോ?അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനത്തിന് ആഗോള ശ്രദ്ധ കിട്ടിയത് 1957-ല്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ്. 1500 സ്ത്രീകള്‍ നടത്തിയ ഒരു തൊഴിലാളി ജാഥയോടെ ആരംഭിച്ച ഈ ദിനം പിന്നീട് ഇന്ന് വരേക്കും ആഘോഷിച്ച് പോവുന്നു. വനിതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി പോരാടുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇതിന് പിന്നില്‍ അനേകം ധീര വനിതകളുടെ പ്രയത്നവും കഷ്ടപ്പാടുകളും ഉണ്ട് എന്ന് നമുക്കറിയാം.
ചരിത്രം ഇപ്രകാരം
1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന വനിതാ തൊഴിലാളികളുടെ അന്താരാഷ്്ച്ര കോണ്‍ഫറന്‍സില്‍ ആണ് സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ നായികയായ ക്ലാര സീത്കിന് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. അങ്ങനെ അന്ന് ആദ്യമായി 1911-ല്‍ ഈ ദിനം ആഘോഷിക്കപ്പെട്ടു. ഈ ദിനത്തില്‍ നമ്മുടെ പെണ്‍പോരാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ചില സ്നേഹ സന്ദേശങ്ങള്‍ നമുക്ക് അയക്കാവുന്നതാണ്.
സന്ദേശങ്ങള്‍
ധീരതയോടെ നമ്മുടെ ലോകം കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ശക്തയായ വനിതകള്‍ക്കെല്ലാം തന്നെ വനിതാ ദിനാശംസകള്‍
ഓരോ ജീവിതവും ഇത്രയേറെ മനോഹരമാക്കിയ ഓരോ സ്ത്രീക്കും അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍
സ്ത്രീ ആയിരിക്കുക എന്ന സൂപ്പര്‍ പവ്വറില്‍ ഉറച്ച നിലപാടോട് കൂടി നിലകൊള്ളുന്ന ഓരോ സ്ത്രീക്കും വനിതാ ദിനാശംസകള്‍
സ്ത്രീകള്‍ ഒരിക്കലും ദുര്‍ബലരല്ല, ദൈവത്തിന്റെ മനോഹരമായ സൃഷ്ടിയാണ്. എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍
അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഓരോരുത്തര്‍ക്കും അര്‍ഹമായ ലോകം സൃഷ്ടിക്കാന്‍ സാധിക്കട്ടെ വനിതാദിനാശംസകള്‍. ചരിത്രത്തിലെ ശക്തരായ സ്ത്രീകള്‍ അവരുടെ ഉദ്ദരണികളും
സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും.
എമ്മ വാട്സണ്
ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടതില്ല, അത് ഞാന്‍ തന്നെ തീരുമാനിക്കും.
ഒപെറ വിന്‍ഫ്രെ
എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ കരുതുന്ന കാര്യങ്ങളില്‍ ഒരു തരത്തിലുള്ള പരിമിതികളും ഇല്ല. സ്വന്തമായി കാര്യങ്ങളെ ചെയ്യുന്നതിനും നടത്തുന്നതിനും ശ്രമിക്കുക.
മിഷേല്‍ ഒബാമ
ജീവിത വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം മാത്രമല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്.
മലാല യൂസഫ് സായി
'നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദത്തിന്റെ പ്രാധാന്യം നാം പലപ്പോഴും തിരിച്ചറിയുന്നത്.
ഇന്ദിരാഗാന്ധി
'രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്.



Click it and Unblock the Notifications
