Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
International Labour Day 2025: മെയ് ദിനം; ഈ സന്ദേശങ്ങള്‍ നിങ്ങള്‍ക്കായി
മെയ് 1 ലോകമെമ്പാടും അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. ഇന്ത്യയില്‍ ഈ ദിനം തൊഴിലാളി ദിനം, മെയ് ദിനം, ശ്രമിക് ദിവസ്, മസ്ദൂര്‍ ദിവസ് എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന് തൊഴിലാളികള്‍ നല്കിയ സംഭാവനകള്‍ ഈ ദിവസം സ്മരിക്കുന്നു. തൊഴിലാളി അവകാശത്തിനും ഐക്യത്തിനും വേണ്ടിയാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്.
എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന അവകാശം അമേരിക്കന്‍ മുതലാളിത്തത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങിയ സഹന സമരത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ദിനം. അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ലോകത്തിന്റെ വിവിധ കോണുകളിലെ തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുത്തു.
രാജ്യത്തുടനീളമുള്ള തൊഴിലാളി യൂണിയനുകള്‍ ഈ ദിനത്തോടനുബന്ധിച്ച് റാലികളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നു. ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും ഈ ദിവസം പൊതു അവധി ദിനമായി ആചരിക്കുന്നു. മെയ് ദിനത്തില്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കായി കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ:

മെയ് ദിനാശംസകള്‍
നമുക്ക് ചുറ്റും ഇച്ഛാശക്തിയും കഠിനാധ്വാനവും സമര്‍പ്പണവും കൈമുതലാക്കിയവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ദിവസമാണ് മെയ് ദിനം - ഏവര്‍ക്കും മെയ് ദിനം ആശംസിക്കുന്നു
മെയ് ദിനാശംസകള്‍
ഈ മെയ് ദിനത്തില്‍ നമുക്ക് ഒന്നിച്ച് കൈകോര്‍ത്ത് മുന്നേറാം- മെയ് ദിന ആശംസകള്‍
മെയ് ദിനാശംസകള്‍
നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കട്ടെ, അതിന്റെ ഫലമായി എല്ലാ ദിവസവും ഉയര്‍ച്ചയും ബഹുമാനവും അഭിവൃദ്ധിയുമുണ്ടാവട്ടെ - മെയ്ദിന ആശംസകള്‍
മെയ് ദിനാശംസകള്‍
വിദഗ്ദ്ധനായ ഒരു തൊഴിലാളി, എന്നും ലോകത്തിന് ഒരു നിധിയായി അവശേഷിക്കുന്നു - മെയ് ദിന ആശംസകള്‍
മെയ് ദിനാശംസകള്‍
തൊഴിലാളികളുടെ കരുത്തില്‍ ലോകം ഇന്ന് കാണുന്ന സമൃദ്ധികള്‍ വെട്ടിപ്പിടിച്ചു. എല്ലാ തൊഴിലാളികള്‍ക്കും സന്തോഷകരമായ മെയ് ദിനം ആശംസിക്കുന്നു
മെയ് ദിനാശംസകള്‍
ഇരുമ്പ് ചങ്ങലകള്‍ തകര്‍ത്തെറിഞ്ഞ് പട്ടിണിയുടെ ആവേശോജ്ജ്വലമായ സമരത്തിന്റെ ഓര്‍മ്മയില്‍ ഒരു തൊഴിലാളി ദിനം - ഏവര്‍ക്കും മെയ് ദിന ആശംസകള്‍
മെയ് ദിനാശംസകള്‍
അടിമത്തത്തിന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിയാനുള്ള മനുഷ്യാഭിനിവേശത്തിന്റെ ഓര്‍മ്മകളുമായി വീണ്ടുമൊരു തൊഴിലാളി ദിനം കൂടി - മെയ്ദിന ആശംസകള്‍ നേരുന്നു
മെയ് ദിനാശംസകള്‍
എട്ട് മണിക്കൂര്‍ ജോലി അവകാശമായി നേടിയെടുത്ത് വിസ്മയ പോരാട്ടത്തിന്റെ ഓര്‍മ്മയില്‍ ഏവര്‍ക്കും മെയ് ദിന ആശംസകള്‍
മെയ് ദിനാശംസകള്‍
വ്യക്തിത്വത്തിന്റെ വിപുലീകരണമാണ് ജോലി. ഇത് ഒരു നേട്ടമാണ്. ഒരു വ്യക്തി സ്വയം നിര്‍വചിക്കുന്നതിനും അവന്റെ മൂല്യം അളക്കുന്നതിനും അവന്റെ മാനവികതയ്ക്കും ഉള്ള ഒരു മാര്‍ഗമാണിത് - മെയ് ദിനാശംസകള്‍



Click it and Unblock the Notifications
