Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗുരുപൂര്‍ണിമ ദിനത്തില്‍ പ്രിയപ്പെട്ട ഗുരുവിന് ആശംസകള്‍ കൈമാറാം
ഗുരു സങ്കല്പ്പത്തിന് മുന്നില്‍ നമുക്കുള്ളതെല്ലാം സമര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സ്ഥാനത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു ദിവസമാണ് ഗുരുപൂര്‍ണിമ. ആഷാഢ മാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു. നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റം വരുത്തുന്ന ഒരു വ്യക്തിയാണ് ഗുരു എപ്പോഴും. നമ്മുടെ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള ആദ്യാക്ഷരം തുറന്ന് തരുന്നത് ഗുരുവാണ്. ഈ വര്‍ഷം ജൂലൈ 10 നാണ് ഗുരുപൂര്‍ണിമ ദിനമായി ആഘോഷിക്കുന്നത്.

നമ്മുടെ ഗുരുക്കന്മാരെ വന്ദിക്കുന്നതിനും ആരാധിക്കുന്നതിനും ഉള്ള ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്ന് തന്നെയാണ് ഗുരുപൂര്‍ണിമ. മാതാപിതാ ഗുരു ദൈവം എന്നാണ് പറയുന്നത്. എന്തായാലും ദൈവത്തിന് മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഗുരു. അതുകൊണ്ട് തന്നെ ദൈവത്തിന് സമമായാണ് ഗുരുവിനെ കണക്കാക്കുന്നത്. നമ്മുടെ സംസ്കാരവും പാരമ്പര്യവും ആയി വളരെയധികം ബന്ധപ്പട്ട് കിടക്കുന്നതാണ് ഗുരുപൂര്‍ണിമ. ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാര്ക്ക് ഈ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗുരുപൂര്‍ണിമ
ഗുരുവും ദൈവവും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഞാന്‍ ആര്‍ക്കാണ് പ്രണമിക്കണം? എന്നെ ദൈവത്തെ പരിചയപ്പെടുത്തിയ ഗുരുവിന്റെ മുമ്പില്‍ ഞാന്‍ നമിക്കുന്നു - കബീര്‍

ഗുരുപൂര്‍ണിമ
ഗുരുവിന്റെ പാദങ്ങളെ ആരാധിക്കുന്നത് എല്ലാ ആരാധനകളുടെയും ആത്യന്തികമാണ്- ശ്രീ ഗുരു പ്രണാം

ഗുരുപൂര്‍ണിമ
ഒരു മനുഷ്യന് ആദ്യം പോകേണ്ട വഴിയില്‍ സ്വയം നയിക്കണം. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന് മറ്റുള്ളവരെ നയിക്കാനാവൂ - ബുദ്ധന്

ഗുരുപൂര്‍ണിമ
ലോകത്തില്‍ ആരും മായയില്‍ വസിക്കരുത്. ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മുന്നോട്ട് പോവാന്‍ കഴിയില്ല - ഗുരു നാനാക്ക്

ഗുരുപൂര്‍ണിമ
ഞാന്‍ ഗുരുവിന്റെ കാല്ക്കല് നിരന്തരം നമിക്കുന്നു, ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്നു, യഥാര്‍ത്ഥ ഗുരു എനിക്ക് വഴി കാണിച്ചുതരുന്നു - ഗുരു നാനാക്ക്

ഗുരുപൂര്‍ണിമ
നമ്മുടെ ശത്രു എപ്പോഴും വളരെ നല്ല ഒരു അധ്യാപകനാണ് - ദലൈലാമ.

ഗുരുപൂര്‍ണിമ
ഒരാള്‍ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്തുമ്പോള്‍ ഒരാള്‍ക്ക് ലോകത്തിന്റെ പകുതിയും കീഴടക്കാന്‍ കഴിയും. എന്നെ നിങ്ങളുടെ ശിഷ്യനായി സ്വീകരിച്ചതിന് നന്ദി

ഗുരുപൂര്‍ണിമ
ശാരീരിക സ്വഭാവത്തിനപ്പുറത്തേക്ക് ഉയരുന്നതിനുള്ള മനുഷ്യന്റെ കഴിവിനെയും ഇത് സാധ്യമാക്കിയ ആദി യോഗിയുടെ മഹത്വത്തെയും നാം ആഘോഷിക്കുന്നു - സദ്ഗുരു



Click it and Unblock the Notifications
