For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുപൂര്‍ണിമ ദിനത്തില്‍ പ്രിയപ്പെട്ട ഗുരുവിന് ആശംസകള്‍ കൈമാറാം

|

ഗുരു സങ്കല്‍പ്പത്തിന് മുന്നില്‍ നമുക്കുള്ളതെല്ലാം സമര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സ്ഥാനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു ദിവസമാണ് ഗുരുപൂര്‍ണിമ. ആഷാഢ മാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു. നമ്മുടെ ജീവിതത്തില്‍ വളരെയധികം മാറ്റം വരുത്തുന്ന ഒരു വ്യക്തിയാണ് ഗുരു എപ്പോഴും. നമ്മുടെ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള ആദ്യാക്ഷരം തുറന്ന് തരുന്നത് ഗുരുവാണ്. ഈ വര്‍ഷം ജൂലൈ 13 നാണ് ഗുരുപൂര്‍ണിമ ദിനമായി ആഘോഷിക്കുന്നത്.

Happy Guru Purnima 2021

 നെഗറ്റീവ് എനര്‍ജി പൂര്‍ണമായും ഇല്ലാതാക്കും ഉപ്പ് നെഗറ്റീവ് എനര്‍ജി പൂര്‍ണമായും ഇല്ലാതാക്കും ഉപ്പ്

നമ്മുടെ ഗുരുക്കന്‍മാരെ വന്ദിക്കുന്നതിനും ആരാധിക്കുന്നതിനും ഉള്ള ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്ന് തന്നെയാണ് ഗുരുപൂര്‍ണിമ. മാതാപിതാ ഗുരു ദൈവം എന്നാണ് പറയുന്നത്. എന്തായാലും ദൈവത്തിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഗുരു. അതുകൊണ്ട് തന്നെ ദൈവത്തിന് സമമായാണ് ഗുരുവിനെ കണക്കാക്കുന്നത്. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ആയി വളരെയധികം ബന്ധപ്പട്ട് കിടക്കുന്നതാണ് ഗുരുപൂര്‍ണിമ. ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്‍മാര്‍ക്ക് ഈ സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ഗുരുവും ദൈവവും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഞാന്‍ ആര്‍ക്കാണ് പ്രണമിക്കണം? എന്നെ ദൈവത്തെ പരിചയപ്പെടുത്തിയ ഗുരുവിന്റെ മുമ്പില്‍ ഞാന്‍ നമിക്കുന്നു - കബീര്‍

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ഗുരുവിന്റെ പാദങ്ങളെ ആരാധിക്കുന്നത് എല്ലാ ആരാധനകളുടെയും ആത്യന്തികമാണ്- ശ്രീ ഗുരു പ്രണാം

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ഒരു മനുഷ്യന്‍ ആദ്യം പോകേണ്ട വഴിയില്‍ സ്വയം നയിക്കണം. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന് മറ്റുള്ളവരെ നയിക്കാനാവൂ - ബുദ്ധന്‍

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ലോകത്തില്‍ ആരും മായയില്‍ വസിക്കരുത്. ഒരു ഗുരു ഇല്ലാതെ ആര്‍ക്കും മുന്നോട്ട് പോവാന്‍ കഴിയില്ല - ഗുരു നാനാക്ക്

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ നിരന്തരം നമിക്കുന്നു, ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്നു, യഥാര്‍ത്ഥ ഗുരു എനിക്ക് വഴി കാണിച്ചുതരുന്നു - ഗുരു നാനാക്ക്

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

നമ്മുടെ ശത്രു എപ്പോഴും വളരെ നല്ല ഒരു അധ്യാപകനാണ് - ദലൈലാമ.

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ഒരാള്‍ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്തുമ്പോള്‍ ഒരാള്‍ക്ക് ലോകത്തിന്റെ പകുതിയും കീഴടക്കാന്‍ കഴിയും. എന്നെ നിങ്ങളുടെ ശിഷ്യനായി സ്വീകരിച്ചതിന് നന്ദി

ഗുരുപൂര്‍ണിമ

ഗുരുപൂര്‍ണിമ

ശാരീരിക സ്വഭാവത്തിനപ്പുറത്തേക്ക് ഉയരുന്നതിനുള്ള മനുഷ്യന്റെ കഴിവിനെയും ഇത് സാധ്യമാക്കിയ ആദി യോഗിയുടെ മഹത്വത്തെയും നാം ആഘോഷിക്കുന്നു - സദ്ഗുരു

English summary

Happy Guru Purnima 2022 Wishes, Quotes, Images, Greetings, Messages, Whatsapp Status in Malayalam

Here we are sharing the wishes, images, messages, quotes and whatsapp status to share with your guru on gurupurnima day 2021. Take a look.
X
Desktop Bottom Promotion