For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചങ്കാണ് എന്റെ ചങ്ങായി

|

'ഒരു മുറി മുഴുവന്‍ പ്രകാശം പരത്താന്‍ ഒരു മെഴുകുതി മതി, നിങ്ങളുടെ ജീവിതം മുഴുവന്‍ പ്രകാശിപ്പിക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തും'. സൗഹൃദം എന്നത് ഒരു വാക്കല്ല, മറിച്ച് ഒരു വികാരമാണ്. നിബന്ധനകളും വ്യവസ്ഥകളും ഇല്ലാതെ നിങ്ങളുടെ ജീവിത്തില്‍ കടന്നുവരുന്ന കൂടപ്പിറപ്പുകളെപ്പോലെയാണ് ഉറ്റ ചങ്ങാതിമാര്‍. നിങ്ങള്‍ നിങ്ങള്‍ക്കായി കെട്ടിപ്പടുത്ത കുടുംബമാണ് നിങ്ങളുടെ സുഹൃത്തുക്കള്‍. അവര്‍ ഇല്ലാതെ നമ്മുടെ ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ ലോകത്ത് എവിടെയുമുള്ള സുഹൃത്തുക്കളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ട്. എങ്കിലും സുഹൃത് ബന്ധങ്ങളുടെ പ്രാധാന്യം ലോകത്തിനു മുന്നില്‍ പറഞ്ഞറിയിക്കാന്‍ ഒരു പ്രത്യേക ദിനം തന്നെ ഇതിനായി ഒരുക്കിയിരിക്കുന്നു. സൗഹൃദ ദിനത്തിന്റെ ചരിത്രം ഈ ലേഖനത്തിലൂടെ വായിച്ചറിയൂ. ഒപ്പം, നിങ്ങളുടെ ചങ്ക് ചങ്ങാതിമാര്‍ക്ക് അയക്കാവുന്ന സന്ദേശങ്ങളും നോക്കാം.

ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം

ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം

ലോകമെമ്പാടുമുള്ള വിവിധ സംസ്‌കാരങ്ങളില്‍ സമാധാനം വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 30ന് അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആഘോഷിക്കുന്നു.

യു.എന്‍ പ്രഖ്യാപനം 2011ല്‍

യു.എന്‍ പ്രഖ്യാപനം 2011ല്‍

2011 ഏപ്രില്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30ന് ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കി. എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിനു മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. ഇന്ത്യയില്‍, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം അത് ഓഗസ്റ്റ് 2 ആണ്.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാMost read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

പല രാജ്യം പല ദിനം

പല രാജ്യം പല ദിനം

യഥാര്‍ത്ഥത്തില്‍ സൗഹൃദ ദിനം പല രാജ്യങ്ങളും വ്യത്യസ്ത തീയതികളില്‍ ആഘോഷിക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ഉറുഗ്വേ എന്നിവിടങ്ങളില്‍ ജൂലൈ 20നാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ഇക്വഡോര്‍, മെക്‌സിക്കോ, വെനിസ്വേല എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫെബ്രുവരി 14നും ബൊളീവിയയില്‍ ജൂലൈ 23നും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു. ബംഗ്ലാദേശ്, മലേഷ്യ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സൗഹൃദ ദിനം ചരിത്രം

സൗഹൃദ ദിനം ചരിത്രം

1930ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ ജോയ്‌സ് ഹാളാണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിന് രൂപം നല്‍കിയത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം തീയതി ഇത് ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാണിജ്യപരമായ ഒരു തന്ത്രമാണിതെന്ന് വിമര്‍ശനം ഉയര്‍ന്നു. 1940 ആയപ്പോഴേക്കും അമേരിക്കയില്‍ ഫ്രണ്ട്ഷിപ്പ് ഡേ കാര്‍ഡുകള്‍ നല്‍കാനുള്ള ആശയം കുറഞ്ഞുവന്നു. ഈ അവസരത്തില്‍ ഫ്രണ്ട്ഷിപ്പ് ദിനത്തിന്റെ നിറവും മങ്ങിവന്നു.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

ആദ്യത്തെ സൗഹൃദ ദിനം

ആദ്യത്തെ സൗഹൃദ ദിനം

പിന്നീട്, 1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ 'ലോക സൗഹൃദ ദിനം' എന്ന ആശയം ആദ്യമായി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് പിന്നീട് വംശം, നിറം, മതം, വംശീയത എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അടിത്തറയായി മാറി.

എങ്ങനെ ആഘോഷിക്കുന്നു

എങ്ങനെ ആഘോഷിക്കുന്നു

നവമാധ്യമങ്ങളുടെ വരവോടെ സൗഹൃദത്തിന് അതിര്‍വരമ്പുകള്‍ തന്നെ ഇല്ലാതായി. സൗഹൃദത്തിന് പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ള നവമാധ്യമങ്ങള്‍ക്ക് സാധിച്ചു. എല്ലാ വര്‍ഷവും സുഹൃത്തുക്കള്‍ ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും പരസ്പരം സൗഹൃദം പങ്കുവയ്ക്കുകയും പുതുക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ആളുകള്‍ പരസ്പരം വര്‍ണ്ണാഭമായ സൗഹൃദ ബാന്‍ഡുകളും പുഷ്പവും നല്‍കി ഈ ദിവസം ആഘോഷിക്കുന്നു.

English summary

Happy Friendship Day: wishes, quotes, Facebook and Whatsapp status, messages for your friends

Friends is not a word but an emotion. Take a look at some wishes, quotes, Facebook and Whatsapp status, messages to share with your friends.
X
Desktop Bottom Promotion