Latest Updates
-
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
Friendship Day Wishes : ലോകം മുഴുവന്‍ വളരട്ടെ സൗഹൃദം; ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും സൗഹൃദ ദിനം ആഘോഷിക്കുന്നു. 2011 ഏപ്രില്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂലൈ 30ന് അന്താരാഷ്ട്ര സൗഹൃദ ദിനം ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കി. എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിനു മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. ഇന്ത്യയില്‍, ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് സൗഹൃദ ദിനം വരുന്നത്.
യഥാര്‍ത്ഥത്തില്‍ സൗഹൃദ ദിനം പല രാജ്യങ്ങളും വ്യത്യസ്ത തീയതികളില്‍ ആഘോഷിക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, സ്പെയിന്, ഉറുഗ്വേ എന്നിവിടങ്ങളില്‍ ജൂലൈ 20നാണ് ഇത്. ഇക്വഡോര്‍, മെക്സിക്കോ, വെനിസ്വേല എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫെബ്രുവരി 14നും ബൊളീവിയയില്‍ ജൂലൈ 23നും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു. ബംഗ്ലാദേശ്, മലേഷ്യ, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നവമാധ്യമങ്ങളുടെ വരവോടെ സൗഹൃദത്തിന് അതിര്‍വരമ്പുകള്‍ തന്നെ ഇല്ലാതായി. സൗഹൃദത്തിന് പുതിയ തലങ്ങള്‍ സൃഷ്ടിക്കാന്‍ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോലുള്ള നവമാധ്യമങ്ങള്‍ക്ക് സാധിച്ചു. എല്ലാ വര്‍ഷവും സുഹൃത്തുക്കള്‍ ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുകയും പരസ്പരം സൗഹൃദം പങ്കുവയ്ക്കുകയും പുതുക്കുകയും ചെയ്യുന്നു. ഈ ഫ്രണ്ടഷിപ്പ് ഡേയില്‍ നിങ്ങളുടെ ഉറ്റ ചങ്ങാതിമാര്‍ക്ക് അയക്കാവുന്ന ചില സന്ദേശങ്ങള്‍ ഇതാ.

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
നിന്റെ സാന്നിധ്യത്തോടെ എന്റെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ വന്നു. സൗഹൃദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നീ എന്നെ പഠിപ്പിച്ചു - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
നമ്മള് ആദ്യം കണ്ടുമുട്ടിയപ്പോള്‍ ചിരിച്ചു, ക്രമേണ നമ്മള് പരിചയപ്പെട്ടു, ഇപ്പോള്‍ കൂടുതല്‍ അടുത്തു. ഈ ജീവിതത്തില്‍ നീ എന്റെ ഏറ്റവും നല്ല സുഹൃത്താണ് - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
ഓര്‍മ്മിക്കാനും ഓര്‍മ്മിക്കപ്പെടാനും ഒരു നല്ല സൗഹൃദം.. വേദനകളില്‍ സാന്ത്വനത്തിന്റെ കുളിരേകാന്‍ നല്ല സ്നേഹിതന്, അതാണ് നീ - ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
മൃദുലമായ സൗഹൃദങ്ങള്‍ ജീവിതത്തിന് നിറം പകരുന്നു.. ആനന്ദത്തിലും ദുഖത്തിലും ചേര്ന്നുനില്ക്കാന് ഒരു സൗഹൃദം സൂക്ഷിക്കുക - ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
എവിടെയോ ജനിച്ചു എവിടെയോ ജീവിച്ച നമ്മളെ കാലം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. ഈ ജീവിതയാത്രയില്‍ അവസാനം വരെ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
നമ്മള് ചിലപ്പോളെങ്കിലും വേദനിപ്പിക്കുകയും തള്ളിക്കളയുകയും ചെയ്തവരായിരിക്കാം ജീവിതാവസാനം വരെ നമ്മുടെ കൂടെയുണ്ടാകുന്ന സുഹൃത്ത് - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
ഒരിക്കലും വാടാത്ത പൂ പോലെ, ആരും പറയാത്ത കഥ പോലെ, ഇതുവരെ കാണാത്ത സ്വപ്നം പോലെ .. എക്കാലവും മായാതെ നിലനില്ക്കട്ടെ നമ്മുടെ സൗഹൃദം - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
ഇലത്തുമ്പുകളില്‍ വീഴുന്ന മഴയുടെ സംഗീതം പോലെ വിശുദ്ധമാണ് ഹൃദയ തന്ത്രികളില്‍ നിന്നുയരുന്ന സൗഹൃദത്തിന്റെ സംഗീതം - സൗഹൃദ ദിനാശംസകള്‍

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല, ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാന്‍ കൂടെ നില്‍ക്കുന്നവരാണ് നമ്മുടെ കൂട്ടുകാര്‍ - ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ

ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍
കാണുന്ന സ്വപ്നമല്ല സൗഹൃദം, നക്ഷത്രങ്ങളിലെ പ്രകാശമല്ല സൗഹൃദം.. ഹൃദയത്തില്‍ ഹൃദയം തൊട്ട് അറിയുന്ന വികാരമാണത് - ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍



Click it and Unblock the Notifications