For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛന് വേണ്ടിയൊരു ദിനം; അടുത്തറിയാം അച്ഛനെന്ന സ്‌നേഹത്തെ

|

മാതൃദിനം എന്നത് എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനിടയില്‍ മുങ്ങിപ്പോവുന്ന ഒന്നാണ് പലപ്പോഴും പിതൃദിനം. ഈ ദിനത്തില്‍ മാത്രമല്ല എല്ലാ ദിനത്തിലും നമുക്ക് ജന്മം നല്‍കിയ ആ വലിയ മനസ്സിനെ ഓര്‍ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഒരു കുട്ടിയുടെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ പങ്ക് മാത്രമേ പലപ്പോഴും പലരും അറിയുന്നുള്ളൂ. എന്നാല്‍ ഇതില്‍ അച്ഛനുള്ള പങ്ക് ഒരിക്കലും വിസ്മരിക്കേണ്ടതല്ല. മാതൃദിനത്തിനും പിതൃദിനത്തിനും വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും പിതൃദിനം മനപ്പൂര്‍വ്വമോ അല്ലാതേയോ പലരും വിസ്മരിക്കാറുണ്ട്.

കാലിലിടുന്ന വെള്ളി മോതിരം ഗര്‍ഭത്തിനുത്തമംകാലിലിടുന്ന വെള്ളി മോതിരം ഗര്‍ഭത്തിനുത്തമം

1909ലാണ് ഇത്തരം ഒരു ആശയം വാഷിംഗ്ടണിലെ സോണാര ഡേവിസിന്റെ മനസ്സില്‍ മൊട്ടിട്ടത്. തന്റെ അച്ഛനെ ആദരിക്കാന്‍ കിട്ടുന്ന ഒരു ദിനം പാഴാക്കിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ഇന്നും നാം പിതൃദിനം ആഘോഷിക്കുന്നത്. തന്റെ ഏറ്റവും ഇളയ സഹോദരനെ പ്രസവിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് അമ്മയെ നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ ഓര്‍മ്മകളില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ വില്യമിനോട് സോണാരക്ക് പ്രത്യേക ഇഷ്ടവും സ്‌നേഹവും തന്നെയായിരുന്നു. അങ്ങനെയാണ് അവര്‍ പിതൃദിനം ആഘോഷിച്ച് തുടങ്ങിയത്. ഇതാണ് പിന്നീട് ലോകം മുഴുവന്‍ ആചരിക്കുന്ന തരത്തിലേക്ക് എത്തിയത്.

അച്ഛന്‍ എന്നാല്‍

അച്ഛന്‍ എന്നാല്‍

മക്കള്‍ക്ക് അച്ഛന്‍ എന്നാല്‍ എപ്പോഴും ഒരു പൊന്‍വെളിച്ചം തന്നെയാണ്. മകളുടെ ആദ്യസ്‌നേഹവും മകന്റെ ഹീറോയും ആയിരിക്കും എപ്പോഴും അച്ഛന്‍. അതുകൊണ്ട് തന്നെയാണ് ഓരോ പിതൃ-പുത്ര സ്‌നേഹവും വ്യത്യസ്തമാവുന്നതും. ത്യാഗങ്ങള്‍ സഹിച്ചാണ് ഓരോ ദിവസവും അച്ഛന്‍ നമ്മളെ മുന്നോട്ട് കൊണ്ട് പോവുന്നത് എന്നുള്ളത് നാം മനസ്സിലാക്കേണ്ടതാണ്. അച്ഛന്റെ സ്മരണ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് 1924-ല്‍ പ്രസിഡന്റ് കാല്‍വിന്‍ കുളിഡ്ജ് ഇതിന് സാധുത നല്‍കി. അങ്ങനെ ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമായി ആചരിക്കുന്നതിന് തീരുമാനമായി.

വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍

വാര്‍ദ്ധക്യം ബാധിക്കുമ്പോള്‍

എല്ലാവര്‍ക്കും വാര്‍ദ്ധക്യം ഉണ്ടെന്ന ധാരണയില്‍ വേണം മുന്നോട്ട് പോവുന്നതിന്. അച്ഛന്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ അതുകൊണ്ട് തന്നെ സ്വന്തം മകനെപ്പോലെ തന്നെ വേണം ഇദ്ദേഹത്തെ കണക്കാക്കുന്നതിനും. തന്നെ നടത്തിയ വഴികളിലൂടെയെല്ലാം സ്വന്തം മകനെപ്പോലെ കൈപിടിച്ച് നടത്തേണ്ടത് ഓരോ മക്കളുടേയും കടമയാണ്. അച്ഛന്‍ ചൊല്ലിത്തന്ന വാക്കുകളെല്ലാം തിരിച്ച് ചൊല്ലുന്നതിനും നമുക്കാവണം. കാരണം അച്ഛന്റെ കൈപിടിച്ചാണ് നാം പിച്ച വെച്ചത്, അവര്‍ ചൊല്ലിത്തന്ന വാക്കുകള്‍ കേട്ടാണ് നാം വളര്‍ന്നത്. അതുകൊണ്ട് തന്നെ അവരുടെ സ്വപ്‌നമാണ് നമ്മുടെ ജീവിതം എന്ന ചിന്ത ഊണിലും ഉറക്കത്തിലും ഉണ്ടാവണം.

ഒന്നും പ്രതീക്ഷിക്കാതെ

ഒന്നും പ്രതീക്ഷിക്കാതെ

ജീവിതത്തില്‍ നമ്മില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെയാണ് ഓരോ മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്. അവര്‍ ചെയ്യേണ്ടത് അവരുടെ കടമയാണ് എന്നുള്ള ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ അതെല്ലാം വ്യര്‍ത്ഥമാണ്. കാരണം നമ്മോടുള്ള സ്‌നേഹത്തിന്റെ ഫലമായാണ് ഓരോ കാര്യവും നമുക്ക് വേണ്ടി ചെയ്യുന്നത്. അതുകൊണ്ട് തന്നെ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി നാം ഓരോന്ന് ചെയ്യുന്നതിനും ശ്രദ്ധാലുക്കളായിരിക്കണം. നമ്മുടെയെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ നമ്മള്‍ അവരുടെ കാര്യങ്ങളും ശ്രദ്ധിക്കാന്‍ പ്രാപ്തരായിരിക്കണം എന്നുള്ളതാണ്.

 സന്ദേശങ്ങള്‍

സന്ദേശങ്ങള്‍

'അച്ഛന്‍: ഒരു മകന്റെ ആദ്യ നായകന്‍, മകളുടെ ആദ്യ പ്രണയം.''

''ഒരു മകള്‍ക്ക് എല്ലാ പുരുഷന്മാരെയും വിധിക്കുന്ന നിലവാരമായിരിക്കാന്‍ ഒരു അച്ഛനെ വേണം.''

''ഒരു ഡാഡിയുടെ പെണ്‍കുട്ടിയായിരിക്കുക എന്നത് നിങ്ങളുടെ ജീവിതകാലം മുഴുവന്‍ സ്ഥിരമായ കവചം പോലെയാണ്.''

 സന്ദേശങ്ങള്‍

സന്ദേശങ്ങള്‍

''നിങ്ങള്‍ അച്ഛന്മാരെ സ്‌നേഹിക്കണം. എന്റെ വിവാഹത്തില്‍, ഞാന്‍ എന്റെ വിവാഹ വസ്ത്രം ധരിച്ച് മുഖത്ത് അല്‍പം പരന്നപ്പോള്‍ ഡാഡി പറഞ്ഞു, ''വിഷമിക്കേണ്ട, അടുത്ത തവണ നിങ്ങള്‍ നന്നായി ചെയ്യും.'' - മെലാനി വൈറ്റ്, ഡിസൈനര്‍

'ഒരു നല്ല പിതാവ് നമ്മുടെ സമൂഹത്തിലെ ഏറ്റവും വിലമതിക്കപ്പെടാത്ത, ശ്രദ്ധിക്കപ്പെടാത്ത, എന്നിട്ടും ഏറ്റവും മൂല്യവത്തായ സ്വത്തുകളില്‍ ഒന്നാണ്.'' - ബില്ലി എബ്രഹാം

 സന്ദേശങ്ങള്‍

സന്ദേശങ്ങള്‍

''പിതൃത്വത്തിന്റെ സ്വഭാവം നിങ്ങള്‍ക്ക് ചെയ്യാന്‍ യോഗ്യതയില്ലാത്ത എന്തെങ്കിലും നിങ്ങള്‍ ചെയ്യുന്നുവെന്നതാണ്, തുടര്‍ന്ന് നിങ്ങള്‍ അത് ചെയ്യുമ്പോള്‍ അതിനുള്ള യോഗ്യത നേടുന്നു.'' - ജോണ്‍ ഗ്രീന്‍, രചയിതാവ്

''ഒരു പിതാവിന്റെ മുദ്ര കുട്ടിയുടെ ജീവിതത്തില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുന്നു.'' - റോയ് ലെസിന്‍, ടീച്ചര്‍

English summary

Happy Father's Day 2021 wishes, quotes, greetings, images, whatsapp and facebook status messages in malayalam

Wish your dad Happy Father's Day in style with these wishes, quotes and messages. Read on.
X