Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Happy Engineers' Day 2023: എഞ്ചിനീയേഴ്സ് ഡേ ദിനത്തില്‍ സന്ദേശങ്ങള്‍ കൈമാറാം

എം വിശ്വേശരയ്യരുടെ ജന്മദിനമായ സെപ്റ്റംബര്‍ 15-ന് എഞ്ചിനീയേഴ്സ് ദിനമായാണ് ആചരിക്കുന്നുണ്ട്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിലാണ് നമ്മുടെ നാട്ടില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വിവിധ തരത്തിലുള്ള അനുസ്മരണ പരിപാടികളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറായ എം വിശ്വേശ്വരയ്യരുടെ ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് ഈ ദിനം പ്രത്യേകതയോടെ ആഘോഷിക്കപ്പെടുന്നത്. എഞ്ചിനീയര്‍മാരായ നമ്മുടെ സഹപ്രവര്‍ത്തകരെ ഈ ദിനത്തില്‍ ബഹുമാനിക്കുന്നതിനും സ്നേഹിക്കുന്നതിനും ആദരിക്കുന്നതിനും വേണ്ടി ഈ ദിനം ആചരിക്കപ്പെടുന്നു. ജോലിയോടുള്ള അര്‍പ്പണ ബോധം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച എഞ്ചിനീയറായിരുന്നു സര് എം വിശ്വേശരയ്യ. ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണ് എഞ്ചിനീയേഴ്സ് ദിനം ആഘോഷിച്ച് വരുന്നത്. രാഷ്ട്ര നിര്‍മ്മാണം, സാമ്പത്തിക ശാസ്ത്രഞ്ജന്‍ എന്നീ മേഖലകളില്‍ എല്ലാം തന്നെ ഇദ്ദേഹം പ്രഗത്ഭനായിരുന്നു. മൈസൂരിലെ കൃഷ്ണസാഗര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം നടത്തിയത് ഇദ്ദേഹമായിരുന്നു. ഈ ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട എഞ്ചിനീയര്‍മാര്‍ക്ക് ആശംസകളും സന്ദേശങ്ങളും അയക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അറിവാണ് ശാസ്ത്രം; എഞ്ചിനീയറിംഗ് എന്നാല്‍ എല്ലാം ചെയ്യണം. - ഹെന്റി പെട്രോസ്കി, അമേരിക്കന്‍ എഞ്ചിനീയര്‍
എഞ്ചിനീയറിംഗ് എന്നത് ക്രിയാത്മകവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതാണ്. ഹൃദയത്തിലാണ് അതിന്റെ സ്ഥാനം. -എലിസബത്ത് രാജ്ഞി II
എഞ്ചിനീയറിംഗ് അവസാനിക്കുന്നിടത്ത് വാസ്തുവിദ്യ ആരംഭിക്കുന്നു. - വാള്‍ട്ടര്‍ ഗ്രോപിയസ്, ജര്‍മ്മന്‍ വാസ്തുശില്പി

ആര്‍ട്ടിസ്ട്രിയും എഞ്ചിനീയറിംഗും തമ്മിലുള്ള മികച്ച സംയോജനമാണ് സോഫ്റ്റ് വെയര്‍. - ബില്‍ ഗേറ്റ്സ്
കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതാണ് എഞ്ചിനീയറിംഗ് - വില്യം ഗിബ്സണ്, സീറോ ഹിസ്റ്ററി
എഞ്ചിനീയര്‍മാര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇഷ്ടപ്പെടുന്നു. പ്രശ്നങ്ങളൊന്നും ലഭ്യമല്ലെങ്കില്‍, ്അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാണം.- സ്കോട്ട് ആഡംസ്

ആറാം ദിവസമാണ് ലോകത്തെ സൃഷ്ടിച്ച ദൈവത്തിന് തനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയത്. അതിന് വേണ്ടി എഞ്ചിനീയര്‍മാരെ സൃഷ്ടിച്ചു. എഞ്ചിനീയര്‍ ദിനാശംസകള്‍.
ലോകത്തിന് നമ്മെ മാറ്റാന്‍ കഴിയില്ല, പക്ഷേ നമുക്ക് ലോകത്തെ മാറ്റാന്‍ കഴിയും ഞങ്ങളുടെ കയ്യില്‍ പുസ്തകങ്ങളില്ല, പക്ഷേ മനസ്സില്‍ വിപ്ലവ ആശയങ്ങളുണ്ട്,
ഭൂമിയിലെ ഏറ്റവും അപൂര്‍വമായ ആളുകളാണ് എഞ്ചിനീയര്‍മാര്‍, അതുകൊണ്ട് തന്നെ ഇവരെ കണ്ടുമുട്ടുക തന്നെ ഭാഗ്യമാണ്, എഞ്ചിനീയര്‍ ദിനാശംസകള്‍

4 വര്‍ഷം
40 വിഷയങ്ങള്‍
400 പരീക്ഷണങ്ങള്‍
4000 അസൈന്മെന്റുകള്
40000 മണിക്കൂര്‍, ഇതൊന്നും സാധാരണ മനുഷ്യന് അത് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇവര്‍ സൂപ്പര്‍ ഹീറോകളാണ്. എഞ്ചിനീയര്‍ ദിനാശംസകള്‍

ഒരു മനുഷ്യന്റെ 'മാജിക്' മറ്റൊരു മനുഷ്യന്റെ എഞ്ചിനീയറിംഗ് ആണ്. 'അതീന്ദ്രിയം' എന്നാണ് ഇതിനെ പറയുന്നത്. എഞ്ചിനീയര്‍ ദിനാശംസകള്‍
നിങ്ങളുടെ മിടുക്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, എഞ്ചിനീയര്മാരില്ലാതെ ഒരു രാജ്യവും പൂര്‍ണമല്ല. എഞ്ചിനീയര്‍ ദിനാശംസകള്‍



Click it and Unblock the Notifications
