For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാപ്പി ദീപാവലി: പ്രിയപ്പെട്ടവര്‍ക്ക് അയക്കാം ദീപാവലി സന്ദേശങ്ങള്‍

|

Happy Diwali 2022: Wishes, Quotes, Images, Whatsapp And Facebook Status, Messages In Malayalam

രാജ്യമെങ്ങും ഏറെ ആഢംബരത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്‍മയ്ക്ക് മേല്‍ നല്‍മ നേടിയ വിജയത്തിന്റെ പ്രതീകമായി ഹിന്ദുക്കള്‍ ഈ മഹത്തായ ഉത്സവം ആഘോഷിക്കുന്നു. ദീപാവലി ദിനത്തില്‍ ആളുകള്‍ അവരുടെ വീടുകളിലും ഓഫീസുകളിലുമെല്ലാം ലക്ഷ്മീ പൂജ നടത്തുന്നു. വിളക്കുകള്‍ കൊളുത്തി ലക്ഷ്മീദേവിയെ വരവേല്‍ക്കുന്നു. ഈ വര്‍ഷം ദീപാവലി ആഘോഷം വരുന്നത് നവംബര്‍ 12 ഞായറാഴ്ചയാണ്‌

Most read: ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്Most read: ദീപാവലി; ആഘോഷം ഒന്ന്, ഐതിഹ്യം പലത്

ഇന്ത്യയിലും ലോകത്തിലെ മറ്റു ഹിന്ദു സംസ്‌കാരം നിലനില്‍ക്കുന്ന ഭാഗങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. ധന്തേരയില്‍ നിന്ന് ആരംഭിച്ച് ഭായ് ദൂജില്‍ അവസാനിക്കുന്ന 5 ദിവസത്തെ ആഘോഷമാണ് ഈ ഉത്സവം. ലോകത്തിലെ എല്ലാ തിന്മകളുടെയും കഷ്ടപ്പാടുകളുടെയും ക്രൂരതയുടെയും വിദ്വേഷത്തിന്റെയും അവസാനമാണ് ദീപാവലി എന്ന് കരുതപ്പെടുന്നു. ദുഷ്ടശക്തികള്‍ക്കും ആത്മാക്കള്‍ക്കും മേലുള്ള നന്മയുടെ വിജയമായി ദീപാവലിയെ കണക്കാക്കുന്നു. ഈ ആഘോഷ വേളയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി അയക്കാന്‍ ദീപാവലി ആശംസകള്‍ ഇതാ. ഒപ്പം ദീപാവലിയുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങളും വായിച്ചറിയൂ.

മലേഷ്യയിലെ ആഘോഷം

മലേഷ്യയിലെ ആഘോഷം

മലേഷ്യയില്‍ അശ്വയൂജ മാസത്തില്‍ ദീപാവലി ദിനം ഹരി ദീപാവലിയായി ആഘോഷിക്കപ്പെടുന്നു.

തായ്ലന്‍ഡില്‍ വാഴയില കൊണ്ട് നിര്‍മ്മിച്ച വിളക്കുകള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കുന്നു. ലാം ക്രിയോങ് എന്നാണ് ഈ ഉത്സവം അറിയപ്പെടുന്നത്.

ശ്രീലങ്കയിലെ ആഘോഷം

ശ്രീലങ്കയിലെ ആഘോഷം

നേപ്പാളില്‍ തിഹാര്‍ അല്ലെങ്കില്‍ സ്വന്തി എന്ന പേരിലാണ് ദീപാവലി അറിയപ്പെടുന്നത്.

പശ്ചിമ ബംഗാളില്‍ കാളി പൂജയായി ദീപാവലി ആഘോഷിക്കപ്പെടുന്നു.

ദീപാവലിയിലെ ശ്രീലങ്കയിലെ ജനങ്ങള്‍ പഞ്ചസാരകൊണ്ട് ദേവന്മാരുടെ രൂപങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മിസിരി എന്നറിയപ്പെടുന്നു. അവര്‍ വീടുകള്‍ അലങ്കരിക്കുകയും ദീപങ്ങള്‍ തെളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു.

Most read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധംMost read:ദീപാവലി; ഒരുമയുടെ ഉത്സവം ആഘോഷം പലവിധം

സിഖ് മതത്തിലെ ആഘോഷം

സിഖ് മതത്തിലെ ആഘോഷം

അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ദീപാവലി ദിനത്തിലാണ്.

ഇന്ത്യയിലെ ജൈന സമൂഹം ദീപാവലിയുടെ പിറ്റേദിവസം അവരുടെ പുതുവത്സര ദിനമായി ആഘോഷിക്കുന്നു.

സിഖ് മതസ്ഥര്‍ ദീപാവലി ആഘോഷിക്കുന്നത്, ഗുരുവായ ഗുരു ഹര്‍ഗോബിന്ദ് മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിനാലാണ്.

ശീതകാലത്തിന്റെ തുടക്കം

ശീതകാലത്തിന്റെ തുടക്കം

ഒരു പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്ന നാളാണ് ദീപാവലി.

ദീപാവലി ദിനത്തില്‍ ഇന്ത്യയില്‍ മിക്കയിടത്തും ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു.

ദീപാവലി ഇരുട്ടിനെ അകറ്റുകയും വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഒരു പുതിയ ജീവിതത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്നു.

ദീപാവലി ശീതകാലത്തിന്റെ തുടക്കം അടയാളപ്പെടുത്തുന്നു.

Most read:ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്Most read:ദൈവത്തിന്റെ സ്വന്തം നാട്; എന്തിനും ഏതിനും ഒന്നാമത്

രംഗോലി

രംഗോലി

ദീപാവലിയിലെ ഒരു ജനപ്രിയ പാരമ്പര്യമാണ് രംഗോലി. വര്‍ണ്ണാഭമായ പൊടികളും പൂക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച മനോഹരമായ പാറ്റേണുകളാണ് രംഗോലി. ദേവന്മാരെ സ്വാഗതം ചെയ്യുന്നതിനും ഭാഗ്യം കൈവരുത്തുന്നതിനുമായി ആളുകള്‍ അവരുടെ വീടുകളുടെ പ്രവേശന കവാടത്തില്‍ രംഗോലി വരയ്ക്കുന്നു.

ബ്രിട്ടണിലെ ആഘോഷം

ബ്രിട്ടണിലെ ആഘോഷം

ബ്രിട്ടണിലെ ലേസിസ്റ്റര്‍ നഗരത്തിലാണ് ഇന്ത്യക്ക് പുറത്ത് ഏറ്റവും വലിയ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നത്. ഓരോ വര്‍ഷവും ഈ ദിനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവുകളില്‍ ഒത്തുകൂടി ആട്ടവും പാട്ടുമായി രാത്രി ആഘോഷിക്കുന്നു.

Most read:ദീപാവലിയില്‍ ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കാംMost read:ദീപാവലിയില്‍ ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കാം

ജൈനമതത്തില്‍

ജൈനമതത്തില്‍

ഇന്ത്യയിലെ ആറാമത്തെ വലിയ മതമായ ജൈനമതവും ദീപാവലി ആഘോഷിക്കുന്നു. അവരുടെ വിശ്വാസം അനുസരിച്ച് 24 തീര്‍ത്ഥങ്കരന്മാരില്‍ അവസാനത്തെ തീര്‍ത്ഥങ്കരനായ മഹാവീരന്‍ 'നിര്‍വാണം' നേടിയ ദിവസമാണിത്.

ശ്രീരാമന്റെ മടങ്ങിവരവ്

ശ്രീരാമന്റെ മടങ്ങിവരവ്

ദീപാവലിക്ക് പിന്നിലെ ഏറ്റവും പ്രചാരമുള്ള വിശ്വാസം ശ്രീരാമനുമായി ബന്ധപ്പെട്ടാണ്. വനവാസത്തിനു ശേഷം ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും സ്വന്തം രാജ്യമായ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിനമാണ് ദീപാവലി. പുരാണങ്ങള്‍ പറയുന്നത്, അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനായി ജനങ്ങള്‍ വീഥികള്‍ മുഴുവന്‍ വിളക്കുകള്‍ തെളിയിച്ചു എന്നാണ്.

Most read:വീട്ടിലെ തുളസി നല്‍കും ഐശ്വര്യവും ഭാഗ്യവുംMost read:വീട്ടിലെ തുളസി നല്‍കും ഐശ്വര്യവും ഭാഗ്യവും

സൗത്ത് ഇന്ത്യയിലെ ആഘോഷം

സൗത്ത് ഇന്ത്യയിലെ ആഘോഷം

ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍, ശ്രീകൃഷ്ണന്‍ നരകസുരനെ കൊന്ന ദിവസമായി ദീപാവലി ആഘോഷിക്കുന്നു. ഐതിഹ്യങ്ങള്‍ അനുസരിച്ച്, നരകാസുരന്‍ തന്റെ അവസാന നിമിഷങ്ങളില്‍ അനുതപിക്കുകയും തന്റെ മരണം എല്ലാ വര്‍ഷവും ദേശത്തുടനീളം വിളക്കുകള്‍ തെളിയിച്ചും നിറങ്ങള്‍ വിതറിയും ആഘോഷിക്കണമെന്ന് ഭൂമീദേവിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് പറയുന്നു.

English summary

Happy Diwali 2023: Wishes, Quotes, Images, Whatsapp And Facebook Status, Messages In Malayalam

Happy Diwali 2023 wishes in malayalam : Happy Deepavali wishes, quotes, SMS, greetings, posters, greetings, wallpapers, WhatsApp and Facebook status to share with friends & family. Take a look
X
Desktop Bottom Promotion