Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Happy Buddha Purnima 2023 Wishes, Quotes: ജീവിതം ധന്യമാക്കുന്ന ബുദ്ധപൂര്‍ണ്ണിമ; ആശംസാ സന്ദേശങ്ങള്‍
ബുദ്ധമതം സ്ഥാപിച്ച ആത്മീയ ഗുരുവാണ് ശ്രീബുദ്ധന്. പുരാണങ്ങള്‍ പ്രകാരം ബുദ്ധന് മഹാവിഷ്ണുവിന്റെ അവതാരമാണ്. എല്ലാ ജീവികളിലും അഹിംസയുടെയും കരുണയുടെയും സന്ദേശം പഠിപ്പിക്കാനായാണ് അദ്ദേഹം ഈ ഭൂമിയില്‍ അവതരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വൈശാഖ മാസത്തിലെ വെളുത്തവാവ് ദിവസം അതായത് വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസമാണ് ശ്രീബുദ്ധന് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
ലോകമെമ്പാടുമുള്ള ബുദ്ധമതവിശ്വാസികള്‍ അദ്ദേഹത്തിന്റെ ജന്മദിനം ബുദ്ധപൂര്‍ണിമയായി കൊണ്ടാടുന്നു. അതേസമയം, ബുദ്ധന് ബോദ്ധ്ഗയയിലെ മഹാബോധി വൃക്ഷത്തിന് കീഴില്‍ നിര്‍വാണം പ്രാപിച്ചതും ഈ ദിവസം തന്നെയാണെന്നും അതിനാലാണ് ബുദ്ധപൂര്‍ണിമ ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
ഈ വര്‍ഷം ബുദ്ധപൂര്‍ണിമ ആഘോഷം വരുന്നത് മെയ് 5നാണ്. ബിസി 563 ല്‍ ലുംബിനിയിലാണ് (ഇന്നത്തെ നേപ്പാളില്‍) രാജാവായ സുദ്ദോദനന്റെ പുത്രനായി സിദ്ധാര്‍ത്ഥ ഗൗതമന് ജനിച്ചത് എന്ന് പറയപ്പെടുന്നു. ഗൗതമ ബുദ്ധന്റെ ജീവിതവും പാഠങ്ങളും ധ്യാനിച്ചുകൊണ്ട് ഭക്തര്‍ ബുദ്ധ പൂര്‍ണിമ ആഘോഷിക്കുന്നു. പാരമ്പര്യങ്ങള്‍ പിന്തുടര്ന്ന് ബുദ്ധമതക്കാര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിക്കുകയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുകയും ദരിദ്രര്‍ക്ക് ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ബുദ്ധ പൂര്‍ണിമയുടെ ഈ ശുഭവേളയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടാന്‍ ശ്രീബുദ്ധന്റെ ചില പ്രചോദനാത്മക വചനങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം. ഇവ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്നതുമാണ്.

ബുദ്ധവചനങ്ങള്‍
ശരീരംകൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ചെയ്ത ദുഷ്പ്രവൃത്തിയുടെ ഫലം നന്നായിവരുമെന്നുള്ളത് അസാദ്ധ്യമാണ്

ബുദ്ധവചനങ്ങള്‍
ഞാന്‍ പറഞ്ഞതായാലും മറ്റൊരാള്‍ പറഞ്ഞതായാലും ഗ്രന്ഥങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞതായാലും നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതൊന്നും സ്വീകരിക്കാതിരിക്കുക.

ബുദ്ധവചനങ്ങള്‍
അറിവില്ലാതെയുള്ള സ്നേഹവും സ്നേഹമില്ലാതെയുള്ള അറിവും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കില്ല

ബുദ്ധവചനങ്ങള്‍
വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ സ്നേഹത്താല്‍ വെറുപ്പിനെ ഇല്ലാതാക്കാന്‍ കഴിയും.

ബുദ്ധവചനങ്ങള്‍
ആരാണോ മറ്റുള്ളവരുടെ ദോഷം കാണുകയും അതില്‍ ക്ഷോഭിക്കുകയും ചെയ്യുന്നത് അവരുടെ മാലിന്യവും വര്‍ദ്ധിക്കും.

ബുദ്ധവചനങ്ങള്‍
ഒരു തരത്തിലുള്ള പാപങ്ങളും ചെയ്യാതിരിക്കുക. നല്ല കര്‍മ്മങ്ങള്‍ ചെയ്യുക, സ്വന്തം മനസ്സിനെ നിര്‍മ്മലമാക്കുക.

ബുദ്ധവചനങ്ങള്‍
നാം എന്ത് തിരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ച് ചിന്തിച്ച് പ്രവര്‍ത്തിച്ച് നാം തനിയെ സൃഷ്ടിക്കുന്നതാണ് നമ്മുടെ സ്വഭാവങ്ങളും ശീലങ്ങളും.

ബുദ്ധവചനങ്ങള്‍
ഒരാളുടെ മനസ്സ് പവിത്രമണെങ്കില് അയാളുടെ ചുറ്റുപാടുകളും പവിത്രമായിരിക്കും.

ബുദ്ധവചനങ്ങള്‍
വേദനിപ്പിച്ചും വധിച്ചും അക്രമം ചെയ്തും പീഢിപ്പിച്ചും കണ്ണീരില്‍ കുതിര്ത്തും ധാര്മ്മികബോധമില്ലാത്തവന് നേടിയ സമ്പത്തില്‍ നിന്നും നല്കുന്ന ദാനങ്ങള്‍ യാതൊരു ഗുണഫലവും ലഭിക്കാത്തവയാണ്.

ബുദ്ധവചനങ്ങള്‍
തെറ്റുകള്‍ വന്നുപോകുന്നതില്‍ കുറ്റകരമായി ഒന്നുമില്ല. എന്നാല്‍ അത് ശരിക്കും തെറ്റായും കുറ്റകരമായും മാറുന്നത്, ചെയ്ത തെറ്റ് വീണ്ടും ആവര്‍ത്തിക്കുമ്പോഴാണ്.



Click it and Unblock the Notifications
