Happy Eid al-Adha 2023 : ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍; പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം ഈ സന്ദേശങ്ങള്‍

ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ചരിത്രം ഓര്‍മ്മിപ്പിക്കുന്ന മുസ്ലിം ആഘോഷമാണ് ബക്രീദ്. ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ എന്നും ഈദ് അല്‍ അദാ എന്ന പേരിലും ബക്രീദ് ആഘോഷിക്കുന്നു. 'അദാ' എന്ന വാക്കിന്റെ അര്‍ത്ഥം 'ബലി' എന്നാണ്. ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദിനെ വിശേഷിപ്പിക്കുന്നത്. ബലി പെരുന്നാള്‍ എന്ന വാക്കില്‍ നിന്ന് 'വലിയ പെരുന്നാള്‍' എന്ന പേരും ഈ ആഘോഷത്തിന് ലഭിച്ചു. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്നാണ് അറവുമാടുകളെ ബലികൊടുക്കുന്നത്.

Also Read: ചൊവ്വ രാശിമാറ്റം, 3 ശുഭയോഗം ഒരുമിച്ച്; ജൂലൈ ജീവിതം മാറ്റുന്ന 3 രാശിക്കാര്‍, തൊട്ടതെല്ലാം പൊന്നാകും

ദൈവത്തിന്റ കല്‍പന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനായ ഇസ്മായിലിനെ ബലികൊടുക്കാന്‍ തീരുമാനിച്ചു. അതിലൂടെ അദ്ദേഹം ദൈവത്തിന്റെ പരീക്ഷണത്തെ വിജയിച്ചു. ബലി നല്‍കുന്ന സമയത്ത് ദൈവദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ എന്നാണ് വിശ്വാസം.

ദൈവപ്രീതിക്കായി മനുഷ്യരെ ബലി നല്‍കരുതെന്ന സന്ദേശവും ഈ സംഭവം നമുക്ക് മനസിലാക്കിത്തരുന്നു. 400 ഗ്രാം സ്വര്‍ണ്ണത്തില്‍ കൂടുതല്‍ സമ്പത്തുളള ഓരോ മുസ്ലീം വിശ്വാസിയും ബലി നല്‍കണം എന്നാണ് നിയമം. ഇത് അല്ലാഹുവിനോടുളള പരിപൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഭാഗമായി കാണുന്നു. ഈ ബലി പെരുന്നാള്‍ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാവുന്ന ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ കൈമാറാവുന്നതാണ്.

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ ... ഏവര്‍ക്കും ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളുയര്‍ത്തുന്ന ഈ പെരുന്നാള്‍ ദിനം നമുക്ക് അതിജീവത്തിനായി പ്രാര്‍ത്ഥിക്കാം ... ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

മനസിലെന്നും സ്‌നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .. ബലിപെരുന്നാള്‍ ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍ .. ഏവര്‍ക്കും ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

വിജയത്തിന്റെ സ്വാപാനത്തില്‍ വിരാജിക്കാനുള്ള ഏകവഴി തിന്‍മയെ നന്‍മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ്. ഇബ്രാബിം സ്മരണ അതാണ് പഠിപ്പിക്കുന്നത് - ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ആര്‍ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ടാവട്ടെ ഈ ബലിപെരുന്നാള്‍ - ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ത്യാഗത്തിന്റെയും വിശ്വാസദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ബലിപെരുന്നാള്‍ ദിനം കൂടി .. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ ബലിപെരുന്നാള്‍ ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

അതിജീവനത്തിന്റെ നാളുകളില്‍ പരസ്പരം കരുതല്‍ നല്‍കിക്കൊണ്ടാവട്ടെ ഓരോ ആഘോഷങ്ങളും.. ജാഗ്രതയോടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം .. ഏവര്‍ക്കും ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു.. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ.. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

ബക്രീദ് ആശംസകള്‍

ബക്രീദ് ആശംസകള്‍

സത്യത്തിന്റെ മാര്‍ഗത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ കരഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളെ കരയിച്ചവര്‍ ഒരു ദിവസം നിങ്ങളെ ഓര്‍ത്ത് കരഞ്ഞിരിക്കും ... ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

X
Desktop Bottom Promotion