Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Happy Hanuman Jayanti 2022 Wishes : ഹനുമാന് ജയന്തിയില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാം
ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തരില്‍ ഒരാളായി അറിയപ്പെടുന്ന ഹനുമാന്റെ ജനനത്തോടനുബന്ധിച്ച് ഹിന്ദുവിശ്വാസികള്‍ കൊണ്ടാടുന്ന ആഘോഷമാണ് ഹനുമാന് ജയന്തി. ഇന്ത്യയിലും നേപ്പാളിലുടനീളം ഹനുമാനെ മിക്കവരും ആരാധിക്കുന്നു. ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തിന്റെ 15 ാം ദിവസമായ പൗര്‍ണ്ണമി ദിനത്തിലാണ് ഹനുമാന് ജയന്തി ആചരിക്കുന്നത്. ഈ ദിവസം ഭക്തര്‍ ഹനുമാനെ ആരാധിച്ച് കഴിഞ്ഞുകൂടുന്നു. ഹനുമാന് ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജകള്‍ നടത്തുന്നു.
ദുഷ്ടാത്മാക്കളെ ജയിക്കുന്ന മാന്ത്രികശക്തി ഹനുമാനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാന് ജയന്തിയില്‍, ഭക്തര്‍ ഹനുമാന്റെ വിഗ്രഹത്തില്‍ ഓറഞ്ച്, സിന്ദൂര തിലകം ചാര്‍ത്തുന്നു. ദുഷ്ടശക്തികളെയും കഷ്ടതകളെയും അകറ്റിനിര്‍ത്താന്‍ ഭക്തര്‍ ഹനുമാനെ ആരാധിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഹനുമാന് ജയന്തി ഏപ്രില്‍ 16 നാണ് വരുന്നത്. ഈ ദിവസമാണ് പവന പുത്രനായി ഹനുമാന് ജനിച്ചതെന്നാണ് വിശ്വാസം. സങ്കട മോചനന് ഹനുമാന്റെ ജന്മദിനം രാജ്യമെമ്പാടും ആഘോഷിക്കുന്നു.
ഹനുമാന് ജയന്തി ദിനത്തില്‍ ഭക്തര്‍ ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച് ഹനുമാന് ചാലിസയും ഹനുമാനുമായി ബന്ധപ്പെട്ട ശ്ലോകങ്ങളും വായിക്കുന്നു. ഭക്തര്‍ ഹനുമാന്റെ വിഗ്രഹത്തിന് പൂക്കളും മാലയും അര്‍പ്പിക്കുന്നു. ഹനുമാനെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗമാണിത്. ഭക്തര്‍ നെയ്യ്, കടുകെണ്ണ എന്നിവയാല്‍ വിളക്ക് കത്തിക്കുകയും ഭജനയും ചാലിസയും ആലപിക്കുകയും ചെയ്യുന്നു. ഈ ഹനുമാന് ജയന്തി ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ അയക്കാവുന്നതാണ്.

ഹനുമാന് ജയന്തി ആശംസകള്‍
ഹനുമാന് സ്വാമി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും നല്കി അനുഗ്രഹിക്കട്ടെ - എല്ലാവര്ക്കും ഹനുമാന് ജയന്തി ആശംസകള്‍ നേരുന്നു

ഹനുമാന് ജയന്തി ആശംസകള്‍
ജയ് ബജ്റംഗ് ബലി. ഹനുമാന് സ്വാമി നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ! - ഹനുമാന് ജയന്തി ആശംസകള്‍

ഹനുമാന് ജയന്തി ആശംസകള്‍
ശക്തിയും വിവേകവും നല്കി ഹനുമാന് സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ - ഹനുമാന് ജയന്തി ആശംസകള്‍

ഹനുമാന് ജയന്തി ആശംസകള്‍
നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും നല്ല ആരോഗ്യവും ഉണ്ടാകട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഹനുമാന് ജയന്തി ആശംസകള്‍ നേരുന്നു.

ഹനുമാന് ജയന്തി ആശംസകള്‍
നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടാന്‍ ഹനുമാന് സ്വാമി നിങ്ങള്‍ക്ക് ആത്മവിശ്വാസവും ശക്തിയും നല്കട്ടെ - ഹനുമാന് ജയന്തി ആശംസകള്‍

ഹനുമാന് ജയന്തി ആശംസകള്‍
ഹനുമാന് ജയന്തിയുടെ ഈ പുണ്യ വേളയില്‍ നമുക്ക് പവനപുത്രനായ ഹനുമാനോട് പ്രാര്‍ത്ഥിക്കുകയും ജീവിതത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടുകയും ചെയ്യാം - ഹനുമാന് ജയന്തി ആശംസകള്‍

ഹനുമാന് ജയന്തി ആശംസകള്‍
ജ്ഞാനം നിങ്ങളുടെ ചിന്തകളെ ഭരിക്കട്ടെ, നിങ്ങളുടെ ശക്തി നന്നായി ഉപയോഗപ്പെടുത്താനാവട്ടെ - ഹനുമാന് ജയന്തി ആശംസകള്‍

ഹനുമാന് ജയന്തി ആശംസകള്‍
നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ എല്ലായ്പ്പോഴും വിജയിക്കട്ടെ. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഹനുമാന് ജയന്തി ആശംസകള്‍ നേരുന്നു

ഹനുമാന് ജയന്തി ആശംസകള്‍
ശക്തിയുടെയും സമാനതകളില്ലാത്ത ഭക്തിയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് - ഏവര്‍ക്കും ഹനുമാന് ജയന്തി ആശംസകള്‍.

ഹനുമാന് ജയന്തി ആശംസകള്‍
ഹനുമാന് ജയന്തിയുടെ ഈ പുണ്യ വേളയില്‍ നമുക്ക് ആഞ്ജനേയ സ്വാമിയെ പ്രാര്‍ത്ഥിക്കുകയും ജീവിതത്തില്‍ വിജയിക്കാന്‍ അനുഗ്രഹം തേടുകയും ചെയ്യാം - ഹനുമാന് ജയന്തി ആശംസകള്‍



Click it and Unblock the Notifications
