For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിവിലൂടെ വെളിച്ചം നല്‍കുന്നയാള്‍; ഗുരുപൂര്‍ണിമയില്‍ അറിയാന്‍

|

രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഗുരു പൂര്‍ണിമ. ഗുരുക്കന്‍മാരെ ആദരിക്കുന്നതിനും ഗുരുപൂജ അര്‍പ്പിക്കുന്നതിനുമായി ഈ ദിവസം നീക്കിവച്ചിരിക്കുന്നു. 'ഗുരു' എന്ന വാക്ക് ഗു, രു എന്നീ രണ്ട് സംസ്‌കൃത പദങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇതിനര്‍ത്ഥം, 'ഇരുട്ടിനെ അകറ്റുകയും വെളിച്ചത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നയാള്‍' എന്നാണ്. അതിനാല്‍, 'ഗുരു' എന്നത് തന്റെ അറിവിലൂടെയും ശിക്ഷണത്തിലൂടെയും ശിഷ്യന്മാരെ പ്രകാശിപ്പിക്കുന്ന ആത്മീയ വഴികാട്ടിയെന്നാണ്.

Most read: ഗുരുപൂര്‍ണിമ ദിനത്തില്‍ പ്രിയപ്പെട്ട ഗുരുവിന് ആശംസകള്‍ കൈമാറാംMost read: ഗുരുപൂര്‍ണിമ ദിനത്തില്‍ പ്രിയപ്പെട്ട ഗുരുവിന് ആശംസകള്‍ കൈമാറാം

മഹാഭാരതം എഴുതിയ വേദവ്യാസന്‍ ഈ ദിവസമാണ് ജനിച്ചതെന്ന് വിശ്വസിക്കുന്നു. അതിനാല്‍, ഗുരു പൂര്‍ണിമയെ വ്യാസ പൂര്‍ണിമ എന്നും വിളിക്കുന്നു. ഈ ദിവസമാണ് ഉത്തര്‍പ്രദേശിലെ സാരാനാഥില്‍ ഗൗതമ ബുദ്ധന്‍ തന്റെ ആദ്യത്തെ പ്രസംഗം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. ഗുരു പൂര്‍ണിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഗുരു പൂര്‍ണിമ 2021

ഗുരു പൂര്‍ണിമ 2021

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഇന്ത്യയിലുടനീളം ആഷാഢ പൂര്‍ണിമയില്‍ (ആഷാഢ മാസത്തിലെ പൗര്‍ണമി ദിനം) ഗുരു പൂര്‍ണിമ ആചരിക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഇത് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരുന്നു. ഈ വര്‍ഷം, ഗുരു പൂര്‍ണിമ 2021 ജൂലൈ 24ന് ശനിയാഴ്ച ആഘോഷിക്കും.

ആരാധനാ രീതി

ആരാധനാ രീതി

ഈ ദിവസം, ശിഷ്യര്‍ അവരുടെ ഗുരുക്കന്മാര്‍ക്ക് നന്ദി അര്‍പ്പിക്കുകയും അവരുടെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ഗുരു പൂര്‍ണിമയില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ഇതിനുശേഷം പൂക്കള്‍, ജപമാല, ശ്രീഫലം, ദക്ഷിണ, വസ്ത്രം എന്നിവ എടുത്ത് നിങ്ങളുടെ ഗുരുവിന്റെ പക്കലെത്തുക. നിങ്ങളുടെ ഗുരുവിന്റെ പാദങ്ങള്‍ കഴുകി അദ്ദേഹത്തെ ആരാധിച്ച് പഴങ്ങളും പൂക്കളും പണവും മധുരപലഹാരങ്ങളും നല്‍കുക.

Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?Most read:2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

ഗുരുവെന്ന സങ്കല്‍പ്പം

ഗുരുവെന്ന സങ്കല്‍പ്പം

ലോകത്തെ ഒട്ടുമിക്ക മതങ്ങളിലും സംസ്‌കാരങ്ങളിലും ഗുരുവെന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നല്‍കിയ മറ്റൊരു സംസ്‌കാരം വേറെയില്ല. വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണ ഇതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്‍പം പ്രാധാന്യത്തോടെ വിവരിക്കപ്പെടുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍

സാമ്പത്തിക പ്രതിസന്ധി നീക്കാന്‍

ഗുരു പൂര്‍ണിമ ദിനത്തില്‍, ആല്‍മരത്തിന്റെ വേരുകള്‍ക്ക് നിങ്ങള്‍ പഞ്ചസാര വെള്ളം അര്‍പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി സന്തോഷിക്കുകയും നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധി നീക്കംചെയ്യുന്നു. ഒരു വ്യക്തിക്ക് ബിസിനസ്സ് മേഖലകളില്‍ ധാരാളം ലാഭം നേടാനാകുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ദാമ്പത്യപ്രശ്‌നം നീക്കാന്‍

ദാമ്പത്യപ്രശ്‌നം നീക്കാന്‍

നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ചന്ദ്രനെ കാണണം. ഇതുകൂടാതെ പശുവിന് പാല്‍ നല്‍കുക. ഇത് ചെയ്യുന്നതിലൂടെ, ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും, ഒപ്പം എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. ഈ ദിവസം തുളസിച്ചെടിക്ക് മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കും.

ചന്ദ്രദോഷം നീക്കാന്‍

ചന്ദ്രദോഷം നീക്കാന്‍

നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രദോഷമുണ്ടെങ്കില്‍, ഗുരു പൂര്‍ണിമയില്‍ ചന്ദ്രനെ കണ്ട ശേഷം പാല്‍, ഗംഗാജലം എന്നിവ കലര്‍ത്തി ചന്ദ്രന് സമര്‍പ്പിക്കണം. ഇത് ജാതകത്തിലെ ചന്ദ്രദോഷത്തെ ഇല്ലാതാക്കും. ഇതിനുശേഷം 'ഓം സോമയ് നമ' എന്ന മന്ത്രം ചൊല്ലണം.

Most read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂMost read:പരമേശ്വരന്റെ അനുഗ്രഹത്തിന് ഉത്തമകാലം; ശ്രാവണ മാസത്തില്‍ ഇവ ചെയ്യൂ

English summary

Guru Purnima 2021: Date, time, Shubh Muhurat, Puja Vidhi and Significance in malayalam

Guru Purnima is celebrated on the full moon day or Purnima in the month of Ashadha of the Hindu calendar. Know the date, time, Shubh Muhurat, Puja Vidhi and significance of Guru Purnima.
X
Desktop Bottom Promotion