Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2022-ല് ഇന്ത്യക്കാര് ഏറ്റവും കൂടുതല് ഗൂഗിളില് തിരഞ്ഞത്
ഗൂഗിള് ഇല്ലാതെ എന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന് സാധിക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും എന്ത് കാര്യത്തിനും അത് ചെറുതാണെങ്കിലും വലുതാണെങ്കില് പോലും നമ്മള് ഗൂഗിളിനോട് ചോദിക്കുന്നത്. നമ്മുടെ ചോദ്യങ്ങള്ക്ക് ഒരു നൂറ് ഉത്തരങ്ങള് നമുക്ക് ഗൂഗിള് തരുന്നു. പല വിധത്തിലുള്ള കാര്യങ്ങള്ക്ക് പെട്ടെന്നാണ് ഗൂഗിള് പലര്ക്കും ആശ്രയമാവുന്നത്. എന്നാല് ഇത്തരം കാര്യങ്ങളില് നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. 2022-ല് ഏറ്റവും കൂടുതല് ആളുകള് ഗൂഗിളില് തിരഞ്ഞത് എന്താണെന്ന് അറിയാന് നിങ്ങള്ക്ക് ആഗ്രഹമുണ്ടോ?
സംഭവബഹുലമായ പല കാര്യങ്ങളും നടന്ന ഒരു വര്ഷമാണ് 2022. രണ്ട് വര്ഷം മുന്നേ ആരംഭിച്ച കൊവിഡ് എന്ന മഹാമാരിക്ക് അവസാനം കുറിക്കാന് ഇടയായത് 2022-ലാണ്. അങ്ങനെ പ്രധാനപ്പെട്ട പല കാര്യങ്ങളും ലോകത്ത് 2022-ല് സംഭവിച്ചു. യുകെ ഇലക്ഷന് ഉള്പ്പടെയുള്ള കാര്യങ്ങള് ഗൂഗിളില് ട്രെന്ഡിംഗ് ആയി.

മുന് നിര ട്രെന്ഡുകള് അനുസരിച്ച് കഴിഞ്ഞ 12 മാസത്തെ ഗൂഗിള് സെര്ച്ച് ലിസ്റ്റ് ഇപ്പോള് ഗൂഗിള് പുറത്ത് വിട്ടിരിക്കുകയാണ്. 'ഇയര് ഇന് സെര്ച്ച്' ലിസ്റ്റാണ് ഇപ്പോള് ഗൂഗിള് പുറത്ത് വിട്ടിരിക്കുന്നത്. സ്പോര്ട്സ് ഈവന്റുകള്, സിനിമകള്, നിയര് മി തുടങ്ങിയ കാര്യങ്ങളാണ് ഏറ്റവും കൂടുതല് സെര്ച്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന് പ്രീമിയര് ലീഗ് (ഐപിഎല്) ആണ് 2022-ല് ഏറ്റവും കൂടുതല് തിരഞ്ഞ ഗൂഗിള് കീവേഡ്. കോവിന്, ഫിഫ ലോകകപ്പ്, ഏഷ്യാ കപ്പ്, ഐസിസി ടി20 ലോകകപ്പ് എന്നിവ ഇതിന് തൊട്ടു പുറകിലുണ്ട്.

എന്ത് എന്ന കാറ്റഗറിയില് പുതിയ സൈനിക റിക്രൂട്ട്മെന്റുകളെക്കുറിച്ചും ഈ വര്ഷം ആദ്യം സര്ക്കാര് പദ്ധതിയായ അഗ്നിപഥിനെക്കുറിച്ചുമാണ് ഇന്ത്യക്കാര് പിന്നീട് തിരഞ്ഞത്. അതിന് പുറകേ NATO, NFT, PFI, കൂടാതെ 4 ന്റെ സ്ക്വയര് റൂട്ട് എന്നിവയും തിരഞ്ഞിരുന്നു. കൊവിഡിന്റെ കാര്യത്തില് 2022 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലൊരു വര്ഷമായിരുന്നു. കാരണം കൂടുതല് ഇന്ത്യക്കാര്ക്ക് ബൂസ്റ്ററുകളും COVID-19 വാക്സിനും ലഭിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഇന്ത്യക്കാര് വിവിധ ആവശ്യങ്ങള്ക്ക് വേണ്ടി 'എങ്ങനെ വാക്സിന് സര്ട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാം' എന്ന് സെര്ച്ച് ചെയ്തു.

എന്ത് എന്നതിന് ശേഷം എങ്ങനെ എന്ന ചോദ്യമാണ് ഇന്ത്യക്കാര് ഗൂഗിളില് പിന്നീട് തിരഞ്ഞത്. PTRC ചലാന് എങ്ങനെ ഡൗണ്ലോഡ് ചെയ്യാം, പോണ്സ്റ്റാര് മാര്ട്ടിനി കുടിക്കാം, e-shram card കാര്ഡ്, ഗര്ഭകാലത്ത് വയറിന്റെ അസ്വസ്ഥതകള് മാറ്റാന് തുടങ്ങിയവയാണ് അടുത്ത ലിസ്റ്റില് വരുന്നത്. അതുപോലെ, 2022-ല് ഗൂഗിള് ഇന്ത്യയിലെ മികച്ച സിനിമകള് ബ്രഹ്മാസ്ത്ര, കെജിഎഫ് ചാപ്റ്റര് 2, ദി കാശ്മീര് ഫയല്സ്, ആര്ആര്ആര്, കാന്താര എന്നിവയാണ് ഗൂഗിള് പുറത്ത് വിട്ടിരിക്കുന്ന ലിസ്റ്റില് പറയുന്നത്.സ നിയര് മി എന്ന കീവേഡില് നിരവധി സെര്ച്ചുകള് വന്നിട്ടുണ്ട്. കോവിഡ് വാക്സിന്, സമീപമുള്ള നീന്തല്ക്കുളം', സമീപമുള്ള വാട്ടര് പാര്ക്ക്', 'സമീപമുള്ള സിനിമകള്', 'സമീപം ഇപ്പോള് ടേക്ക്ഔട്ട് റെസ്റ്റോറന്റുകള് എന്നിവയെക്കുറിച്ചും ഗൂഗിളില് തിരഞ്ഞവര് നിരവധിയാണ്.

വാര്ത്താ വിഭാഗത്തില് ഗായിക ലതാ മങ്കേഷ്കറിന്റെയും സിദ്ധു മൂസ് വാലയുടെയും വിയോഗം ഗൂഗിള് സെര്ച്ചിനെ പിടിച്ചുകുലുക്കി എന്ന് വേണമെങ്കില് പറയാം. ആ ദിനങ്ങളില് ഇന്ത്യക്കാര് തിരഞ്ഞത് ഈ രണ്ട് കാര്യങ്ങള് തന്നെയാണ്. 2022-ലാണ് റഷ്യ ഉക്രെയ്ന് യുദ്ധത്തിന് തുടക്കമായത് ഇത് കൂടാതെ യുപി തിരഞ്ഞെടുപ്പ്, കോവിഡ്-19 കേസുകള് എന്നിവയാണ് ഇന്ത്യയിലെ മറ്റ് ട്രെന്ഡിംഗ് വാര്ത്താ വിഷയങ്ങള്. 2022-ല് ഇന്ത്യക്കാര് ഗൂഗിളില് തിരഞ്ഞ ചില പ്രത്യേക പേരുകളുണ്ട്. അതില് ചിലതാണ് ബിജെപി നേതാവ് നൂപുര് ശര്മ്മ, ഇന്ത്യന് പ്രസിഡന്റ് ദ്രൗപതി മുര്മു, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ലളിത് മോദി, ബോളിവുഡ് താരം സുസ്മിത സെന് എന്നിവരുടെ പേരുകള്.

റെസിപ്പി വിഭാഗത്തിലും ഇന്ത്യക്കാര് ഒട്ടും പുറകിലല്ല. 2022-ലേക്ക് അവസാനം എത്തുന്നതോടെ ഇന്ത്യയില് ഏറ്റവും കൂടുതല് തിരഞ്ഞ റെസിപ്പികളില് ചിലതാണ് പനീര് പസണ്ട, മോദക്, സെക്സ് ഓണ് ദി ബീച്ച്, ചിക്കന് സൂപ്പ്, മലൈ കോഫ്ത എന്നിവയും. ഇത് കൂടാതെ 2022-ലെ മികച്ച ആപ്പുകളും YouTube വീഡിയോകളും ഗൂഗിള് അടുത്തിടെ ഈ ആഴ്ച ആദ്യം പുറത്ത് വിട്ടിരുന്നു. ഇത്രയും കാര്യങ്ങളാണ് 2022-ല് ഗൂഗിളില് ഇന്ത്യക്കാര് ഏറ്റവു കൂടുതല് തിരഞ്ഞത്.



Click it and Unblock the Notifications

