Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
2021ല് ഗൂഗിളില് ആളുകള് ഏറ്റവുമധികം തിരഞ്ഞത് ഇതാണ്

എന്തു കാര്യത്തിനും ഗൂഗിള് നല്കും പരിഹാരം എന്ന അവസ്ഥയില് ലോകമെത്തി. കാരണം, ഇന്നത്തെ ന്യൂ ജെന് ലോകത്ത് ഗൂഗിളിന്റെ പ്രാധാന്യം ചെറുതല്ല. എന്തു ചോദ്യത്തിനുമുള്ള ഉത്തരം ഗൂഗിള് നിങ്ങള്ക്ക് നല്കും. ഗൂഗിള് അതിന്റെ 'ഇയര് ഇന് സെര്ച്ച് 2021' ലിസ്റ്റ് പ്രസിദ്ധീകരിച്ചു, എല്ലാ വര്ഷത്തേയും പോലെ ലോകമെമ്പാടും അതിന്റെ സെര്ച്ച് എഞ്ചിനില് ഏറ്റവുമധികം ആളുകള് തിരഞ്ഞത് എന്താണെന്ന് ഈ ലിസ്റ്റിലുണ്ട്. 2021 വര്ഷം മുഴുവനും അന്താരാഷ്ട്ര തലത്തിലുള്ള സെര്ച്ചുകളും പ്രാദേശികമായി നടത്തിയ സെര്ച്ചുകളും ഇതിലുണ്ട്.
ഇന്ത്യന് പ്രീമിയര് ലീഗ്, കോവിന്, ഐസിസി ടി20 ലോകകപ്പ് എന്നിവയായിരുന്നു ഇന്ത്യയില് ഏറ്റവുമധികം ആളുകള് തിരഞ്ഞത്. ഇവയെല്ലാം ഈ വര്ഷത്തെ പ്രധാന ചര്ച്ചാ പോയിന്റുകളായിരുന്നു. ജയ് ഭീം, ഷേര്ഷാ, രാധേ തുടങ്ങിയ സിനിമകളാണ് രാജ്യത്ത് ഏറ്റവും കൂടുതല് ആളുകള് സിനിമാ വിഭാഗത്തില് തിരഞ്ഞത്. വാര്ത്താ ഇവന്റുകളിലേക്ക് വരുമ്പോള് ടോക്കിയോ ഒളിമ്പിക്സ്, അഫ്ഗാനിസ്ഥാന് വാര്ത്തകള്, ബ്ലാക്ക് ഫംഗസിനെക്കുറിച്ചുള്ള അപ്ഡേറ്റുകള് എന്നിവയില് ഇന്ത്യക്കാര്ക്ക് കൂടുതല് താല്പ്പര്യമുണ്ടെന്ന് ഗൂഗിള് ലിസ്റ്റ് കാണിക്കുന്നു. അതിനിടെ, നീരജ് ചോപ്ര, ആര്യന് ഖാന്, ഷെഹ്നാസ് ഗില് തുടങ്ങിയ വ്യക്തിത്വങ്ങളും തലക്കെട്ടുകളില് ഇടംനേടി. 2021 വര്ഷം ഗൂഗിളില് ഏറ്റവും കൂടുതല് ആളുകള് തിരഞ്ഞത് എന്തെന്ന് വ്യക്തമാക്കുന്ന ലിസ്റ്റ് ഇതാ.
ഇന്ത്യയിലെ മുന്നിര ട്രെന്ഡുകള്
1. ഇന്ത്യന് പ്രീമിയര് ലീഗ്
2. കോവിന്
3. ഐസിസി ടി20 ലോകകപ്പ്
4. യൂറോ കപ്പ്
5. ടോക്കിയോ ഒളിമ്പിക്സ്
സിനിമകളിലെ മുന്നിര ട്രെന്ഡുകള്
1. ജയ് ഭീം
2. ഷേര്ഷാ
3. രാധേ
4. ബെല് ബോട്ടം
5. നിത്യത
വാര്ത്താ ഇവന്റിലെ മുന്നിര ട്രെന്ഡുകള്
1. ടോക്കിയോ ഒളിമ്പിക്സ്
2. ബ്ലാക്ക് ഫംഗസ്
3. അഫ്ഗാനിസ്ഥാന് വാര്ത്തകള്
4. പശ്ചിമ ബംഗാള് തിരഞ്ഞെടുപ്പ്
5. ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ടൗക്ടേ
വ്യക്തിത്വങ്ങള്ക്കായി ഏറ്റവും കൂടുതല് തിരഞ്ഞത്
1. നീരജ് ചോപ്ര
2. ആര്യന് ഖാന്
3. ഷെഹ്നാസ് ഗില്
4. രാജ് കുന്ദ്ര
5. ഇലോണ് മസ്ക്
പാചകക്കുറിപ്പുകള്ക്കായി ഏറ്റവും കൂടുതല് തിരഞ്ഞത്
1. എനോക്കി കൂണ്
2. മോദകം
3. േെമതി മടര് മലൈ
4. പലക്
5. ചിക്കന് സൂപ്പ്
'എങ്ങനെ' എന്ന ലിസ്റ്റില്, 2021-ലെ ഏറ്റവും മികച്ച 10 ട്രെന്ഡിംഗ് സെര്ച്ച്
1) കോവിഡ് വാക്സിന് എങ്ങനെ രജിസ്റ്റര് ചെയ്യാം
2) എങ്ങനെ വാക്സിനേഷന് സര്ട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാം
3) ഓക്സിജന് ലെവല് എങ്ങനെ വര്ദ്ധിപ്പിക്കാം
4) പാന് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
5) എങ്ങനെ വീട്ടില് ഓക്സിജന് ഉണ്ടാക്കാം
6) ഇന്ത്യയില് ഡോഗ്കോയിന് എങ്ങനെ വാങ്ങാം
7) ബനാന ബ്രെഡ് എങ്ങനെ ഉണ്ടാക്കാം
8) ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം
9) ബിറ്റ്കോയിനില് എങ്ങനെ നിക്ഷേപിക്കാം
10) മാര്ക്കിന്റെ ശതമാനം എങ്ങനെ കണക്കാക്കാം.



Click it and Unblock the Notifications
