Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്
2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് എന്താണെന്ന് അറിയാമോ? ഈ ചോദ്യത്തിന് മിക്കവരും പ്രതീക്ഷിക്കുന്ന ഉത്തരം 'കൊറോണവൈറസ്' എന്നുതന്നെയായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി!! 2020ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് എന്താണെന്നുള്ള പട്ടിക പുറത്തുവിട്ട് ഗൂഗിള്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച 'ട്രെന്‍ഡിംഗ് സെര്‍ച്ചുകള്‍' എന്തൊക്കെയാണെന്ന ഗൂഗിള്‍ ഇന്ത്യയുടെ 'ഇയര്‍ ഇന്‍ സെര്‍ച്ച് 2020' പുറത്തിറങ്ങി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ആണ് 2020ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 'ഐസിസി ക്രിക്കറ്റ് ലോകകപ്പ്' ആയിരുന്നു. ഇന്ത്യക്കാരുടെ ക്രിക്കറ്റ് പ്രേമം എത്രകണ്ട് ഉണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ? കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് നടന്നത്. കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 28 ശതമാനം വ്യൂവര്‍ഷിപ്പ് ഇത്തവണ വര്‍ദ്ധിച്ചു.

2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്
കൊറോണ വൈറസ്, യു.എസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍, പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ സ്‌കീം), ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ദില്ലി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നിവയാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. നിര്‍ഭയ കേസ്, ലോക്ക്ഡൗണ്‍, ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍, രാം മന്ദിര്‍ എന്നിവ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വാര്‍ത്താ സംഭവങ്ങളില്‍ ആദ്യ പത്തില്‍ ഇടം നേടി. യുവേഫ ചാമ്പ്യന്‍ ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ഓപ്പണ്‍, ലാ ലിഗ എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക മത്സരങ്ങള്‍.

2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്
യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡെന്‍, പത്രപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി എന്നിവരാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി. നടി കങ്കണ റണാവത്, റിയ ചക്രബര്‍ത്തി, അങ്കിത ലോഖണ്ഡെ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.

2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രമായ 'ദില്‍ ബെച്ചാര' ആണ് ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സിനിമയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ടിവി / വെബ് സീരീസുകളില്‍ ഒന്നാമതെത്തിയത് നെറ്റ്ഫ്‌ളിക്‌സിന്റെ സ്പാനിഷ് ക്രൈം സീരീസായ 'മണി ഹെയ്സ്റ്റ്' ആണ്. സൂര്യ അഭിനയിച്ച തമിഴ് ചിത്രമായ 'സൂരരൈ പൊട്രു', അജയ് ദേവ്ഗണ്‍ അഭിനയിച്ച 'തന്‍ഹാജി', ശകുന്തള ദേവി, ഗുഞ്ചന്‍ സക്‌സേന എന്നിവരുടെ ജീവചരിത്ര സിനിമകളും പട്ടികയില്‍ മുന്നിലാണ്.

2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്
'എങ്ങനെ'(how to) എന്ന വിഭാഗത്തില്‍ 'പനീര്‍ എങ്ങനെ നിര്‍മ്മിക്കാം', 'പ്രതിരോധശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം', 'ഡാല്‍ഗോണ കോഫി എങ്ങനെ ഉണ്ടാക്കാം', 'പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി എങ്ങനെ ബന്ധിപ്പിക്കാം' തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത്. 'വീട്ടില്‍ എങ്ങനെ സാനിറ്റൈസര്‍ ഉണ്ടാക്കാം' എന്ന സെര്‍ച്ചും മുന്നിലുണ്ട്.

2020ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്
ഏറ്റവും കൂടുതല്‍ തിരഞ്ഞ പദങ്ങളില്‍, ഭൂരിഭാഗം ഇന്ത്യക്കാരും 'എന്താണ് കൊറോണ വൈറസ്' എന്നാണ് ഏറ്റവുമധികം അറിയാന്‍ ആഗ്രഹിച്ചത്. അതിനുശേഷം 'എന്താണ് ബിനോദ്', 'എന്താണ് കോവിഡ് 19', 'എന്താണ് പ്ലാസ്മ തെറാപ്പി', 'എന്താണ് സി.എ.എ' എന്നിങ്ങനെയുള്ള ചോദ്യങ്ങളും മുന്‍നിരയിലുണ്ട്. നിങ്ങളുടെ സ്ഥലത്തിനടുത്തുള്ള താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ 'എനിക്ക് സമീപം'(Near Me) വിഭാഗത്തില്‍ തിരയപ്പെട്ടത്, ഭക്ഷണ ഷെല്‍ട്ടറുകള്‍, കോവിഡ് 19 ടെസ്റ്റുകള്‍, പടക്ക കടകള്‍, മദ്യവില്‍പ്പന ശാലകള്‍, രാത്രി ഷെല്‍ട്ടറുകള്‍ എന്നിവയാണ്.



Click it and Unblock the Notifications