Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ഗൂഗിള്‍ പറയുന്നു.. ഇന്ത്യക്കാര്‍ തിരഞ്ഞത്
ഗൂഗിള്‍ പറയുന്നു.. ഇന്ത്യക്കാര്‍ തിരഞ്ഞത്
പുതുവര്‍ഷത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കെ ഗൂഗിള്‍ പുതിയൊരു ഓര്‍മ്മപ്പെടുത്തലുമായി വീണ്ടും എത്തിയിരിക്കുകയാണ്. 2019-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞതെന്ത് എന്ന ലിസ്റ്റ് ഗൂഗിള്‍ പുറത്തുവിട്ടു. നിയര്‍ മി, എങ്ങനെ, വ്യക്തികള്‍, സിനിമകള്‍, പാട്ടുകള്‍, കായികം, എന്ത്, വാര്‍ത്ത എന്നിങ്ങനെ ആള്ക്കാര് ഏറ്റവുമധികം തിരഞ്ഞ വിഭാഗങ്ങളെ തരംതിരിച്ചാണ് ഗൂഗിള്‍ ലിസ്റ്റ് ഇറക്കിയത്. ഇന്ത്യയില്‍ മാത്രമല്ല ഓരോ രാജ്യത്തും ഏറ്റവുമധികം തിരഞ്ഞതും ഗൂഗിള്‍ ലിസ്റ്റ് ചെയ്തു. ഇതിനായി മനോഹരമായ ഒരു വീഡിയോയും കമ്പനി പങ്കിട്ടു.

വിവാദങ്ങള്‍ക്കും രാഷ്ട്രീയനാടകങ്ങള്ക്കുമൊന്നും പിടികൊടുക്കാതെ ഗൂഗിള്‍ സെര്‍ച്ച് ലിസ്റ്റില്‍ ഒന്നാമതതെത്തിയത് മാന്യന്മാരുടെ കളിയായ ക്രിക്കറ്റാണ്. 2019 ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം ഗൂഗിളില്‍ സെര്‍ച്ച് ചെയതത്. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടന്ന ലോകകപ്പില്‍ ന്യൂസിലന്റായിരുന്നു വിജയി. ഗൂഗിള്‍ ലിസ്റ്റില്‍ രണ്ടാമതെത്തിയത് ലോകസഭാ തിരഞ്ഞെടുപ്പാണ്. ഇന്ത്യയുടെ യശസുയര്‍ത്തിയ ചന്ദ്രയാന്‍-2 മൂന്നാം സ്ഥാനത്താണ്. നാലും അഞ്ചും സ്ഥാനങ്ങളില്‍ ബോളിവുഡ് സിനിമയായ കബീര്‍ സിംഗും ഹോളിവുഡ് സിനിമയായ അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമും സ്ഥാനം നേടി. ആറാമതായി ലിസ്റ്റ് ചെയ്ത് മുന്നിലെത്തിയത് കാശ്മീര്‍ വിഭജനവും തുടര്‍ന്നുള്ള പ്രശ്നങ്ങളും നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത 'ആര്‍ട്ടിക്കിള്‍ 370' ആണ്. നീറ്റ് പരീക്ഷാ ഫലമാണ് ഏഴാമത്. എട്ടും ഒന്‍പതും സ്ഥാനങ്ങളില്‍ ഹോളിവുഡ് സിനിമകളായ ജോക്കറും ക്യാപ്റ്റന്‍ മാര്‍വലും സ്ഥാനം പിടിച്ചു. പ്രധാന് മന്ത്രി കിസാന്‍ യോജനയാണ് പത്താമതായി ഗൂഗിള്‍ ലിസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളില്‍ ഒന്നാമതെത്തിയത് പാകിസ്ഥാന് തടവിലാക്കി മോചിപ്പിച്ച വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനാണ്. ലത മങ്കേഷ്കര്‍, യുവരാജ് സിംഗ്, ആനന്ദ് കുമാര്‍, വിക്കി കൗശല്‍, റിഷഭ് പന്ത്, റൊണു മൊണ്ടാല്‍, താര സുതാരിയ, സിദ്ധാര്‍ത്ഥ് ശുക്ള, കൊയിന മിത്ര എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍.
ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സിനിമ ഹോളിവുഡ് ചിത്രം കബീര്‍ സിംഗ് ആണ്. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, ജോക്കര്‍, ക്യാപ്റ്റന്‍ മാര്‍വല്‍, സൂപ്പര്‍ 30 എന്നീ സിനിമകള്‍ ആദ്യ പത്തില്‍ മുന്നില്‍ നില്ക്കുന്നു. കായികം പട്ടികയില്‍ ക്രിക്കറ്റ് ലോകകപ്പാണ് ഒന്നാമത്. പ്രോ കബഡി ലീഗ്, വിംബിള്‍ഡണ്‍, കോപ അമേരിക്ക, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയാണ് അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.



Click it and Unblock the Notifications
