For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

|

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ലോകത്തിലെ തന്നെ ഉന്നതമായ പദവികളില്‍ ഒട്ടനവധി സ്ത്രീകളെ നമുക്ക് കാണാനാകുമെങ്കിലും പല സമൂഹത്തിലും ഇന്നും സ്ത്രീകള്‍ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ചൂഷണങ്ങളില്‍ നിന്നു രക്ഷനേടുന്നതിനും തുല്യനീതി ഉറപ്പാക്കാനും സ്ത്രീകള്‍ നടത്തിയ മുന്നേറ്റങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് വനിതാദിനം. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

Google Doodle Celebrates Womens Firsts On International Womens Day

2021 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലോകമെങ്ങും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 8 വനിതകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആദരവുമായി ഗൂഗിളും രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോട് ഐക്യദാര്‍ഢ്യവുമായി ഇന്നത്തെ ദിവസം ഗൂഗിള്‍ ഒരു ഡൂഡില്‍ വീഡിയോയും പുറത്തിറക്കി.

Most read: കാലം മാറി, കഥ മാറി; ലോകശ്രദ്ധ നേടിയ 9 സ്ത്രീകള്‍Most read: കാലം മാറി, കഥ മാറി; ലോകശ്രദ്ധ നേടിയ 9 സ്ത്രീകള്‍

വിദ്യാഭ്യാസം, പൗരാവകാശങ്ങള്‍, ശാസ്ത്രം, കല, കൂടാതെ മറ്റു പലതിലും മികവ് പുലര്‍ത്തിയ വനിതാ മുന്നേറ്റങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഈ വീഡിയോ. ഹെലന്‍ ലെറോക്‌സ് ചിത്രീകരിച്ച ഈ ഡൂഡിലില്‍ ചരിത്രത്തിന്റെ തന്നെ ഭാഗമായ ചില സ്ത്രീ മുന്നേറ്റങ്ങള്‍ വരച്ചു കാണിക്കുന്നു. ആദ്യത്തെ വനിതാ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ബഹിരാകാശയാത്രികര്‍, എഞ്ചിനീയര്‍മാര്‍, പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയ സ്ത്രീകളുടെ കൈകള്‍ മാത്രമാണ് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിക്കുന്നത്. ചിലത് ഓരോ രംഗത്തും ആദ്യമായി നടത്തിയ സ്ത്രീ മുന്നേറ്റങ്ങളാണെങ്കില്‍ മറ്റുള്ളവ അംഗീകാരമോ ബഹുമതികളോ നേടിയ സ്ത്രീകളെ കാണിക്കുന്നു.

Most read: ഭാരതരത്‌നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍Most read: ഭാരതരത്‌നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍

മുന്‍കാലങ്ങളില്‍ സ്ത്രീ മുന്നേറ്റത്തിന് അടിത്തറ പാകിയ ആദ്യത്തെ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍ വീഡിയോ ഡൂഡില്‍ ഭാവിയിലെ എല്ലാ സ്ത്രീകള്‍ക്കും ഫലപ്രദമായി മുന്നേറാന്‍ ''ഒരു കൈ ഉയര്‍ത്തുന്നു''. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഡൂഡില്‍ സ്ത്രീകളുടെ പോരാട്ടത്തെ എടുത്തുകാണിക്കുന്ന വളരെ ശക്തമായ ഒരു ഹ്രസ്വ ചിത്രീകരണമാണ്.

ഏവര്‍ക്കും മലയാളം ബോള്‍ഡ് സ്‌കൈയുടെ വനിതാ ദിനാശംസകള്‍..

English summary

Google Doodle Celebrates Women's Firsts On International Women's Day

The Google doodle on the occasion of International Women’s Day 2021 is celebrating the firsts in women’s history. Read on.
Story first published: Monday, March 8, 2021, 9:44 [IST]
X
Desktop Bottom Promotion