Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ലോകത്തിലെ തന്നെ ഉന്നതമായ പദവികളില്‍ ഒട്ടനവധി സ്ത്രീകളെ നമുക്ക് കാണാനാകുമെങ്കിലും പല സമൂഹത്തിലും ഇന്നും സ്ത്രീകള്‍ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ചൂഷണങ്ങളില്‍ നിന്നു രക്ഷനേടുന്നതിനും തുല്യനീതി ഉറപ്പാക്കാനും സ്ത്രീകള്‍ നടത്തിയ മുന്നേറ്റങ്ങളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് വനിതാദിനം. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

2021 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലോകമെങ്ങും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 8 വനിതകള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആദരവുമായി ഗൂഗിളും രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോട് ഐക്യദാര്‍ഢ്യവുമായി ഇന്നത്തെ ദിവസം ഗൂഗിള്‍ ഒരു ഡൂഡില്‍ വീഡിയോയും പുറത്തിറക്കി.
വിദ്യാഭ്യാസം, പൗരാവകാശങ്ങള്‍, ശാസ്ത്രം, കല, കൂടാതെ മറ്റു പലതിലും മികവ് പുലര്‍ത്തിയ വനിതാ മുന്നേറ്റങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ഈ വീഡിയോ. ഹെലന് ലെറോക്സ് ചിത്രീകരിച്ച ഈ ഡൂഡിലില്‍ ചരിത്രത്തിന്റെ തന്നെ ഭാഗമായ ചില സ്ത്രീ മുന്നേറ്റങ്ങള്‍ വരച്ചു കാണിക്കുന്നു. ആദ്യത്തെ വനിതാ ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, ബഹിരാകാശയാത്രികര്‍, എഞ്ചിനീയര്‍മാര്‍, പ്രവര്‍ത്തകര്‍, കലാകാരന്മാര് തുടങ്ങിയ സ്ത്രീകളുടെ കൈകള്‍ മാത്രമാണ് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിക്കുന്നത്. ചിലത് ഓരോ രംഗത്തും ആദ്യമായി നടത്തിയ സ്ത്രീ മുന്നേറ്റങ്ങളാണെങ്കില് മറ്റുള്ളവ അംഗീകാരമോ ബഹുമതികളോ നേടിയ സ്ത്രീകളെ കാണിക്കുന്നു.
മുന്‍കാലങ്ങളില്‍ സ്ത്രീ മുന്നേറ്റത്തിന് അടിത്തറ പാകിയ ആദ്യത്തെ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഗൂഗിള്‍ വീഡിയോ ഡൂഡില്‍ ഭാവിയിലെ എല്ലാ സ്ത്രീകള്‍ക്കും ഫലപ്രദമായി മുന്നേറാന്‍ ''ഒരു കൈ ഉയര്‍ത്തുന്നു''. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഡൂഡില്‍ സ്ത്രീകളുടെ പോരാട്ടത്തെ എടുത്തുകാണിക്കുന്ന വളരെ ശക്തമായ ഒരു ഹ്രസ്വ ചിത്രീകരണമാണ്.
ഏവര്‍ക്കും മലയാളം ബോള്‍ഡ് സ്കൈയുടെ വനിതാ ദിനാശംസകള്‍..



Click it and Unblock the Notifications
